Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാനത്തെ കുമ്പിളിൽ അമ്പിളി കരുതിവെച്ചിരിക്കുന്ന അത്ഭുതങ്ങൾ തേടിയുള്ള ചാന്ദ്രയാൻ രണ്ടിന്റെ അവസാന വട്ട ഭ്രമണപഥം താഴ്‌ത്തലും വിജയകരം; പൂർത്തിയായത് 52 സെക്കൻഡ് കൊണ്ട് ചന്ദ്രന്റെ ഏറ്റവുമടുത്ത് 119 കിലോമീറ്ററും ഏറ്റവും അകലെ 127 കിലോമീറ്ററുമായുള്ള ഭ്രമണപഥത്തിലേക്കുള്ള മാറ്റം; നാളെ ഉച്ചക്ക് ഓർബിറ്ററിൽ നിന്നും വേർപെടുന്നതോടെ വിക്രം ലാൻഡർ കുതിക്കുക ചന്ദ്രനിലേക്ക്

മാനത്തെ കുമ്പിളിൽ അമ്പിളി കരുതിവെച്ചിരിക്കുന്ന അത്ഭുതങ്ങൾ തേടിയുള്ള ചാന്ദ്രയാൻ രണ്ടിന്റെ അവസാന വട്ട ഭ്രമണപഥം താഴ്‌ത്തലും വിജയകരം; പൂർത്തിയായത് 52 സെക്കൻഡ് കൊണ്ട് ചന്ദ്രന്റെ ഏറ്റവുമടുത്ത് 119 കിലോമീറ്ററും ഏറ്റവും അകലെ 127 കിലോമീറ്ററുമായുള്ള ഭ്രമണപഥത്തിലേക്കുള്ള മാറ്റം; നാളെ ഉച്ചക്ക് ഓർബിറ്ററിൽ നിന്നും വേർപെടുന്നതോടെ വിക്രം ലാൻഡർ കുതിക്കുക ചന്ദ്രനിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ശ്രീഹരിക്കോട്ട: ചാന്ദ്രയാൻ രണ്ട് ദൗത്യത്തിന്റെ ഏറ്റവും സുപ്രധാന ഘട്ടമായ ഓർബിറ്ററും ലാൻഡർ വിക്രമും വേർപെടുന്നതിന് മുന്നോടിയായുള്ള അവസാനവട്ട ഭ്രമണപഥം താഴ്‌ത്തലും പൂർത്തിയായത് വിജയകരമായി. ഇന്ന് വൈകിട്ട് 6.21നായിരുന്നു പേടകത്തിലെ പ്രൊപ്പൽഷൻ സംവിധാനം ജ്വലിപ്പിച്ച് ഭ്രമണപഥം താഴ്‌ത്തിയത്. 52 സെക്കൻഡ് സമയം കൊണ്ട് ചന്ദ്രന്റെ ഏറ്റവുമടുത്ത് 119 കിലോമീറ്ററും ഏറ്റവുമകലെ 127 കിലോമീറ്ററും വരുന്ന ഭ്രമണപഥത്തിലേക്കാണു പേടകം താഴ്‌ത്തിയത്. നിലവിൽ അത് 126 x 168 കിലോമീറ്റർ ഭ്രമണപഥത്തിലായിരുന്നു. പേടകത്തിന്റെ എല്ലാ പ്രവർത്തനങ്ങളും തൃപ്തികരമാണെന്നും ഐഎസ്ആർഒ അറിയിച്ചു. നാലാമത്തെ ഭ്രമണപഥം താഴ്‌ത്തൽ ഓഗസ്റ്റ് 30നാണു നടന്നത്.

നാളെ ഉച്ചക്കാണ് ഓർബിറ്ററും ലാൻഡർ വിക്രമും വേർപെടുക. അതിന് ശേഷമാണ് ചന്ദ്രനിലേക്കുള്ള ലാൻഡറിന്റെ കുതിപ്പു തുടങ്ങുക. ഉച്ചയ്ക്ക് 12.45നും 1.45നും ഇടയിലായിരിക്കും ഈ വേർപെടൽ. അതിനു ശേഷം മൂന്നിന് രാവിലെ 9നും 10നും ഇടയ്ക്ക് ഭ്രമണപഥം വീണ്ടും 109x120 കിലോമീറ്ററിലേക്കു താഴ്‌ത്തും. സെപ്റ്റംബർ നാലിന് വൈകിട്ട് 3നും നാലിനും ഇടയ്ക്ക് 36x110 കിലോമീറ്റർ ഭ്രമണപഥത്തിലേക്കും താഴ്‌ത്തും. 3,4 തീയതികളിലാണ് ഇറങ്ങേണ്ട സ്ഥലം സ്‌കാൻ ചെയ്ത് ആദ്യഘട്ട ലാൻഡിങ് മാപ് തയാറാക്കുക.

സെപ്റ്റംബർ ഏഴിന് പുലർച്ചെ 1.30നും 2.30നും ഇടയ്ക്കായിരിക്കും ലാൻഡർ ചന്ദ്രനിലിറങ്ങുക. ചന്ദ്രോപരിതലത്തിൽ മാൻസിനസ് സി, സിംപെലിയസ് എൻ എന്നീ ക്രേറ്ററുകൾക്കിടയിൽ ഇറങ്ങുന്നതോടെ ദക്ഷിണധ്രുവത്തിൽ പേടകം ഇറക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യ.

അതിനിടെ, ഐഎസ്ആർഒ നടത്തിയ ബഹിരാകാശ ക്വിസ് മത്സരത്തിൽ മൂന്നു വിജയികളെ തിരഞ്ഞെടുത്തു. വിജയികളായ 3 വിദ്യാർത്ഥിനികൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചന്ദ്രയാൻ2ന്റെ ലാൻഡിങ് ലൈവായി കാണുന്നതിന് അവസരം ലഭിക്കും. ശ്രീഹരിക്കോട്ടയിലെ ഇസ്രൊ ആസ്ഥാനത്തെ കൺട്രോൾ സെന്ററിലായിരിക്കും റിബൈത് ഫവ (മേഘാലയ), മൃദുല കുമാരി (ജാർഖണ്ഡ്), ചിന്മയ ചൗധരി(ഒഡിഷ) എന്നീ വിദ്യാർത്ഥികൾ മോദിക്കൊപ്പം ലാൻഡിങ് കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP