Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൂഗിൾ ഡോക്യുമെന്റ് അറ്റാച്ച് ചെയ്‌തെത്തുന്ന ഇ- മെയിൽ തുറക്കരുത്; തുറന്നാൽ പണി കിട്ടുന്നത് നിങ്ങൾക്ക് മാത്രമല്ല, നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്കും; പ്രചരിക്കുന്നത് എട്ടിന്റെ പണി തരുന്ന വൈറസ്

ഗൂഗിൾ ഡോക്യുമെന്റ് അറ്റാച്ച് ചെയ്‌തെത്തുന്ന ഇ- മെയിൽ തുറക്കരുത്; തുറന്നാൽ പണി കിട്ടുന്നത് നിങ്ങൾക്ക് മാത്രമല്ല, നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്കും; പ്രചരിക്കുന്നത് എട്ടിന്റെ പണി തരുന്ന വൈറസ്

ഗൂഗിൽ ഡോക്യുമെന്റ് തുറക്കാൻ ക്ഷണിച്ചുകൊണ്ടുള്ള വ്യജ ഇ-മെയിൽ ഇന്റർനെറ്റിൽ വ്യാപകമാകുന്നു. ഇ-മെയിലിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെട്ടാണ് പലപ്പോഴും ഇത്തരം സന്ദേശങ്ങളെത്തുന്നത്.

എന്നാൽ ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ നമ്മുടെ അക്കൗണ്ടിലേതുൾപ്പെടെയുള്ള സ്വകര്യ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയെടുക്കും.
ഈ വൈറസ് നിങ്ങളുടെ അക്കൗണ്ടിനെ മാത്രമല്ല ബാധിക്കുക. ആർക്കൊക്കെ മെയിൽ അയച്ചിട്ടുണ്ടോ അവരുടെയൊക്കെ അഡ്രസുകളിലേക്ക് ഈ മെയിൽ ഓട്ടോമാറ്റി ആയി ഫോർവേർഡ് ചെയ്യപ്പെടും.

ബുധനാഴ്ച ഉച്ചയ്ക്ക്‌ശേഷമാണ് ഈ വൈറസ് ബാധിത സന്ദേശം ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ന്യുയോർക്കിലെ പല മാധ്യമ പ്രവർത്തകർക്കും ഇത്തരത്തിലുള്ള ഇ മെയിൽ ലഭിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇത്തരം സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യുന്നവരുടെ ഗൂഗിളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഹാക്കർമാരുടെ കൈകളിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP