Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചന്ദ്രയാൻ രണ്ടിൽ ഇന്ന് അതിനിർണായക 'വേർപിരിയൽ'; രണ്ട് ഓർബിറ്ററും വിക്രം ലാൻഡറും ഇന്ന് വേർപെട്ട് ഒറ്റയ്ക്ക് നീങ്ങും; ചന്ദ്രനിലേക്ക് കൂടുതൽ അടുത്ത് പേടകം; ഉപഗ്രഹം ഇപ്പോഴുള്ളത് ചന്ദ്രനിൽ നിന്ന് 119 കിലോമീറ്റർ അടുത്ത ദൂരവും 127 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിൽ

ചന്ദ്രയാൻ രണ്ടിൽ ഇന്ന് അതിനിർണായക 'വേർപിരിയൽ'; രണ്ട് ഓർബിറ്ററും വിക്രം ലാൻഡറും ഇന്ന് വേർപെട്ട് ഒറ്റയ്ക്ക് നീങ്ങും; ചന്ദ്രനിലേക്ക് കൂടുതൽ അടുത്ത് പേടകം; ഉപഗ്രഹം ഇപ്പോഴുള്ളത് ചന്ദ്രനിൽ നിന്ന് 119 കിലോമീറ്റർ അടുത്ത ദൂരവും 127 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിൽ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: ഇന്ത്യയുടെ ചന്ദ്ര ദൗത്യത്തിൽ ഇന്ന് നിർണായക ദിനം. പര്യവേക്ഷണപേടകമായ 'ചന്ദ്രയാൻ-2' ചന്ദ്രനോട് കൂടുതൽ അടുത്തിരിക്കയാണ്. ഞായറാഴ്ച വൈകീട്ട് 6.21-ന് പേടകത്തിലെ പ്രത്യേക യന്ത്രസംവിധാനം 52 സെക്കൻഡ് പ്രവർത്തിപ്പിച്ചാണ് ശാസ്ത്രജ്ഞർ പഥക്രമീകരണം നടത്തിയത്. പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയശേഷം നടക്കുന്ന അഞ്ചാമത്തെ ദിശാക്രമീകരണമാണിത്.

ഇനിയുള്ള നിർണായകദൗത്യം ചന്ദ്രനെ ചുറ്റുന്ന 'ഓർബിറ്ററി'ൽനിന്ന്, ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള 'ലാൻഡറി'നെ വേർപെടുത്തലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45-നും 1.45-നും ഇടയിൽ 'ലാൻഡർ' വേർപെടും. പിന്നീട് 'ലാൻഡറി'നെയും 'ഓർബിറ്ററി'നെയും വെവ്വേറെ നിയന്ത്രിക്കണം. 'ലാൻഡറി'നെ രണ്ടുതവണകൂടി ദിശമാറ്റി ചന്ദ്രന്റെ ഏറ്റവും അടുത്ത് എത്തിക്കണം. തുടർന്ന്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ഇറക്കത്തിന് ഒരുക്കം തുടങ്ങും.

ഏതാനം നിമിഷങ്ങൾ മാത്രം നീണ്ട് നിൽക്കുന്ന പ്രക്രിയയിലൂടെയായിരിക്കും ഈ വേർപിരിയിൽ. ചന്ദ്രനിൽ നിന്ന് 119 കിലോമീറ്റർ അടുത്ത ദൂരവും 127 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹം ഇപ്പോൾ. രണ്ടായി പിരിഞ്ഞതിന് ശേഷം ഓർബിറ്റർ ഈ ഭ്രമണപഥത്തിൽ തന്നെ തുടരും.

വിക്രം ലാൻഡർ വീണ്ടും രണ്ട് തവണയായി ഭ്രമണപഥം താഴ്‌ത്തി ചന്ദ്രോപരിതലത്തിൽ നിന്നുള്ള അകലം കുറയ്ക്കും. സെപ്റ്റംബർ മൂന്നിനും നാലിനുമായിരിക്കും ഈ രണ്ട് ഭ്രമണപഥ താഴ്‌ത്തലുകൾ. വിക്രം വേർപെട്ടതിന് ശേഷം ചന്ദ്രയാൻ രണ്ട് ഓർബിറ്ററിലെ ഹൈ റെസലൂഷ്യൻ ക്യാമറ നിർദ്ദിഷ്ട ലാൻഡിങ് സൈറ്റിന്റെ ചിത്രങ്ങളെടുക്കുകയും ഭൂമിയിലേക്ക് കൈമാറുകയും ചെയ്യും.

ചന്ദ്രന്റെ ദക്ഷിണ ധ്രുവ പ്രദേശത്തെ മാൻസിനസ് സി, സിംപ്ലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് വിക്രം ലാൻഡർ ഇറക്കാൻ ഐഎസ്ആർഒ പദ്ധതിയിട്ടിട്ടുള്ളത്. ഈ പ്രദേശത്തിന്റെ കൃത്യമായ മാപ്പ് തയ്യാറാക്കാൻ ഓഎച്ച്ആർസി നൽകുന്ന ചിത്രങ്ങൾ ഉപയോഗിക്കും.

ശേഷം ലാൻഡിംഗിനാവശ്യായ നിർദ്ദേശങ്ങൾ വിക്രം ലാൻഡറിലേക്കയക്കും. സെപ്റ്റംബർ ഏഴിന് പുലർച്ചെ 1.30നും 2.30നും ഇടയിലായിരിക്കും വിക്രം ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. ദൗത്യം വിജയകരമായാൽ സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP