Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വെറും മൂന്നാഴ്‌ച്ചകൊണ്ട് അഞ്ച് ലക്ഷം സ്മാർട്ട് ഫോണുകൾ വിറ്റഴിച്ച് റിയൽ മീ; ആദ്യ രണ്ട് ഘട്ടങ്ങളിലായി നടന്ന വിൽപനയിൽ 'റിയൽമി 3' വിറ്റു പോയത് 3,11,800 യൂണിറ്റുകൾ; 6.2 ഇഞ്ച് ഫുൾ സ്‌ക്രീൻ ഡിസ്‌പ്ലേയിലുള്ള സ്മാർട്ട് ഫോൺ വിസ്മയത്തിന് വൻ വരവേൽപ്പ്; ഫ്‌ളിപ്പ്കാർട്ടിൽ 4.5 റേറ്റിങ് ലഭിച്ചുവെന്നും റിയൽമി അധികൃതർ

വെറും മൂന്നാഴ്‌ച്ചകൊണ്ട് അഞ്ച് ലക്ഷം സ്മാർട്ട് ഫോണുകൾ വിറ്റഴിച്ച് റിയൽ മീ; ആദ്യ രണ്ട് ഘട്ടങ്ങളിലായി നടന്ന വിൽപനയിൽ 'റിയൽമി 3' വിറ്റു പോയത് 3,11,800 യൂണിറ്റുകൾ; 6.2 ഇഞ്ച് ഫുൾ സ്‌ക്രീൻ ഡിസ്‌പ്ലേയിലുള്ള സ്മാർട്ട് ഫോൺ വിസ്മയത്തിന് വൻ വരവേൽപ്പ്; ഫ്‌ളിപ്പ്കാർട്ടിൽ 4.5 റേറ്റിങ് ലഭിച്ചുവെന്നും റിയൽമി അധികൃതർ

മറുനാടൻ ഡെസ്‌ക്‌

വിൽപന ആരംഭിച്ച് വെറും മൂന്നാഴ്‌ച്ചകൊണ്ട് വിറ്റഴിച്ചത് അഞ്ച് ലക്ഷം സ്മാർട്ട് ഫോണുകൾ. പുത്തൻ നാഴികല്ലുകൾ സൃഷ്ടിക്കുന്ന റിയൽ മീ ഫോണുകളെ പറ്റിയാണ് ഇപ്പോൾ ടെക്ക് ലോകത്ത് ചർച്ച തകൃതിയാകുന്നത്. റിയൽമിയുടെ ഏറ്റവും പുതിയ ഫോണായ റിയൽമി 3 ആണ് കമ്പനിക്ക് പുത്തൻ റെക്കോർഡുകൾ നൽകുന്നത്. വിൽപനയുടെ ആദ്യ രണ്ട് ഘട്ടങ്ങളിൽ 3,11,800 യൂണിറ്റുകളാണ് വിറ്റഴിച്ചതെന്നാണ് കമ്പനി അധികൃതർ പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

മാത്രമല്ല ഓൺലൈൻ വ്യാപാര ഭീമനായ ഫ്‌ളിപ്പ്കാർട്ടിൽ 4.5 റേറ്റിങ് ലഭിച്ചുവെന്നും കമ്പനി വ്യക്തമാക്കി. ഉപയോഗിക്കുന്നയാൾക്ക് സൗകര്യപ്രദമായ രീതിയിലുള്ള ഡ്യൂ ഡ്രോപ്പ് ഡിസൈനോടു കൂടിയ 6.2 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിന്റെ പ്രധാന സവിഷേത.

മീഡിയാ ടെക് ഹീലിയോ പി 70 പ്രൊസസർ, 4230 എംഎഎച്ച് ബാറ്ററി, ത്രിഡി യുനിബോഡി ഡിസൈൻ എന്നിവയാണ് ഡിസൈൻ, ഗ്രേഡിയന്റ് നിറങ്ങൾ എന്നിവയാണ് റിയൽമി 3യുടെ സവിശേഷതകൾ. 13 എംപി+ 2എംപി റിയർ ക്യാമറയിൽ നൈറ്റ് സ്‌കേപ്പ്, ക്രോമ ബൂസ്റ്റ് മോഡുകൾ ലഭ്യമാണ്. 3 ജിബി റാം + 32 ജിബി സ്റ്റോറേജ്, 4ജിബി റാം+ 64 ജിബി സ്റ്റോറേജ് പതിപ്പുകളാണ് ഫോണിനുള്ളത്.

റേഡിയന്റ് ബ്ലൂ, ഡൈനാമിക് ബ്ലാക്ക്, ക്ലാസിക് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ പുറത്തിറങ്ങുക. എന്നാൽ റിയൽമിയുടെ മറ്റൊരു സ്മാർട്ട് ഫോണായ റിയൽ മി യു വണിന്റെ വിലയിൽ മാറ്റം വരുത്തി. ഫോണിന്റെ 3 ജിബി റാം + 32 ജിബി സ്റ്റോറേജ് പതിപ്പിന് 9,999 രൂപയാണ് വില. 4ജിബി റാം+ 64 ജിബി പതിപ്പിന് 11,999 രൂപയും. 2018 ൽ തുടക്കമിട്ട റിയൽമിയുടെ ആറ് ഫോണുകളാണ് ഇപ്പോൾ വിപണിയിലുള്ളത്. വിപണിയിൽ മികച്ച അഭിപ്രായവും റിയൽമി ഫോണുകൾക്കുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP