1 usd = 72.15 inr 1 gbp = 94.88 inr 1 eur = 84.25 inr 1 aed = 19.64 inr 1 sar = 19.24 inr 1 kwd = 238.26 inr

Sep / 2018
20
Thursday

കേരളത്തിൽ രാത്രി 11.52ന് ആരംഭിച്ച ഗ്രഹണം അവസാനിച്ചത് പുലർച്ചെ 3.49ന്; 104 മിനിറ്റ് നീണ്ട ഗ്രഹണം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയത്; സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി നീങ്ങിയപ്പോൾ ലോകം മിഴി തുറന്നു കണ്ടത് അപൂർവ്വ കാഴ്ച; ആയുസിൽ ഒരിക്കൽ പോലും കാണാൻ ഭാഗ്യം ലഭിക്കാത്ത ആകാശവിസ്മയം ആസ്വദിച്ച് അനേകായിരങ്ങൾ

July 28, 2018

ന്യൂഡൽഹി: നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ ചന്ദ്രഗ്രഹണം മാനത്ത് കാഴ്ചകളുടെ വിരുന്നൊരുക്കി ദൃശ്യമായി. രാത്രി ഏകദേശം 10.45നാണ് ഗ്രഹണത്തിന്റെ ആദ്യഘട്ടത്തിന് തുടക്കമായത്. 11.45 മുതൽ ചന്ദ്രനിൽ മാറ്റങ്ങൾ കൂടുതൽ പ്രകടമായി. പിന്നാലെ സമ്പൂർണ ഗ്രഹണവും ദൃശ...

ഇന്നു രാത്രിയിൽ ദൃശ്യമാകുന്ന ബ്ലഡ്മൂൺ 270 വർഷത്തിനുശേഷം എത്തുന്ന അപൂർവ പ്രതിഭാസം; ലോകാവസാനത്തിന്റെ തുടക്കമെന്ന് വിശ്വസിക്കുന്നർ ഏറെ; അപൂർവ ചന്ദ്രനെ കാണാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

July 27, 2018

ന്യൂയോർക്ക്:  ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്ര ഗ്രഹണത്തിനാണ് ലോകം ഇന്ന് സാക്ഷ്യം വഹിക്കുക. ഒന്നേമുക്കാൽ മണിക്കൂറോളം നേരം നീളുന്ന ആകാശവിസ്മയം ഇനി സംഭവിക്കണമെങ്കിൽ 270 വർഷം കാത്തിരിക്കേണ്ടിവരും. സൂര്യനും ചന്ദ്രനും ഇടയിൽ നേർരേഖയിൽ ഭൂമി എത്തുന്ന...

നിഴലും വെളിച്ചവും ഒളിച്ചുകളിക്കുമ്പോൾ വിസ്മയമായി വിടരും ഇരുണ്ട് ചുവന്ന ഗോളം; നൂറ്റാണ്ടിലെ ദൈർഘ്യമേറിയ ചന്ദ്രഗ്രഹണത്തെ വെള്ളിയാഴ്ച വരവേൽക്കാൻ മിഴിനട്ട് വാനനിരീക്ഷകർ; ബ്ലഡ് മൂൺ പ്രതിഭാസത്തെ ഭീതിയോടെയും ഭക്തിയോടെയും പ്രതീക്ഷിച്ച് വിശ്വാസി സമൂഹം

July 26, 2018

തിരുവനന്തപുരം: ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണത്തെ വരവേൽക്കാൻ ഒരുങ്ങി വാനനിരീക്ഷകർ. ചന്ദ്രൻ ഇരുണ്ടു ചുവന്ന ഗോളമായി മാറുന്ന ബ്ലഡ്മൂണാണ് നാളെ നടക്കുന്ന പ്രതിഭാസം. രക്തചന്ദ്രനോടൊപ്പം ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങളും അന്താരാഷ്ട്ര ബഹിരാകാശനിലയവും ദൃശ്യമാകുമ...

ഒന്നരക്കിലോമീറ്റർ മണ്ണിനടിയിൽ 20 കിലോമീറ്റർ നീളത്തിൽ വെള്ളമുള്ള തടാകം കണ്ടെത്തി; ചൊവ്വയിൽ ജീവനുണ്ടെന്നും മനുഷ്യന് താമസം തുടങ്ങാമെന്നും തീർത്തുപറഞ്ഞ് ശാസ്ത്രജ്ഞർ; അന്യഗ്രഹ ജീവികൾ സത്യമാണെങ്കിൽ ലോകം മാറി മറിയും

July 26, 2018

ന്യൂയോർക്ക്: ഭൂമിക്ക് പുറത്ത് ആവാസവ്യവസ്ഥയുണ്ടോ എന്നതു കണ്ടെത്താനാണ് ശാസ്ത്രലോകം കിണഞ്ഞുശ്രമിക്കുന്നത്. ചൊവ്വയിൽ മനുഷ്യനു ജീവിക്കാനാകുമോ എന്നതും അന്യഗ്രഹ ജീവികളെന്നത് യഥാർഥമാണോ എന്നും കണ്ടെത്താനുള്ള ശ്രമത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. ഈ അന്വേഷണങ്ങൾ ...

അയൺ ഏജും ഐസ് ഏജും ബ്രോൺസ് ഏജുമൊക്കെപ്പോലെ ഇനി ലോക ചരിത്രത്തിൽ മേഘായലൻ ഏജും; വേനലിന്റെ ചരിത്രം തേടിപ്പോയവർ എത്തിച്ചേർന്നത് 4200 വർഷം മുമ്പ് ലോകത്തെ ഉണക്കിയ മേഘാലയൻ ചരിത്രം; ആ കാലത്തിന് മേഘാലയൻ ഏജ് എന്ന് പേരിട്ട് ഭൗമ ശാസ്ത്രജ്ഞർ

July 23, 2018

ഭൂമിയുടെ ഭൗമ ചരിത്രത്തിൽ പലതരം കാലഘട്ടങ്ങളുണ്ട്. അയൺ ഏജും ഐസ് ഏജും ബ്രോൺസ് ഏജുമൊക്കെ അത്തരം കാലഘട്ടങ്ങളെയാണ് സൂചിപ്പിക്കുന്നത്. അതേ ഗണത്തിൽ പെടുത്താവുന്ന പുതിയൊരു കാലഘട്ടത്തെ കണ്ടെത്തിയിരിക്കുകയാണ് ഭൗമശാസ്ത്രജ്ഞർ. ഇന്നും നിലനിൽക്കുന്ന ആ കാലഘട്ടത്തിന...

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ചന്ദ്രഗ്രഹണം ഈ വെള്ളിയാഴ്ച; ചന്ദ്രനും സൂര്യനും ഇടയിലൂടെ ഭൂമി കടന്നുപോകുമ്പോൾ ചന്ദ്രൻ ഒന്നരമണിക്കൂർ നേരം ചെമ്പട്ടണിയും; അപൂർവ ദിവസം കാത്ത് ലോകം

July 23, 2018

നൂറ്റാണ്ടിലെ ഏറ്റവും വലിയ ചന്ദ്രഗ്രഹണത്തിന് സാക്ഷിയാകാൻ ഒരുങ്ങുകയാണ് ലോകം. വരുന്ന വെള്ളിയാഴ്ചയാണ് ലോകമെങ്ങും ദൃശ്യമാകുന്ന സുദീർഘമായ ചന്ദ്രഗ്രഹണം സംഭവിക്കുക. രണ്ടുമണിക്കൂറോളം നീണ്ടുനിൽക്കുന്ന ഈ ഗ്രഹണത്തിന് വേറെയും പ്രത്യേകതകളുണ്ട്. സൂര്യനും ചന്ദ്രനും ...

എലിവിഷമെന്ന് ബദൽ ചികിൽസക്കാർ വിളിക്കുമ്പോഴും ലോകത്ത് എറ്റവും വിറ്റഴിക്കപ്പെടുന്ന മരുന്ന്; യാദൃശ്ചികമായി ഉണ്ടായ ഒരു രാസ രാസവസ്തു അരനൂറ്റാണ്ടിന്റെ വിസ്മൃതിക്കു ശേഷം മരുന്നുകളിലെ സൂപ്പർസ്റ്റാറായി; ലോകത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന വേദനസംഹാരി പാരാസെറ്റമോളിന്റെ കഥ ഇങ്ങനെ

July 20, 2018

സാധാരണക്കാരന് ആധൂനിക വൈദ്യശാസ്ത്രം 'അലോപ്പതി' യാണ്. 'അലോപ്പതി' മരുന്നിന്റെ ഉത്തമോദാഹരണം പാരസെറ്റാമോളും. ബസ്സിൽ പുൽതൈലം കൊണ്ടുനടന്ന് വിൽക്കുന്നയാൾ മുതൽ കേരളം മുഴുവൻ വിഷവേരിറക്കി വാഴുന്ന ബദൽ ചികിത്സാ മാഫിയ വരെ കാലാകാലങ്ങളായി ' എലിവിഷം' എന്നാഘോഷിക്കുന്ന...

ഇനി സുരക്ഷിതമായി ബഹിരാകാശ യാത്ര നടത്താം; ബഹിരാകാശത്തുനിന്നു യാത്രികരെ സുരക്ഷിതരായി 'ലാൻഡ്' ചെയ്യുന്നതിനു സഹായിക്കുന്ന പേടകം ഐഎസ്ആർഒ കണ്ടെത്തി: കാപ്‌സൂൾ പരീക്ഷണം വിജയം

July 06, 2018

 ന്യൂഡൽഹി: ബഹിരാകാശ യാത്രികർക്ക് സുരക്ഷിതമായി ഇനി യാത്ര ചെയ്യാം. യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തന്നതിൽ നിർണ്ണായക കണ്ടുപിടിത്തവുമായി ഇന്ത്യൻ സ്‌പെയ്‌സ് റിസർച് ഓർഗനൈസേഷൻ (ഐഎസ്ആർഒ). ബഹിരാകാശത്തുനിന്നു യാത്രികരെ തിരികെ സുരക്ഷിതരായി 'ലാൻഡ്' ചെയ്യുന്നതി...

ഒടുവിൽ ശനി ശരിക്കും ഭൂഗോളത്തിന്റെ ശനിയാകുമോ അതോ രക്ഷയാകുമോ? ശാസ്ത്രലോകത്തെ ഞെട്ടിച്ചുകൊണ്ട് ശനി ഗ്രഹത്തിൽ ജീവൻ തുടിക്കുന്നതായി കണ്ടെത്തൽ; ശനിയെ ചുറ്റുന്ന ഉപഗ്രഹങ്ങളിലൊന്നിന്റെ വിള്ളലിൽ ജീവിവർഗം പിറവിയെടുത്തെന്ന് നിഗമനം; അടിസ്ഥാന ജൈവവസ്തുക്കൾ കണ്ടെത്തിയതോടെ വൻ പ്രതീക്ഷയിൽ നാസയും ശാസ്ത്രജ്ഞരും

June 28, 2018

വാഷിങ്ടൻ: ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള ഒരു കണ്ടെത്തലാണ് ഇന്ന് ശാസ്ത്രലോകം പുറത്തുവിടുന്നത്. ഭൂമിയുടെ പുറത്ത് പ്രപഞ്ചത്തിൽ എവിടെയെങ്കിലും ജീവന്റെ കണികകൾ ഉണ്ടാകാമെന്നും ഭൂമിക്കു തുല്യമായതോടെ അതിലും വികസിച്ചതോ ആയൊരു ജീവവ്യവസ്ഥ രൂപംകൊണ്ടിരിക്കാമെന്നും മനു...

യേശുക്രിസ്തു എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നറിയാൻ ഒടുവിൽ ശാസ്ത്രീയ തെളിവുമായി; 2000 വർഷം മുമ്പ് കാൽപ്പാദത്തിലൂടെ ഇരുമ്പാണി തുളച്ച് കയറിയ അസ്ഥിക്കൂടം കണ്ടെത്തി

June 01, 2018

ആയിരം വർഷങ്ങൾക്കിടെ റോമാക്കാർ യേശുക്രിസ്തു അടക്കമുള്ള പതിനായിരക്കണക്കിന് പേരെ കുരിശിലേറ്റിയിരുന്നുവെങ്കിലും അതിനുള്ള തെളിവുകൾ വളരെ വിരളമായിരുന്നു. എന്നാൽ ഈ വധശിക്ഷാ രീതി നിലനിന്നിരുന്നുവെന്നതിന് വ്യക്തമായ തെളിവേകുന്ന ഒരാളുടെ ഭൗതികാവശിഷ്ടം ഇറ്റലിയിലെ ...

സർവ നക്ഷത്രങ്ങളേയും സൂര്യനെ പോലും വിഴുങ്ങാൻ കഴിവുള്ള ഒരു തമോഗർത്തം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ; ഏത് നിമിഷവും ഭൂമിയിലെ ജീവൻ നിലയ്ക്കാം; പ്രപഞ്ചത്തെ ഒറ്റയടിക്ക് ഇല്ലാതാക്കാൻ കഴിയുന്ന തമോഗർത്തത്തിന്റെ പൊരുൾ തേടി ശാസ്ത്രലോകം

May 16, 2018

 ലണ്ടൻ: ത്വരിത ഗതിയിൽ വളരുന്ന തമോഗർത്തം കണ്ടെത്തിയെന്ന മുന്നറിയിപ്പുമായി ഓസ്ട്രേലിയൻ ആസ്ട്രോണമർമാർ രംഗത്തെത്തി. സർവ നക്ഷത്രങ്ങളേയും സൂര്യനെ പോലും വിഴുങ്ങാൻ കഴിവുള്ള ഒരു തമോഗർത്തമാണിതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇതിലൂടെ ഏത് നിമിഷവും ഭൂമിയിലെ ജീവൻ ന...

പ്രപഞ്ചരഹസ്യങ്ങൾ തേടുന്നവനായി സുദർശനെ വളർത്തിയത് കുട്ടിക്കാലത്ത് ഫിസിക്സിൽ പിതാവും ഗണിതത്തിൽ മാതാവും കൊളുത്തിയ അഭിനിവേശം; ക്വാണ്ടം ഒപ്റ്റിക്‌സിലെ ടാക്കിയോൺ കണങ്ങളുടെ കണ്ടെത്തലിൽ ഐൻസ്റ്റീന്റെ സിദ്ധാന്തം തിരുത്തിയെഴുതി നോബലിന്റെ പടിവാതിൽക്കൽ പലവട്ടം എത്തിയിട്ടും കൈവിട്ട് സ്വീഡിഷ് അക്കാദമി

May 14, 2018

ഭൗതിക ശാസ്ത്ത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതിയ പേരാണ് ഡോ. ഇ.സി.ജി സുദർശന്റേത്. ആധുനിക ഭൗതിക ശാസ്ത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ അത്രമേൽ വലുതാണ്. പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ടാക്കിയോണുകളുടെ കണ്ടെത്തൽ ഇദ്ദേഹത്തിന്റെ സംഭാവന ആയിരുന്നു. ക്വാണ്ടം...

ബഹിരാകാശത്തേക്ക് സാറ്റലൈറ്റ് അയക്കുമ്പോൾ ഇനി ആറ്റോമിക് ക്ലോക്കും നമ്മുടെ സ്വന്തം; യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സഹായമില്ലാതെ ഇനി സ്വന്തം ക്ലോക്കിലൂടെ ദിശയറിയാം; ഇസ്രോയുടെ ക്ലോക്ക് വാങ്ങാൻ അനേകം രാജ്യങ്ങൾ ഓർഡർ നൽകിക്കഴിഞ്ഞു

May 07, 2018

വിശാഖപട്ടണം: ബഹിരാകാശ ഗവേഷണ രംഗത്ത് നാസയെപ്പോലും അതിശയിപ്പിക്കുന്ന തരത്തിൽ നേട്ടങ്ങൾ കൊയ്യുകയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആർഒ). ഓരോ കാൽവെയ്‌പ്പും മറ്റു രാജ്യങ്ങളെ വെല്ലുന്ന തരത്തിലുള്ളതായിരിക്കണമെന്ന് നിർബന്ധമുള്ളവരാണ് ഇസ്രോയിലെ ശാസ്ത്രജ...

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യകുലത്തെ മുച്ചൂടും മുടിക്കുമോ...? 2040ൽ അണ്വായുധ യുദ്ധം ഉറപ്പ്; സാങ്കേതിക വിദ്യയിൽ വിശ്വസിച്ച് ഇരുവശവും സർവനാശത്തിനിറങ്ങും

April 25, 2018

2040ൽ മനുഷ്യരാശിയെ കാത്തിരിക്കുന്നത് സമ്പൂർണനാശമാണെന്ന മുന്നറിയിപ്പുമായി കാലിഫോർണിയയിലെ സാന്റ മോണിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റ് സംഘടനയായ റാൻഡ് കോർപറേഷൻ രംഗത്തെത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനാൽ പ്രേരിപ്പിക്കപ്പെടുന്ന അണ്വായുധ യുദ...

സൂര്യന്റെ പുറംപാളി ലക്ഷ്യമാക്കി നാസയുടെ പേടകം ജൂലയ് 31ന് കുതിച്ചുയരും; മനുഷ്യൻ ആദ്യ സൗരദൗത്യത്തിന് തുടക്കമിട്ട് അമേരിക്ക

April 08, 2018

വാഷിങ്ടൺ: മനുഷ്യന്റെ ആദ്യ സൗരദൗത്യത്തിന് തുടക്കമിട്ട് അമേരിക്കയുടെ ബഹിരാകാശ കേന്ദ്രമായ നാസ. ജൂലൈ 31നാണ് നാസയുടെ പേടകം സൂര്യന്റെ പുറം പാളി ലക്ഷ്യമിട്ട് പറക്കുക. സൂര്യന്റെ പുറംപാളിയായ കൊറോണയെ പറ്റിയായിരിക്കും പാർക്കർ സോളാർ പ്രോബ് ദൗത്യം പറന്നുയരുക. ളോ...

MNM Recommends