Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി സുരക്ഷിതമായി ബഹിരാകാശ യാത്ര നടത്താം; ബഹിരാകാശത്തുനിന്നു യാത്രികരെ സുരക്ഷിതരായി 'ലാൻഡ്' ചെയ്യുന്നതിനു സഹായിക്കുന്ന പേടകം ഐഎസ്ആർഒ കണ്ടെത്തി: കാപ്‌സൂൾ പരീക്ഷണം വിജയം

ഇനി സുരക്ഷിതമായി ബഹിരാകാശ യാത്ര നടത്താം;  ബഹിരാകാശത്തുനിന്നു യാത്രികരെ സുരക്ഷിതരായി 'ലാൻഡ്' ചെയ്യുന്നതിനു സഹായിക്കുന്ന പേടകം ഐഎസ്ആർഒ കണ്ടെത്തി: കാപ്‌സൂൾ പരീക്ഷണം വിജയം

 ന്യൂഡൽഹി: ബഹിരാകാശ യാത്രികർക്ക് സുരക്ഷിതമായി ഇനി യാത്ര ചെയ്യാം. യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തന്നതിൽ നിർണ്ണായക കണ്ടുപിടിത്തവുമായി ഇന്ത്യൻ സ്‌പെയ്‌സ് റിസർച് ഓർഗനൈസേഷൻ (ഐഎസ്ആർഒ). ബഹിരാകാശത്തുനിന്നു യാത്രികരെ തിരികെ സുരക്ഷിതരായി 'ലാൻഡ്' ചെയ്യുന്നതിനു സഹായിക്കുന്ന പേടകത്തിന്റെ (ക്യാപ്‌സൂൾ) പരീക്ഷണത്തിലാണ് ഐഎസ്ആർഒ വിജയം കണ്ടത്. ഇന്ത്യയുടെ പരീക്ഷണം വിജയമായതോടെ ബഹിരാകാശ യാത്രയ്ക്കിടെ എന്തെങ്കിലും അപകടം സംഭവിച്ചാൽ സുരക്ഷിതമായി ഭൂമിയിലെത്താം. ഇതിനുള്ള 'പാഡ് അബോർട്ട്' സിസ്റ്റത്തിന്റെ (ക്രൂ എസ്‌കേപ് സിസ്റ്റം ടെക്‌നോളജി ഡെമൺസ്‌ട്രേറ്റർ) ഉപയോഗമാണു ശ്രീഹരിക്കോട്ടയിൽ നിന്നു പരീക്ഷിച്ചതെന്ന് ചെയർമാൻ കെ.ശിവൻ അറിയിച്ചു.   

യഥാർഥ മനുഷ്യനു പകരം അതേ വലുപ്പത്തിലുള്ള കൃത്രിമ മാതൃകയാണ് ക്യാപ്‌സൂളിനകത്ത് ഉപയോഗിച്ചത്. റോക്കറ്റ് എൻജിനുമായി ഘടിപ്പിച്ച ക്യാപ്‌സൂൾ വ്യാഴാഴ്ച രാവിലെ ഏഴോടെ പറന്നുയർന്നു. ആകാശത്തെത്തിയ ശേഷം ക്യാപ്‌സൂൾ എൻജിനിൽനിന്നു വിട്ടുമാറി. അൽപനേരം നിന്നതിനു ശേഷം ഇതു താഴേക്കു പതിച്ചു. അതിനിടെ പാരച്യൂട്ട് ഓട്ടമാറ്റിക്കായി വിന്യസിക്കപ്പെടുകയും ക്യാപ്‌സൂൾ സുരക്ഷിതമായി കടലിൽ ഇറക്കുകയുമായിരുന്നു.  

 259 സെക്കൻഡ് നേരം നീണ്ടുനിന്ന പരീക്ഷണത്തിനൊടുവിൽ നേരത്തേ നിശ്ചയിച്ച സ്ഥലത്തു തന്നെയായിരുന്നു ക്യാപ്‌സൂൾ ഇറങ്ങിയത്. ബഹിരാകാശ യാത്രികരുമായുള്ള യാത്രയിൽ നിർണായകമാണ് ഇത്തരത്തിലുള്ള രക്ഷാദൗത്യം. റോക്കറ്റ് ആകാശത്തെത്തിയ ശേഷം ക്യാപ്‌സൂൾ വിട്ടുപോരുന്ന രീതിയാണു നിലവിൽ പരീക്ഷിച്ചത്. യാത്രയ്ക്കിടയിൽത്തന്നെ ക്യാപ്‌സൂൾ വിട്ടുപോരുന്ന പരീക്ഷണമാണ് അടുത്തതെന്നും കെ.ശിവൻ വ്യക്തമാക്കി. വരുംനാളുകളിൽ ബഹിരാകാശ യാത്രയ്ക്കിടയിലെ ജീവൻരക്ഷാ മാർഗങ്ങൾ ഉൾപ്പെടെയുള്ളവ പരീക്ഷിക്കാനാണ് ഐഎസ്ആർഒ നീക്കം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP