Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചന്ദ്രയാൻ രണ്ട് വിജയകരമായി എത്തിയത് മൂന്നാം ഘട്ട ഭ്രമണ പഥത്തിലേക്ക്; പേടകത്തിലെ എഞ്ചിൻ 989 സെക്കന്റ് പ്രവർത്തിപ്പിച്ചത് ഭൂമിയിൽ നിന്നും അടുത്ത ദൂരം 276 കിലോമീറ്ററും അകന്ന ദൂരം 71796 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലെത്താൻ; ഭൂമിയുടെ ഭ്രമണപഥം വിടുക മൂന്നാമത്തെ ഗതിമാറ്റത്തോടെ; സെപ്റ്റംബർ ഏഴിനായ് കാത്ത് ഒരു രാജ്യം

ചന്ദ്രയാൻ രണ്ട് വിജയകരമായി എത്തിയത് മൂന്നാം ഘട്ട ഭ്രമണ പഥത്തിലേക്ക്; പേടകത്തിലെ എഞ്ചിൻ 989 സെക്കന്റ് പ്രവർത്തിപ്പിച്ചത് ഭൂമിയിൽ നിന്നും അടുത്ത ദൂരം 276 കിലോമീറ്ററും അകന്ന ദൂരം 71796 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലെത്താൻ; ഭൂമിയുടെ ഭ്രമണപഥം വിടുക മൂന്നാമത്തെ ഗതിമാറ്റത്തോടെ; സെപ്റ്റംബർ ഏഴിനായ് കാത്ത് ഒരു രാജ്യം

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: ചന്ദ്രയാൻ രണ്ട് പേടകത്തിന്റെ മൂന്നാം ഘട്ട ഭ്രമണപഥ ഉയർത്തൽ വിജയകരമായി പൂർത്തിയായി. ഭൂമിയിൽ നിന്ന് അടുത്ത ദൂരം 276 കിലോമീറ്റും അകന്ന ദൂരം 71792 കിലോമീറ്ററുമായ ഭ്രമണപഥത്തിൽ പേടകമെത്തിയതായി ഐഎസ്ആർഒ അറിയിച്ചു. 989 സെക്കൻഡ് നേരത്തേക്ക് പേടകത്തിലെ എഞ്ചിൻ പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥം വികസിപ്പിച്ചത്. ഇനി രണ്ട് തവണ കൂടി ഭ്രമണപഥം ഉയർത്തിയ ശേഷം മൂന്നാമത്തെ ഗതിമാറ്റത്തോടെ ചന്ദ്രയാൻ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കും.

ജൂലൈ 22നാണ് ചന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിച്ചത്. 16ാം മിനിറ്റിൽ പേടകം ഭൂമിയിൽ നിന്ന് 181.616 കിലോമീറ്റർ അകലെയുള്ള ആദ്യ ഭ്രമണപഥത്തിൽ എത്തി. ഇതോടെ വിക്ഷേപണനിലയത്തിൽ വിജയാരവം മുഴങ്ങി. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് ഉച്ചയ്ക്ക് 2.43നാണ് വിക്ഷേപിച്ചത്. ചന്ദ്രയാൻ 2 വഹിച്ചുയരുന്ന ജിഎസ്എൽവിയുടെ മാർക്ക് 3 /എം1 റോക്കറ്റിന്റെ ലോഞ്ച് റിഹേഴ്‌സൽ ജൂലൈ 20ന് പൂർത്തിയായിരുന്നു. വിക്ഷേപണം വൈകിയെങ്കിലും നേരത്തെ പ്രഖ്യാപിച്ചതു പോലെ 48 ദിവസത്തിനകം സെപ്റ്റംബർ ഏഴിനു തന്നെ ചന്ദ്രയാനിലെ വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി.

പൊതുജനങ്ങൾക്ക് ഓൺലൈൻ റജിസ്‌ട്രേഷൻ വഴി വിക്ഷേപണം കാണാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ റജിസ്‌ട്രേഷൻ ആരംഭിച്ച് രണ്ടു മണിക്കൂറിനകം ഗാലറിയിൽ ഉൾക്കൊള്ളാവുന്ന 7500 പേരും തികഞ്ഞതോടെ നിർത്തിവച്ചു. ജൂലൈ 15ന് അർധരാത്രിയായിരുന്നു നേരത്തേ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയാണു 2008 ഒക്ടോബറിൽ ചന്ദ്രയാൻ1 ദൗത്യം ചന്ദ്രനെ ലക്ഷ്യമാക്കി പറന്നത്. 11 വർഷത്തിനു ശേഷം,?ഏകദേശം 978 കോടി രൂപ ചെലവിലാണു ചന്ദ്രയാന്റെ രണ്ടാം പതിപ്പ് യാത്രയായത്. ഒന്നാം ദൗത്യത്തിൽനിന്നു വ്യത്യസ്തമായി രാജ്യത്തിന്റെ ആദ്യ റോവറും ഈ ദൗത്യത്തിനൊപ്പം യാത്ര തിരിച്ചു- പ്രഗ്യാൻ.

ചന്ദ്രോപരിതലത്തിൽ ഉപഗ്രഹങ്ങളും ഗവേഷണ യന്ത്രങ്ങളും ഇടിച്ചിറക്കുന്ന രീതിക്കു പകരം ഹെലികോപ്റ്റർ ഇറങ്ങുന്നതിനു സമാനമായ രീതിയിലുള്ള സോഫ്റ്റ് ലാൻഡിങ്ങാണ് ചന്ദ്രയാൻ രണ്ടിന്റെ പ്രത്യേകത. റഷ്യയും അമേരിക്കയും ചൈനയും മാത്രമാണ് ലോകത്ത് ഇതിനു മുൻപ് സോഫ്റ്റ് ലാന്റിങ് നടത്തിയിട്ടുള്ളത്.

132 കോടി ജനങ്ങളുടെ പ്രാർത്ഥനകളുമായി ആന്ധ്രപ്രദേശിലെ സതീഷ് ധവാൻ സ്‌പേഷ് സെന്ററിലെ രണ്ടാം ലോഞ്ച് പാഡിൽ നിന്നാണ് ചന്ദ്രയാൻ രണ്ട് കുതിച്ചുയർന്നത്. ചന്ദ്രന്റെ കറുത്തിരുണ്ട ദക്ഷണിധ്രുവത്തിലേക്കുള്ള മൂന്നു ലക്ഷത്തി എൺപതിനായിരം കിലോമീറ്റർ ദൂരം ഉപഗ്രഹങ്ങളെ വഹിക്കുന്നത് ബാഹുബലിയെന്ന പേരിലറിയപെടുന്ന ഐ.എസ്.ആർ.ഒയുടെ സ്വന്തം ജി.എസ്.എൽ.വി മാർക്ക് 3 റോക്കറ്റ്. നേരത്തെ അവസാന നിമിഷം സാങ്കേതിക തകാരാർ കണ്ടെത്തി വിക്ഷേപണം മാറ്റിവെയ്‌ക്കേണ്ടിവന്നതിനാൽ അതീവജാഗ്രതയിലായിരുന്നു ഐഎസ്ആർഒ.

ഓഗസ്റ്റ് 20ന് ചന്ദ്രന്റെ ആകർഷണവലയത്തിൽ പ്രവേശിക്കുന്ന പേടകത്തിൽനിന്ന് സെപ്റ്റംബർ രണ്ടിനാണ് ലാൻഡർ വേർപെടുക. മൂന്നിന് ലാൻഡർ ചന്ദ്രന്റെ പ്രതലത്തിന് 30 കിലോമീറ്റർ അടുത്തെത്തും. ഏഴിനു പുലർച്ചെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP