Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചന്ദ്രനിൽ ഇറങ്ങുക എന്നത് ചൊവ്വയിൽ ഇറങ്ങുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള കാര്യമാണ്; അവിടെ ഒരു കല്ലും, അപ്പൂപ്പൻതാടിയും മുകളിൽനിന്നു ഇട്ടാൽ അവ രണ്ടും കല്ലുകണക്കെ ഒരുമിച്ചു താഴെ വീഴും; ഇത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നെങ്കിൽ എങ്ങനെയാണ് 50 വർഷങ്ങൾക്കു മുന്നേ അമേരിക്ക രണ്ടാളുകളെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യിപ്പിച്ചത്; ബൈജു രാജ് എഴുതുന്നു

ചന്ദ്രനിൽ ഇറങ്ങുക എന്നത് ചൊവ്വയിൽ ഇറങ്ങുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള കാര്യമാണ്; അവിടെ ഒരു കല്ലും, അപ്പൂപ്പൻതാടിയും മുകളിൽനിന്നു ഇട്ടാൽ അവ രണ്ടും കല്ലുകണക്കെ ഒരുമിച്ചു താഴെ വീഴും; ഇത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നെങ്കിൽ എങ്ങനെയാണ് 50 വർഷങ്ങൾക്കു മുന്നേ അമേരിക്ക രണ്ടാളുകളെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യിപ്പിച്ചത്; ബൈജു രാജ് എഴുതുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:ഐഎസ്ആർഒ ചന്ദ്രയാൻ പേടകം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്നതിൽ പരാജയപ്പെട്ടതിന്റെ ശാ്സത്രീയ കാരണങ്ങൾ വിശദീകരിക്കയാണ് എഴുത്തുകാരനും ശാസ്ത്രലോകം കൂട്ടായ്മക്ക് നേതൃത്വം കൊടുക്കുന്ന ശാസ്ത്ര പ്രചാരകനുമായ ബൈജുരാജ്. ചന്ദ്രനിൽ സോഫ്ട്ലാൻഡ് ചെയ്തു സുരക്ഷിതമായി ഇറങ്ങുക എന്നത് ഇന്നും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ചൊവ്വയിൽ ഇറങ്ങുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള കാര്യമാണ് ചന്ദ്രനിൽ ഇറങ്ങുക.. കാരണം ചന്ദ്രനിൽ വായു ഇല്ല എന്നതാണ്. വായു ഉണ്ടായിരുന്നെങ്കിൽ റോക്കറ്റു എൻജിൻ ഉപയോഗിക്കാതെതന്നെ വലിയ പാരച്യൂട്ടുകൾ ഉപയോഗിച്ച് വേഗത കുറയ്ക്കുവാൻ സാധിക്കുമായിരുന്നു. എന്നാൽ ചന്ദ്രനിൽ പാരച്യൂട്ട് തുറക്കില്ല. തുറന്നാലും അത് കല്ലുകണക്കെ താഴെ വീഴും. ചന്ദ്രനിൽ പോയി ഒരു കല്ലും, അപ്പൂപ്പന്താടിയും മുകളിൽനിന്നു ഇട്ടാൽ അവ രണ്ടും കല്ലുകണക്കെ ഒരുമിച്ചു താഴെ വീഴും. പക്ഷേ എന്നിട്ടും അമേരിക്ക 50 വർഷം മുമ്പേ ഇവിടെ ആളെ ഇറക്കിയത് ലാൻഡറിനകത്ത് രണ്ട് പൈലറ്റുമാർ ഉള്ളതുകൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ബൈജു രാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്

50 വർഷങ്ങൾക്കു മുന്നേ അമേരിക്ക എങ്ങനെ ചന്ദ്രനിൽ സോഫ്ട്ലാൻഡ് ചെയ്തു ?.

ചന്ദ്രനിൽ സോഫ്ട്ലാൻഡ് ചെയ്തു സുരക്ഷിതമായി ഇറങ്ങുക എന്നത് ഇന്നും ബുദ്ധിമുട്ടുള്ള കാര്യമാണ്. നമ്മുടെ ചന്ദ്രയാൻ-2 നും ആ ഘട്ടത്തിലാണ് പിഴവ് പറ്റിയത്. അപ്പോൾ 50 വർഷങ്ങൾക്കു മുന്നേ അമേരിക്ക ചന്ദ്രനിൽ എങ്ങനെ സോഫ്ട്ലാൻഡ് ചെയ്തു.

ശരിയാണ്. ചന്ദ്രനിൽ സോഫ്ട്ലാൻഡ് ചെയ്തു സുരക്ഷിതമായി ഇറങ്ങുക എന്നത് ഇന്നും ബുദ്ധിമുട്ടുള്ള കാര്യമാണ്. സത്യം പറഞ്ഞാൽ ചൊവ്വയിൽ ഇറങ്ങുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള കാര്യം. കാരണം ചന്ദ്രനിൽ വായു ഇല്ല എന്നതാണ്. വായു ഉണ്ടായിരുന്നെങ്കിൽ റോക്കറ്റു എൻജിൻ ഉപയോഗിക്കാതെതന്നെ വലിയ പാരച്യൂട്ടുകൾ ഉപയോഗിച്ച് വേഗത കുറയ്ക്കുവാൻ സാധിക്കുമായിരുന്നു. എന്നാൽ ചന്ദ്രനിൽ പാരച്യൂട്ട് തുറക്കില്ല. തുറന്നാലും അത് കല്ലുകണക്കെ താഴെ വീഴും. ചന്ദ്രനിൽ പോയി ഒരു കല്ലും, അപ്പൂപ്പന്താടിയും മുകളിൽനിന്നു ഇട്ടാൽ അവ രണ്ടും കല്ലുകണക്കെ ഒരുമിച്ചു താഴെ വീഴും. അതിനാൽ ചന്ദ്രനിൽ സോഫ്ട്ലാൻഡ് ചെയ്യുമ്പോൾ പാരച്യൂട്ട് ഉപയോഗിക്കുവാൻ സാധിക്കാത്തതു കാരണം റോക്കറ്റു എൻജിൻ താഴോട്ടു പ്രവർത്തിപ്പിച്ചാണ് താഴോട്ടുള്ള വീഴ്ചയുടെ വേഗത കുറയ്ക്കുന്നത്.

ചന്ദ്രനിൽ സോഫ്ട്ലാൻഡ് ചെയുന്നത് ഇത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു എങ്കിൽ 50 വർഷങ്ങൾക്കു മുന്നേ അമേരിക്ക രണ്ടാളുകളെയും ചേർത്ത് ഈഗിൾ ലാൻഡർ എങ്ങനെ ചന്ദ്രനിൽ സോഫ്ട്ലാൻഡ് ചെയ്യിപ്പിച്ചു ??

കാരണം സിംപിൾ ആണ്. അന്ന് ലാൻഡറിന് അകത്തു 2 പൈലറ്റുമാർ ഉണ്ടായിരുന്നു. അവരുടെ നിയന്ത്രണത്തിൽ ആണ് സോഫ്റ്റ് ലാൻഡിങ് നടത്തിയത്. ഭൂമിയിൽനിന്നു നേരിട്ട് നിയന്ത്രിച്ചു അല്ല.

ഇപ്പോൾ ഐഎസ്ആർഒ ചന്ദ്രയാൻ പേടകത്തിലേക്കു മുൻകൂട്ടി അയച്ചു സെറ്റ് ചെയ്തു വച്ചിരിക്കുന്ന പ്രോഗ്രാമിലൂടെയാണ് സോഫ്ട്ലാൻഡിങ്ങിനു ശ്രമിച്ചത്. പേടകത്തിൽനിന്നു കിട്ടുന്ന ഡാറ്റാ വഴി മണിക്കൂറുകളോ, ദിവസങ്ങളോ മുന്നേ ഉണ്ടാക്കിയ പ്രോഗ്രാം വഴി ലാൻഡ് യ്യുമ്പോൾ ചിലപ്പോൾ പിഴവുകൾ സംഭവിക്കാം.

ലാൻഡർ നാല് കാലുകളിലാണ് ലാൻഡ് ചെയ്യുന്നത്. ചെന്ന് കാലുകുത്തുന്ന ഇടം ചരിഞ്ഞതാന്നെകിൽ ലാൻഡർ മറിഞ്ഞു വീഴാം. മറിഞ്ഞു വീണാൽ റോവറിനു പുറത്തിറങ്ങുവാൻ സാധിക്കില്ല. അപ്പോഴും ദൗത്യം പരാജയപ്പെടും. ചന്ദ്രനിലാണെങ്കിൽ ധാരാളം ഗർത്തങ്ങളും , കുന്നുകളും ഒക്കെ ഉള്ളതാണ്. അതൊക്കെ മുൻകൂട്ടി കണ്ട് പ്രോഗ്രാം ചെയ്യുക എന്നത് പ്രായോഗീകമല്ല.
ലൈവ് ക്യാമറയിലൂടെ കണ്ട് നിയന്ത്രിക്കുക എന്നതും ബുദ്ധിമുട്ടുള്ളതാണ്. കാരണം.. ചന്ദ്രനിൽനിന്നു അയക്കുന്ന ഡാറ്റാ ഇവിടെ കിട്ടി നമുക്ക് അതിന്റെ റിപ്ലെ കൊടുത്തു ചന്ദ്രനിൽ തിരിച്ചെത്തുവാൻ 2.5 സെക്കന്റിൽ അധികം താമസം വരും. അതിനാൽ നമുക്ക് ഇവിടെനിന്നു ലൈവ് ആയി നിയന്ത്രിക്കുവാൻ സാധിക്കില്ല.

എന്നാൽ 50 വർഷങ്ങൾക്കു അപ്പോളോ പ്രോഗ്രാമിൽ അതിലെ മനുഷ്യർ നേരിട്ട് കണ്ട് നിയന്ത്രിച്ചാണ് സോഫ്റ്റ് ലാൻഡിങ് ചെയ്തത്.മനുഷ്യരില്ലാതെ ചന്ദ്രനിലേക്കയച്ച ലാൻഡറുകളിൽ പകുതിയോളം സോഫ്ട്ലാൻഡിങ്ങും പരാജയം ആയിരുന്നു.എന്നാൽ മനുഷ്യർ പോയ എല്ലാ സോഫ്ട്ലാൻഡിങ്ങും വിജയം ആയിരുന്നു.

എന്നുവെച്ചു അടുത്തതവണ ചന്ദ്രനിൽ ലാൻഡർ അയക്കുമ്പോൾ ആളു കൂടെ പോകണം എന്നല്ല പറയുന്നത്.
ഒരു ആളെ ചന്ദ്രനിൽ വിടുന്ന ചെലവ് ഉണ്ടെങ്കിൽ 4 ആളില്ലാ ചാന്ദ്രയാൻ ദൗത്യം ചെയ്യാം. കൂടാതെ റിസ്‌ക്കും, അതിനുള്ള പ്രത്യേക ടെക്‌നോളജിയും വേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP