1 usd = 71.31 inr 1 gbp = 93.02 inr 1 eur = 81.01 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 235.03 inr

Jan / 2019
23
Wednesday

സ്വതന്ത്രചിന്തയെയും സയൻസിനെയും പ്രോത്സാഹിപ്പിക്കാം; അന്ധവിശ്വാസങ്ങളെയും മാമൂലുകളെയും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേയ്ക്ക് വലിച്ചെറിയാം; നവോത്ഥാന സന്ദേശവുമായി സി.രവിചന്ദ്രനും സുനിൽ.പി.ഇളയിടവും വൈശാഖൻ തമ്പിയും ഒന്നിക്കുന്നു; 'എസൻസ് സംഘടിപ്പിക്കുന്ന 'ഹൊമിനം' 19 ലണ്ടനിലും അയർലണ്ടിലും

January 04, 2019

 തിരുവനന്തപുരം: സ്വതന്ത്ര ചിന്തയെയും, സയൻസിനേയും, മാനവികതയെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് എസൻസ് സംഘടിപ്പിക്കുന്ന സമ്മേളനം ഹൊമിനം '19, മെയ് നാലാം തിയതി അയർലണ്ടിൽ വെച്ചും മെയ് മാസം ആറാം തിയതി ലണ്ടനിൽ വച്ചും നടക്കും. നവോത്ഥാനത്തിന്റെ 200 വർഷങ്ങൾക്കിപ്പുറ...

ലോകത്തെ ഏറ്റവും മികച്ച 4000 ശാസ്ത്രജ്ഞരിൽ ഇന്ത്യയിൽ നിന്നുള്ളത് വെറും പത്തുപേർ മാത്രം; ഏതാനും വർഷങ്ങൾക്കു മുമ്പ് ഇന്ത്യയെക്കാൾ മോശമായിരുന്ന ചൈനയിൽ നിന്ന് ഇടംപിടിച്ചത് 482 ശാസ്ത്രജ്ഞർ; ഐഐടിയും ഐഐഎസ്‌സിയുമടക്കം കോടികൾ വാരിയെറിഞ്ഞിട്ടും എന്തേ നമ്മുടെ ഇന്ത്യയിൽ നിന്നും ശാസ്ത്രജ്ഞർ മാത്രം ഉണ്ടാകുന്നില്ല?

January 04, 2019

ന്യൂഡൽഹി: ഉന്നത നിലവാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ത്യയിലൊരു പഞ്ഞവുമില്ല. ഗവേഷണപ്രവർത്തനങ്ങൾക്കും മറ്റുമായി ഓരോവർഷവും കോടികൾ ചെലവാക്കുന്നുമുണ്ട്. എന്നിട്ടും ലോകത്തെ മികച്ച 4000 ശാസ്ത്രജ്ഞരിൽ ഇന്ത്യയിൽനിന്ന് ഇടംപിടിച്ചത് 10 പേർ മാത്രം. ക്ലാരിവേറ...

ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ശാസ്ത്രത്തിന്റെ വെളിച്ചം വീശി 'ചാന്ദ്ര ദേവത' ! മനുഷ്യൻ ഇതുവരെ കടന്നുചെല്ലാത്ത ചന്ദ്രന്റെ ഭാഗത്തിറങ്ങി ചൈനയുടെ ചാങ് ഇ4; പേടകം പരിശോധിക്കുന്നത് ചന്ദ്രനിലെ മാരകമായ റേഡിയേഷന്റെ അളവ് ; ചന്ദ്രനിൽ മനുഷ്യവാസം സാധ്യമാകുമോ എന്നതിൽ പുത്തൻ വിപ്ലവങ്ങൾ വരാൻ സാധ്യത

January 03, 2019

ബെയ്ജിങ് : ചന്ദ്രന്റെ ഒരു മുഖം മാത്രമല്ലേ നാം കണ്ടിട്ടുള്ളൂ. ഇരുൾ മൂടിക്കിടക്കുന്ന മറുഭാഗത്തെ കാണാൻ ചന്ദ്രനിൽ പോയവർക്ക് പോലും സാധിച്ചിട്ടില്ലെങ്കിലും ചൈന ഇതിലും വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. ശാസ്ത്ര ലോകം ഇതുവരെ ബഹിരാകാശ പേടകങ്ങൾ അയയ്ക്കാത്ത ഇരുണ്...

ഫോട്ടോ ഡിഎൻഎ ഉപയോഗിക്കാൻ സോഷ്യൽ മീഡിയ കമ്പനികളോട് നിർദ്ദേശിച്ച് സിബിഐ; ചൈൽഡ് പോണോഗ്രാഫിക്കെതിരേ ഉപയോഗിക്കുന്ന ഫോട്ടോ ഡിഎൻഎ സാധാരണ ക്രിമിനൽ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന് ഉപയോഗിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം

December 31, 2018

ന്യൂഡൽഹി: ചൈൽഡ് പോണോഗ്രാഫി തടയുന്നതിന് വ്യാപകമായി ഉപയോഗിച്ചു വരുന്ന ഫോട്ടോ ഡിഎൻഎ എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കാൻ സോഷ്യൽ മീഡിയ കമ്പനികളോട് നിർദ്ദേശിച്ച് സിബിഐ. ഇന്റർനെറ്റിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിക്കുന്നത് തടയാനായി രൂപം കൊടുത്തിട്ടുള്ള...

നാല് വർഷത്തിനകം മൂന്ന് ഇന്ത്യക്കാർ ബഹിരാകാശത്തെത്തി ചരിത്രം കുറിക്കും; ആളില്ലാതെ രണ്ട് വിക്ഷേപണത്തിന് ശേഷം ആളുമായി മൂന്നാമൻ എത്തുമ്പോൾ ഇന്ത്യ ബഹിരാകാശ ഗവേഷണ രംഗത്തെ അത്ഭുതം കൂടിയാവും; ഐഎസ്ആർഒയുടെ സ്വപ്നം പദ്ധതിക്ക് അനുവദിക്കപ്പെട്ടിരിക്കുന്നത് 10,000 കോടി; പട്ടിണി മാറാതെ രാജ്യം ചൊവ്വാദൗത്യത്തിനിറങ്ങിയതിനെതിരെ മുറവിളി കൂട്ടുന്നവർ വീണ്ടും കുശുമ്പ് കാട്ടട്ടെ; ഇന്ത്യയുടെ അഭിമാനമായ ഗംഗൻയാൻ പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം

December 29, 2018

ന്യൂഡൽഹി: ബഹിരാകാശ രംഗത്ത് ഇന്ത്യയ്ക്ക് ചരിത്ര നേട്ടമേകുന്ന ഗഗൻയാൻ പദ്ധതിക്കായി ഏതാണ്ട് 10,000 കോടി രൂപ അനുവദിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.ഇതിന്റെ ഭാഗമായി നാല് വർഷത്തിനകം അതായത് 2022 ഓടെ മൂന്ന് ഇന്ത്യക്കാർ ബഹിരാകാശത്തെത്തി ചരിത്രം കുറിക്കുമെന്...

'സ്വാതന്ത്ര്യമാണ് ഞങ്ങളുടെ മതം..ഫ്രീഡം ഈസ് മൈ റിലീജിയൻ' എന്ന് ഉറക്കെ പ്രഖ്യാപിച്ച് സ്വതന്ത്ര ചിന്തകരുടെ സംഗമം കൊച്ചിയിൽ; സി രവിചന്ദ്രൻ മുതൽ എതിരവൻ കതിരവൻ വരെയുള്ള 25 ഓളം പ്രാസംഗികർ; അവിശ്വാസി ആയതുകൊണ്ട് നേരിടുന്ന പ്രത്യേക പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ 'എലൈറ്റ്'; 'എസ്സൻഷ്യ'ക്കായി എറണാകുളം ടൗൺഹാൾ ഒരുങ്ങി

December 24, 2018

 കൊച്ചി: ഈ ലോകത്ത് വച്ച് നിങ്ങൾ ഏറ്റവും വിലമതിക്കുന്നത് എന്താണ്? സ്വാതന്ത്ര്യം കുറവാണെങ്കിലും പട്ടിണിയില്ലല്ലോ എന്ന് മുമ്പ് സോവിയറ്റ് യൂണിയൻ പോലുള്ള രാജ്യങ്ങളെ നോക്കി ചൂണ്ടിക്കാട്ടിയവർ പോലും ഇന്ന് നിലപാട് മാറ്റിയിരിക്കയാണ്. വ്യക്തിസ്വാതന്ത്ര്യം തന്നെ...

അവിശ്വാസി ആയതുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നുണ്ടോ? പരസ്യമായ നാസ്തികജീവിതം മൂലം വീട്ടിലും നാട്ടിലും ഉണ്ടാകുന്ന പ്രശ്‌നങ്ങൾ എങ്ങനെ തരണം ചെയ്യും; ചരിത്രത്തിൽ ആദ്യമായി നാല് വിദ്യാർത്ഥികൾ അവിശ്വാസി ആയതുകൊണ്ട് മാത്രം നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ കുറിച്ച് സദസ്സിനോട് നേരിട്ട് സംവദിക്കുന്നു; എസ്സൻഷ്യയിലെ എലൈറ്റ് 18 വ്യത്യസ്തമാകുന്നത് ഇങ്ങനെ

December 21, 2018

തിരുവനന്തപുരം: ഇപ്പോഴും ഈ സാക്ഷര സുന്ദര കേരളത്തിൽ ഒരാൾക്ക് പരസ്യമായ നാസ്തിക ജീവിതം നയിക്കാൻ കഴിയുമോ? ഒരു വിശ്വാസിക്കും അവിശ്വാസിക്കും തുല്യ സാധ്യതകളും അവസരങ്ങളുമുള്ള മേഖലയാണോ ഈ നാട്. അവിശ്വാസി ആയതുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നുണ്ടോ? പരസ്യമ...

രാജ്യ സുരക്ഷയ്ക്ക് സാങ്കേതികതയുടെ പ്രതിരോധ കവചം തീർക്കാൻ ഐഎസ്ആർഒ; ബഹിരാകാശ ഗവേഷകർ അടുത്തിടെ ഭ്രമണപഥത്തിലെത്തിച്ചത് സുരക്ഷയ്ക്ക് മുൻതൂക്കം നൽക്കുന്ന തന്ത്രപ്രധാനമായ ഉപഗ്രഹങ്ങൾ; ശത്രുരാജ്യങ്ങൾ ഏത് അതിർത്തിയിലൂടെ കയറാൻ നോക്കിയാലും രക്ഷയില്ല; വിജയക്കുതിപ്പിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ

December 20, 2018

ചെന്നൈ: രാജ്യ സുരക്ഷയ്ക്ക് പ്രതിരോധ കവചമായി ബഹിരാകാശ ഗവേഷണവും. ഇന്ത്യയുടെ സുരക്ഷയ്ക്ക് മുൻതൂക്കം നൽകി ഏറെ തന്ത്രപ്രധാനമായ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആർഒ മുന്നേറുകയാണ്. കര, വ്യോമ, നാവക സേനകൾക്ക് ഒരുപോലെ ഊർജം പകരുന്ന ബഹിരാകാശ ദൗത്യങ്ങളാണ് അട...

ജിസാറ്റ് 7 എ വിജയകരമായി വിക്ഷേപിച്ച് ഗവേഷകർ; രാജ്യത്തിന്റെ 35ാം വാർത്താ വിനിമയ ഉപഗ്രഹം വിക്ഷേപിച്ചത് വൈകിട്ട് 4.10ന് ; സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും റോക്കറ്റുയർന്നത് 26 മണിക്കൂർ കൗൺഡൗണിന് പിന്നാലെ; എട്ടു വർഷം കാലാവധിയുള്ള ഉപഗ്രഹം വ്യോമസേനയ്ക്കും കരസേനയ്ക്കും ഗുണകരം

December 19, 2018

ചെന്നൈ: ബഹിരാകാശ ദൗത്യങ്ങളിൽ പുത്തൻ നാഴിക കല്ലുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ. ജിസാറ്റ് 7 എയും  ഇന്ത്യൻ ബഹിരാകാശ ഗവേഷകർ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതിഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ഇന്ത്യയുടെ 35ാം വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് ...

ഭൗമാന്തരീക്ഷത്തിൽ പരീക്ഷണത്തിനായി ചൈനയും റഷ്യയും കൈകോർക്കുന്നു; സാറ്റലൈറ്റ് കമ്യൂണിക്കേഷനിൽ പോലും തടസം വരുത്താൻ സാധിക്കുന്ന പരീക്ഷണത്തിനെതിരേ പരിസ്ഥിതി പ്രവർത്തകർ രംഗത്ത്

December 18, 2018

ബീജിങ്: യുദ്ധങ്ങൾ തടയാനും ചാരപ്രവർത്തികൾക്ക് തടയിടാനും പ്രയോജനപ്പെടുന്ന തരത്തിൽ ഭൗമാന്തരീക്ഷത്തിൽ പരീക്ഷണത്തിനായി ചൈനയും റഷ്യയും കൈകോർക്കുന്നു. ഭൗമാന്തരീക്ഷത്തിൽ നടത്തുന്ന മാറ്റങ്ങൾ മൂലം സാറ്റലൈറ്റ് കമ്യൂണിക്കേഷൻ താറുമാറാക്കാൻ സാധിക്കുമെന്നതിനാൽ് ചാര...

ചുവന്ന ഗ്രഹത്തിലെ ശബ്ദം ആദ്യമായി കേട്ട് മനുഷ്യൻ ! നാസയുടെ ചൊവ്വപര്യവേഷണ വാഹനം ഇൻസൈറ്റ് ലാൻഡർ റെക്കോർഡ് ചെയ്തത് ചൊവ്വയിലെ കാറ്റിന്റെ ശബ്ദം; വാഹനത്തിന്റെ സോളാർ പാനലിലൂടെ കാറ്റ് കടന്നുപോയത് സെക്കൻഡിൽ 7 മീറ്റർ വേഗത്തിൽ; ശാസ്ത്ര ലോകത്തെ പുത്തൻ നാഴിക കല്ലുമായി നാസ

December 09, 2018

വാഷിങ്ടൻ: ഭൂമിയ്‌ക്കൊപ്പം മറ്റു ഗ്രഹങ്ങളുമുണ്ടെങ്കിലും ഭൗമോപരിതലത്തിൽ നിന്നല്ലാത്ത ഒരു ശബ്ദം മനുഷ്യൻ ഇതുവരെ കേട്ടിരുന്നില്ല. എന്നാൽ ഇക്കാര്യത്തിലും ചരിത്രം തിരുത്തി കുറിച്ച് മനുഷ്യനും ശാസ്ത്ര ലോകവും മുന്നേറുകയാണ്. നാസയുടെ ചൊവ്വപര്യവേഷണ വാഹനമായ ഇൻസൈറ്...

സൂര്യനുദിക്കാത്ത ദിവസമാണോ ഡിസംബർ 13; അന്ന് ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങില്ലെന്ന് നാസ കണ്ടെത്തിയോ? ഭൂമിയിൽ വെളിച്ചം വീഴാത്ത ഒരു ദിനം വരുന്നുണ്ടോ; നവമാധ്യമങ്ങളിലൂടെ കാട്ടു തീ പോലെ പടരുന്ന വാർത്തയുടെ യാഥാർഥ്യമെന്താണ്?

December 05, 2018

കുഞ്ചൻ നമ്പ്യാരുടെ കാലനില്ലാത്ത കാലം എന്ന കവിത വായിച്ച് ചിരിച്ച് ചിരിച്ച് മണ്ണുകപ്പാത്തവർ ആരും കാണില്ല. എന്നാൽ നമ്പ്യാരുടെ ഭാവനയെയും കടത്തി വെട്ടുന്ന സൃഷ്ടികളുമായാണ് ചിലർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. കോടാനുകോടി വർഷങ്ങളായി കറങ്ങി കൊണ്ടിരിക്കുന്ന ഭ...

ആറ് ദിവസത്തെ ഇടവേളയ്ക്കിടയിൽ അസൂഹായവഹമായ രണ്ട് നേട്ടങ്ങൾ കൈവരിച്ച് ഐഎസ്ആർഒ; ഇന്ന് വെളിപ്പിന് പറന്നുയർന്നത് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം; 6000ത്തോളം കിലോ തൂക്കമുള്ള ജിസാറ്റ് 11 ഇന്ത്യൻ നെറ്റ് സ്പീഡ് പതിന്മടങ്ങായി ഉയർത്തും; ബഹിരാകാശ ഗവേഷണ കാര്യത്തിൽ ഇന്ത്യയെ വെല്ലാൻ അമേരിക്ക പോലും ഭയക്കും

December 05, 2018

ശ്രീഹരിക്കോട്ട: ഭൗമനിരീക്ഷണ ഉപഗ്രഹമായ ഹൈസിസിന്റെ വജയകരമായ വിക്ഷേപണത്തിന് ശേഷം ഐഎസ്ആർഒ ഇന്ന് വെളുപ്പിന് ജിസാറ്റ് 11 എന്ന നിർണായകമായ ഉപഗ്രഹവും വിജയകരമായി വിക്ഷേപിച്ചുവെന്ന് റിപ്പോർട്ട്. ആറ് ദിവസത്തെ ഇടവേളയ്ക്കിടയിലാണ് ഈ നേട്ടങ്ങൾ ഇന്ത്യ കൈവരിച്ചിരിക്കു...

ഇന്ത്യയുടെ നെറുകയിൽ മറ്റൊരു പൊൻതൂവൽ കൂടി ചാർത്തി നൽകി ഐഎസ്ആർഒയുടെ വിജയ കുതിപ്പ്; അതിനൂതനമായ ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ് വിജയകരമായി വിക്ഷേപിച്ചു

November 29, 2018

ശ്രീഹരികോട്ട: ഇന്ത്യയുടെ ഏറ്റവും ഭാരമേറിയതും അതിനൂതനവുമായ ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ്(ഹൈപ്പർ സ്‌പെക്ട്രൽ ഇമേജിങ് സാറ്റ്‌ലൈറ്റ്) വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് രാവിലെ 9.58-നായിരുന്നു വിക്ഷേപണം. പി.എസ്...

ആദ്യം ഒപ്പിയെടുത്ത സെൽഫിയിൽ ജലാംശമില്ലാത്ത മണ്ണും വരണ്ടുണങ്ങിയ പാറക്കഷണങ്ങളും അതിവിശാലമായ ആകാശവും മാത്രം; ചൊവ്വയിലെ ആദ്യ ദൃശ്യങ്ങൾ സെൽഫിയായി എടുത്ത് അയച്ച് ഇൻസൈറ്റ്; ലോകം നിറഞ്ഞ പ്രതീക്ഷയിൽ

November 28, 2018

കേപ് കനാവൽ: ഏഴു മാസത്തെ ബഹിരാകാശ യാത്രയ്ക്കു ശേഷം ചൊവ്വയിൽ നിലംതൊട്ട നാസയുടെ ഇൻസൈറ്റ് പേടകം ഫോട്ടോകൾ അയച്ചു തുടങ്ങി. ചൊവ്വയിലെ രഹസ്യങ്ങൾ ഒപ്പിയെടുക്കുന്നതിന് അയച്ച പേടകം സെൽഫിയോടെ അതിന്റെ ദൗത്യങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പേടകത്തിന്റെ പുറത്ത് ഫിറ്റ് ചെയ്ത...

MNM Recommends