Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കർവ് ഫോൺ ഇറക്കി സാംസങ്; മുമ്പിലും പിമ്പിലും ഉഗ്രൻ കാമറ; തരംഗമാകാൻ ഗാലക്‌സി നോട്ട് എഡ്ജ്

കർവ് ഫോൺ ഇറക്കി സാംസങ്; മുമ്പിലും പിമ്പിലും ഉഗ്രൻ കാമറ; തരംഗമാകാൻ ഗാലക്‌സി നോട്ട് എഡ്ജ്

ഫാബ്‌ലെറ്റ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് സാംസങ് ഗാലക്‌സി നോട്ട് എഡ്ജ് പുറത്തിറക്കി. സൈഡ് ഡിസ്‌പ്ലേയുള്ള ലോകത്തെ ആദ്യ സ്മാർട് ഫോൺ ആണ് ഗാലക്‌സി നോട്ട് എഡ്ജ്. ഫാബ്‌ലറ്റിന്റെ വലത്തേ അറ്റത്തേക്ക് ചരിഞ്ഞ് ഒരു രേഖപോലെയാണ് ഡിസ്‌പ്ലേയുള്ളത്. ഇവിടെയാണ് നോട്ടിഫിക്കേഷനുകൾ എത്തുക. വരാൻ പോകുന്ന ഐഫോൺ 6 ലടക്കം ഈ സാങ്കേതിക ഉണ്ടാകുമെന്നുള്ള വാർത്തകൾക്കിടെയാണ് സാംസങ്ങ് പുതിയ ടെക്‌നോളജിയിൽ നോട്ട് എഡ്ജ് അവതരിപ്പിച്ചത്.

സൂപ്പർ അമോലഡ് സാങ്കേതികതയുള്ള 5.6 ഇഞ്ച് ഡിസ്‌പ്ലേ, 3000 എം എ എച്ച് ബാറ്ററി കപാസിറ്റി, ഫാസ്റ്റ് ചാർജ്ജിങ് ടെക്‌നോളജി എന്നിവയും ഇതിലുണ്ട്. നോട്ട് എഡ്ജിന്റെ പ്രൊസസർ കരുത്തും കാമറാ പിക്‌സലും ഏകദേശം നോട്ട് 4 ന് സമാനമാണ്. മുമ്പിലും പിന്നിലും ഉള്ള കാമറയാണ് നോട്ട് എഡ്ജിന്റെ മറ്റൊരു പ്രത്യേകത. നോട്ട് 4 ന്റെതു പോലെ 16 മെഗാ പിക്‌സൽ റിയർ ക്യാമറയും 3.7 മെഗാ പിക്‌സൽ ഫ്രണ്ട് ക്യാമറയുമാണ് നോട്ട് എഡ്ജിനുമുള്ളത്. 

ബെർലിനിൽ നടക്കുന്ന ഐ എഫ് എ 2014 ടെക് എക്‌സ്‌പോയിലാണ് സാംസംഗ് ഈ മോഡൽ പുറത്തിറക്കിയത്. ഈ വർഷം അവസാനത്തോടെ ഇരു ഫാബ്‌ലറ്റുകളും വിപണിയിലെത്തുമെന്ന് കമ്പനി അധികൃതർ പറയുന്നുണ്ടെങ്കിലും വില സംബന്ധിച്ച യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP