Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശനിയുടെ 'ചന്ദ്ര'നായ ടൈറ്റനിലേക്കുള്ള ഡ്രാഗൺ ഫ്‌ളൈ ദൗത്യം പ്രഖ്യാപിച്ച് നാസ; 2026ൽ ഭൂമിയിൽ നിന്നും പുറപ്പെടുന്ന പേടകം ടൈറ്റന്റെ ഉപരിതലത്തിലെത്തുന്നത് 2034ൽ; എട്ട് റോട്ടർ വീലറുകളുള്ള സവിശേഷ വാഹനം സാമ്പിളുകൾ ശേഖരിക്കുന്നത് മൊത്തം 175 കിലോമീറ്റർ സഞ്ചരിച്ച്; ലക്ഷ്യം ഭൂമിയിലേതു പോലെ ടൈറ്റനിലും ജീവസാധ്യത ഉണ്ടോ എന്നറിയാൻ; ദൗത്യത്തിൽ പങ്കാളിയായി മലയാളിയും

ശനിയുടെ 'ചന്ദ്ര'നായ ടൈറ്റനിലേക്കുള്ള ഡ്രാഗൺ ഫ്‌ളൈ ദൗത്യം പ്രഖ്യാപിച്ച് നാസ; 2026ൽ ഭൂമിയിൽ നിന്നും പുറപ്പെടുന്ന പേടകം ടൈറ്റന്റെ ഉപരിതലത്തിലെത്തുന്നത് 2034ൽ; എട്ട് റോട്ടർ വീലറുകളുള്ള സവിശേഷ വാഹനം സാമ്പിളുകൾ ശേഖരിക്കുന്നത് മൊത്തം 175 കിലോമീറ്റർ സഞ്ചരിച്ച്; ലക്ഷ്യം ഭൂമിയിലേതു പോലെ ടൈറ്റനിലും ജീവസാധ്യത ഉണ്ടോ എന്നറിയാൻ; ദൗത്യത്തിൽ പങ്കാളിയായി മലയാളിയും

മറുനാടൻ ഡെസ്‌ക്‌

ബഹിരാകാശ ഗവേഷണത്തിൽ പുത്തൻ നാഴിക കല്ല് സൃഷ്ടിക്കാനുള്ള ചുവടുവെപ്പുമായി നാസ. ശനിയുടെ 'ചന്ദ്രനായ' ടൈറ്റനിലേക്കുള്ള 'ഡ്രാഗൺ ഫ്‌ളൈ' ദൗത്യം നാസ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയും ഇപ്പോൾ ഇത് തന്നെ ഉറ്റു നോക്കുകയാണ്. ദൗത്യത്തിൽ മലയാളി സാന്നിധ്യവും ഉണ്ടായതോടെ പുത്തൻ പരീക്ഷണത്തിൽ ഇന്ത്യയ്ക്കും അഭിമാനിക്കാം. 2026ൽ ഭൂമിയിൽ നിന്നും യാത്ര പുറപ്പെടുന്ന പര്യവേക്ഷക പേടകം 2034ൽ ടൈറ്റന്റെ ഉപരിതലത്തിലെത്തും. ഇതിനു ശേഷം പറന്നുള്ള പര്യവേക്ഷണമായിരിക്കും നടക്കുക.

ടൈറ്റനിലും ഭൂമിയിലും സമാനമായുള്ള ജൈവ രാസ സംയുക്തങ്ങൾ കണ്ടെത്തി ജീവ സാധ്യത ഉണ്ടോ എന്ന് വിലയിരുത്തുന്നതാണ് ലക്ഷ്യം. ആകെ 8 റോട്ടർവീലുകളുള്ള സവിശേഷ വാഹനം. തവളച്ചാട്ടം പോലെ ഒരിടത്തു നിന്നു പറന്ന് മറ്റൊരിടത്തേക്ക് (ഒറ്റ പറക്കലിൽ 8 കി.മീ. താണ്ടും). ഇറങ്ങുന്നത് ടൈറ്റനിലെ ഷാങ്ഗ്രില മേഖലയിൽ. മൊത്തം 175 കി.മീ. താണ്ടി സാംപിളുകൾ ശേഖരിക്കും. സോളാർ പാനലുകൾക്കു പകരം ഊർജം നൽകുക തെർമോ ഇലക്ട്രിക് ജനറേറ്ററുകൾ.

ദൗത്യത്തിന്റെ അവസാന സ്ഥാനം ടൈറ്റനിലെ സെൽക് വൻകുഴിയിലാണ്. ജൈവരാസ സംയുക്തങ്ങൾ കണ്ടെത്താൻ ഏറ്റവും സാധ്യത കൽപിക്കപ്പെടുന്ന മേഖലയാണിത്.'ഡ്രാഗൺ ഫ്‌ളൈ' ദൗത്യത്തിന് രൂപംകൊടുത്തത് മലയാളി കൂടി ഭാഗമായ യുഎസിലെ ജോൺ ഹോപ്കിൻസ് സർവകലാശാലാ സംഘം. കൊച്ചി കാക്കനാട് സ്വദേശിയും ജോൺ ഹോപ്കിൻസിലെ അപ്ലൈഡ് ഫിസിക്‌സ് വിഭാഗം പ്ലാനറ്ററി സയൻസ് ഗവേഷകനുമായ ഹരി നായരാണു സംഘത്തിലെ മലയാളി.

നാസയുടെ 'ന്യൂ ഫ്രോണ്ടിയേഴ്‌സ് പ്രോഗ്രാമിന്റെ' ഭാഗമായി സർവകലാശാല സമർപ്പിച്ച പദ്ധതിയാണ് ഡ്രാഗൺ ഫ്‌ളൈ. ഡ്രാഗൺ ഫ്‌ളൈയുടെ ഡേറ്റാ മോഡലിങ്,പവർ യൂസേജ് തുടങ്ങിയ മേഖലകളിലാണു ഹരി പ്രവർത്തിച്ചത്.കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നു പിഎച്ച്ഡി നേടിയ ഹരി കെ.അയ്യപ്പൻനായരുടെയും ലത നായരുടെയും മകനാണ് ഹരി. ഭാര്യ കീർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP