Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

7ടി മോഡൽ പുറത്തിറക്കി ചൈനീസ് മൊബൈൽ കമ്പനി വൺ പ്ലസ്; ഫോണിന്റെ ആദ്യ പ്രത്യേകത ഫ്‌ളൂയിഡ് ഡിസ്‌പ്ലേ; ആകർഷകമാക്കാൻ മൂന്ന് ക്യാമറകൾ; വിലയും മറ്റ് വിവരങ്ങളും അറിയാം

7ടി മോഡൽ പുറത്തിറക്കി ചൈനീസ് മൊബൈൽ കമ്പനി വൺ പ്ലസ്; ഫോണിന്റെ ആദ്യ പ്രത്യേകത ഫ്‌ളൂയിഡ് ഡിസ്‌പ്ലേ; ആകർഷകമാക്കാൻ മൂന്ന് ക്യാമറകൾ; വിലയും മറ്റ് വിവരങ്ങളും അറിയാം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ചൈനീസ് മൊബൈൽ ബ്രാന്റായ വൺപ്ലസിന്റെ പ്രിമീയം മിഡ് റേഞ്ച് ഫോൺ വൺപ്ലസ് 7T പുറത്തിറക്കി. മാസങ്ങൾക്ക് മുൻപ് പുറത്തിറക്കിയ വൺപ്ലസ് 7ന്റെ അപ്‌ഗ്രേഡ് പതിപ്പാണ് വൺപ്ലസ് 7T. 90hz ഫ്‌ളൂയിഡ് ഡിസ്‌പ്ലേയാണ് ഈ ഫോണിന്റെ ഒരു പ്രധാന പ്രത്യേകത. ഇനിയെത്തുന്ന എല്ലാ ഫ്‌ളാഗ്ഷിപ്പ് വൺപ്ലസ് മോഡലിലും 90hz ഫ്‌ളൂയിഡ് ഡിസ്‌പ്ലേ ആയിരിക്കും എന്നാണ് വൺപ്ലസ് അറിയിക്കുന്നത്. എഎംഒഎൽഇഡി ഡിസ്‌പ്ലേയാണ് ഫോണിന് ഉള്ളത്. സ്‌ക്രീൻ ഡിസൈനിൽ വൺപ്ലസ് 7ന്റെ പിൻഗാമിയായി വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയോടെയാണ് ഈ ഫോൺ എത്തുന്നത് അതായത് 7 പ്രോ പോലെ ഒരു എന്റ് ടു എന്റ് ഡിസ്‌പ്ലേ അല്ല ഇത്.ഡിസൈനിൽ പിൻഭാഗത്താണ് വൺപ്ലസ് എറ്റവും വലിയ മാറ്റം വൺപ്ലസ് 7Tയിൽ വരുത്തിയിരിക്കുന്നത്.

പിന്നിലെ മൂന്ന് ക്യാമറ സംവിധാനം ഒരു റൗണ്ടിൽ ക്രമീകരിച്ചിരിക്കുന്നു. ക്യാമറയിലെ അപ്‌ഡേഷൻ തന്നെയാണ് വൺപ്ലസ് 7ടിയുടെ പ്രധാന പ്രത്യേകത. ഫോണിന്റെ പിറകുവശം മെറ്റ് ഫോർസ്റ്റഡ് ഗ്ലാസിനാലാണ് നിർമ്മിച്ചിരിക്കുന്നത്. വൺപ്ലസ് 7T യുടെ ക്യാമറ പ്രത്യേകതകളിലേക്ക് വന്നാൽ പിന്നിൽ 48 എംപി പ്രധാന ക്യാമറയാണുള്ളത്. സോണി ഐഎംഎക്‌സ് 586 ആണ് ഇതിലെ സെൻസർ. രണ്ടാമത്തെ ക്യാമറ 2X ടെലിഫോട്ടോ ലെൻസോടെ എത്തുന്ന 12എംപി ക്യാമറയാണ്. മൂന്നാമത്തെ ക്യാമറ 16 എംപി സെൻസറാണ്. ഇതിന്റെ പ്രധാന പ്രത്യേകത അൾട്ര വൈഡ് അംഗിൾ ലെൻസാണ്. മുന്നിൽ 16 എംപി സെൽഫി ക്യാമറ വൺപ്ലസ് 7ടി നൽകുന്നു.

128ജിബി, 256 ജിബി എന്നീ സ്റ്റോറേജ് പതിപ്പുകളിലാണ് വൺപ്ലസ് 7ടി എത്തുന്നത്. ഒക്ടാകോർ ക്യൂവൽകോം സ്‌നാപ്ഡ്രാഗൺ 855 പ്ലസ് പ്രോസസ്സറാണ് ഈ ഫോണിന്റെ ശേഷി നിർണ്ണയിക്കുന്നത്. ആഡ്രിനോ 640 ഗ്രാഫിക്ക് പ്രോസസ്സർ യൂണിറ്റാണ് ഇതിലെ ഗ്രാഫിക്ക് മേന്മ നിർണ്ണിയിക്കുന്നത്. 3,800 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി. ഒപ്പം ഇത് വാർപ്പ് ചാർജിങ് 30ടി ടെക്‌നോളജിയോടെയാണ് എത്തുന്നത്. 30W ചാർജിങ് സംവിധാനം ഇതിനുണ്ട്.വൺപ്ലസ് 7ടി 8ജിബി റാംപ്ലസ് വൺ28 ജിബി പതിപ്പിന് വില 37,999 രൂപയാണ് വില. 8ജിബിപ്ലസ് ടു56 ജിബി പതിപ്പിന് വില 39,999 രൂപയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP