Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മൊബൈൽ ഫോണിൽ എടുക്കുന്ന വീഡിയോ ഇനി ഏതു ഭിത്തിയിലും പ്രദർശിപ്പിക്കാം; സ്്മാർട്ട് ഫോണിനെ പ്രൊജക്ടറാക്കാനുള്ള വിദ്യ കണ്ടെത്തി

മൊബൈൽ ഫോണിൽ എടുക്കുന്ന വീഡിയോ ഇനി ഏതു ഭിത്തിയിലും പ്രദർശിപ്പിക്കാം; സ്്മാർട്ട് ഫോണിനെ പ്രൊജക്ടറാക്കാനുള്ള വിദ്യ കണ്ടെത്തി

രെങ്കിലും രസകരമായതോ അപൂർവ്വ കാഴ്ചയുടെയോ വല്ല വീഡിയോയുമായി വന്നാൽ കാണാൻ സ്മാർട്ട് ഫോൺ സ്‌ക്രീനിനു ചുറ്റം ആൾ കൂടുന്നത് ഒരു നിത്യ കാഴ്ചയാണല്ലോ. ഈ എത്തിവലിഞ്ഞു കാണൽ പരിപാടി അവസാനിപ്പിക്കാറായിരിക്കുന്നു. ഏതു സ്മാർട്ട് ഫോണിനെയും ഒരു പ്രൊജക്ടറാക്കി മാറ്റുന്ന സാങ്കേതിക വിദ്യ കണ്ടെത്തിയിരിക്കുന്നു. ഈ സ്മാർട്ട്‌ഫോൺ പ്രൊജക്ടർ ഏതു പ്രതലത്തിനും ദൃശങ്ങളെ കാണിക്കും. പ്രത്യേക വയറുകളുടെയോ സൗണ്ട് സിസ്റ്റത്തിന്റെയോ സഹായമില്ലാതെ തന്നെ ഫോണിലെ ശബ്ദവും ഈ ഉപകരണം മെച്ചപ്പെടുത്തും. ബ്രിട്ടീഷ് കമ്പനിയായ ലണ്ടനിലെ ലക്കീസ് ആണ് ഇതിന്റെ നിർമ്മാതാക്കൾ.

വീഡിയോ സൈസ് വർധിപ്പിക്കുന്നതിന് 10ഃ മാഗ്നിഫെയിങ് ലെൻസാണ് ഈ പ്രൊജകറിൽ ഉപയോഗിച്ചിരിക്കുന്നത്. പഴമയുടെ പ്രൗഢിയോടെ ആധുനിക സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തിയുള്ള ഉപകരണ നിർമ്മാണത്തിലാണ് കമ്പനി ശ്രദ്ധിച്ചത്. അതു കൊണ്ടു തന്നെ ഈ സ്മാർട്ട്‌ഫോൺ പ്രൊജക്ടറും ആ ഒരു ഫീൽ നൽകുന്നുണ്ട്. കാർഡ്‌ബോർഡുപയോഗിച്ചാണ് ഈ പ്രൊജക്ടർ പെട്ടി ഉണ്ടാക്കിയിരിക്കുന്നത്. എവിടേയും കൊണ്ടു നടക്കാവുന്ന ഈ ഉപകരണത്തിന് 1600 രൂപ മാത്രമെ വിലയുള്ളൂവെന്നതും ആകർഷണീയ ഘടകമാണ്. ഇതുപയോഗിച്ച് കിടപ്പു മുറി ഒരു കൊച്ചു തിയെറ്ററാക്കി മാറ്റി എടുക്കാനും കഴിയും.

അതേസമയം ഈ ഉപകരണത്തിന് ചില പോരായ്മകളും ഉണ്ട്. പ്രൊജക്ഷൻ അൽപം തെളിച്ചക്കുറവുള്ളതും ചെറുതുമാണ്. ചിലപ്പോൾ ദൃശ്യങ്ങൾ മങ്ങുകയും ചെയ്യും. ശബ്ദം കൂട്ടാനോ കുറക്കാനോ ഉള്ള ക്രമീകരണങ്ങളുമില്ല. മറ്റാരു പോരായ്മ ഇതു പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ വീഡിയോ ഫോർവേഡ് അടിക്കാനോ പിന്നിലേക്കെടുക്കാനോ വേഗത്തിൽ കഴിയില്ല. മാത്രമല്ല വീഡിയോ പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ഫോൺ ഉപയോഗിക്കാനും കഴിയില്ല. ഇതു വാങ്ങാൻ 1600 രൂപ കൈവശമില്ലാത്തവർക്ക് ഒരു പ്രൊജകർ ഉണ്ടാക്കാനും എളുപ്പമാണ്. ഒരു പെട്ടി, ഒരു ലെൻസ് എന്നിവ ഉപയോഗിച്ച് ആർക്കും സ്വന്തമായി ഇതുണ്ടാക്കാനുമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP