Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനിതക മാറ്റം വരുത്തിയ കുരങ്ങുകൾ യന്ത്രമനുഷ്യന് പകരമാകുമോ? മനുഷ്യനെ പോലെ കാര്യവിവരമുള്ള കുരങ്ങുകൾ വരുന്നു; ജനിതക മാറ്റം വരുത്തിയ കുരങ്ങുകളെ സൃഷ്ടിച്ച് ചൈനീസ് ശാസ്ത്രജ്ഞർ; മനുഷ്യ തലച്ചോറിന്റെ വികാസത്തിന് കാരണമാകുന്ന ജീൻ വഹിക്കുന്ന കുരങ്ങുകൾ ശാസ്ത്ര നൈതികതക്ക് അനുയോജ്യമല്ലെന്ന് വിമർശനം

ജനിതക മാറ്റം വരുത്തിയ കുരങ്ങുകൾ യന്ത്രമനുഷ്യന് പകരമാകുമോ? മനുഷ്യനെ പോലെ കാര്യവിവരമുള്ള കുരങ്ങുകൾ വരുന്നു; ജനിതക മാറ്റം വരുത്തിയ കുരങ്ങുകളെ സൃഷ്ടിച്ച് ചൈനീസ് ശാസ്ത്രജ്ഞർ; മനുഷ്യ തലച്ചോറിന്റെ വികാസത്തിന് കാരണമാകുന്ന ജീൻ വഹിക്കുന്ന കുരങ്ങുകൾ ശാസ്ത്ര നൈതികതക്ക് അനുയോജ്യമല്ലെന്ന് വിമർശനം

മറുനാടൻ ഡെസ്‌ക്‌

ബീജിങ്: മനുഷ്യനെ പോലെ ചിന്തിച്ചുറച്ച് കാര്യങ്ങൾ ചെയ്യുകയും അവ ഓർത്തിരിക്കുകയും ചെയ്യാൻ കുരങ്ങുകൾക്കായാലോ? യന്ത്ര മനുഷ്യനിൽ നിന്നും മാറി മനുഷ്യനെ സഹായിക്കാൻ കുരങ്ങുകളെത്തുന്ന കാലം വരുമോ? അതെയെന്നാണ് ചൈനീസ് ശാസ്ത്ര ലോകം പുറത്തുവിടുന്ന വിവരം. കുരങ്ങുകൾക്ക് കൂടുതൽ മാനുഷിക- ബൗദ്ധിക നിലവാരം വരുന്നു. മനുഷ്യ തലച്ചോറിന്റെ വികാസത്തിന് കാരണമാകുന്ന പ്രധാന ജീൻ വഹിക്കുന്ന കുരങ്ങനെ സൃഷ്ടിച്ച് ചൈനീസ് ശാസ്ത്രജ്ഞർ.

ചൈനീസ് അക്കാദമി ഓഫ് സയൻസിലെ കുന്മിങ് ഇൻസറ്റിറ്റിയൂട്ട് ഓഫ് സുവോളജിയിലെ ശാസ്ത്രജ്ഞരാണ് പരീക്ഷണത്തിന് പിന്നിൽ. ബീജിങ്‌സ് നാഷനൽ സയൻസ് റിവ്യൂ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഇത്തരം കുരങ്ങുകൾക്ക് മനുഷ്യനെ പോലെ കളറുകളും ചിത്രങ്ങളും തിരിച്ചറിയാനുൾപ്പെടെ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. മനുഷ്യ തലച്ചോറിലെ വികാസത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന എ.സിപിഎച്ച്1 എന്നറിയപ്പെടുന്ന ജീൻ ഉൾക്കൊള്ളുന്ന 11 കുരങ്ങുകളെ സൃഷ്ടിച്ചെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെട്ടു.

ഉത്തരേന്ത്യയിൽ കാണപ്പെടുന്ന റീസസ് എന്ന ചെറു കുരങ്ങുകളെയാണ് ജനിതക മാറ്റം വരുത്തിയത്. ഇതിൽ ആറെണ്ണം ചത്തെന്നും ബാക്കി അഞ്ചെണ്ണം ജീവിച്ചിരിക്കുന്നുവെന്നും ശാസ്ത്രജ്ഞർ പറയുന്നു. ജനിതക മാറ്റം വരുത്തിയ കുരങ്ങുകൾക്ക് സ്വാഭാവിക കുരങ്ങുകളേക്കാൾ പെട്ടെന്ന് പ്രതികരിക്കുന്നവയും ഹ്രസ്വ കാല ഓർമയിൽ മുന്നിൽനിൽക്കുന്നവയുമാണെന്ന് ശാസ്ത്രസംഘം അഭിപ്രായപ്പെട്ടു.

അതേസമയം, പരീക്ഷണത്തിനെതിരെ വിമർശനവുമായി ഒരു വിഭാഗം ശാസ്ത്രജ്ഞർ രംഗത്തെത്തി. ശാസ്ത്ര നൈതികതക്ക് അനുയോജ്യമല്ലാത്ത പരീക്ഷണമാണ് ചൈനീസ് ശാസ്ത്രജ്ഞർ നടത്തിയതെന്നാണ് വിമർശനം. എന്നാൽ, പരീക്ഷണവുമായി മുന്നോട്ടു പോകുമെന്നാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. ജനിതക മാറ്റം വരുത്തിയ മനുഷ്യക്കുട്ടികളെ സൃഷ്ടിക്കാനുള്ള ചൈനീസ് ശാസ്ത്രജ്ഞരുടെ പരീക്ഷണവും വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP