1 usd = 73.99 inr 1 gbp = 97.30 inr 1 eur = 85.75 inr 1 aed = 20.14 inr 1 sar = 19.71 inr 1 kwd = 243.86 inr

Oct / 2018
15
Monday

മതപ്രാസംഗികർക്കും സിനിമാ നടന്മാർക്കും മാത്രമല്ല ശാസ്ത്ര പ്രചാരകർക്കും വലിയ വേദികൾ നിറയ്ക്കാൻ കഴിയും; കാലം ആവശ്യപ്പെടുന്ന സ്വതന്ത്ര ചിന്തകൾക്കായി ഇതുപോലെ കൂടുതൽ വേദികൾ ഉണ്ടാകണമെന്ന് വി ടി ബൽറാം; പരിണാമവും കൃഷിയും ഓട്ടിസവും ആൾക്കൂട്ടകൊലയും തൊട്ട് ആനകളെ കുറിച്ചുവരെ പുതിയ അറിവുകൾ തന്ന 20 പ്രഭാഷകർ; മൂവായിരത്തോളംപേർ പങ്കെടുത്ത ലിറ്റ്മസ് 18 കേരളത്തിലെ സ്വതന്ത്ര ചിന്തകരുടെ ഏറ്റവും വലിയ സമ്മേളനം; 'തെളിവുകൾ നയിക്കട്ടെ' എന്ന മുദ്രാവാക്യം പുറത്തേക്ക് ഒഴുകുന്നു

October 04, 2018 | 08:08 PM IST | Permalinkമതപ്രാസംഗികർക്കും സിനിമാ നടന്മാർക്കും മാത്രമല്ല ശാസ്ത്ര പ്രചാരകർക്കും വലിയ വേദികൾ നിറയ്ക്കാൻ കഴിയും; കാലം ആവശ്യപ്പെടുന്ന സ്വതന്ത്ര ചിന്തകൾക്കായി ഇതുപോലെ കൂടുതൽ വേദികൾ ഉണ്ടാകണമെന്ന് വി ടി ബൽറാം; പരിണാമവും കൃഷിയും ഓട്ടിസവും ആൾക്കൂട്ടകൊലയും തൊട്ട് ആനകളെ കുറിച്ചുവരെ പുതിയ അറിവുകൾ തന്ന 20 പ്രഭാഷകർ; മൂവായിരത്തോളംപേർ പങ്കെടുത്ത ലിറ്റ്മസ് 18 കേരളത്തിലെ സ്വതന്ത്ര ചിന്തകരുടെ ഏറ്റവും വലിയ സമ്മേളനം; 'തെളിവുകൾ നയിക്കട്ടെ' എന്ന മുദ്രാവാക്യം പുറത്തേക്ക് ഒഴുകുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശാസ്ത്ര സ്വതന്ത്രചിന്താപ്രസ്ഥാനമായ എസ്സൻസ് ഗ്ലോബൽ കഴിഞ്ഞ രണ്ടു ദിവസമായി നടത്തിയ വാർഷിക സമ്മേളനത്തിനും അന്താരാഷ്ട്ര സെമിനാറിനും -ലിറ്റ്മസ് 18- തിരശ്ശീല വീണത് കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ സ്വതന്ത്രചിന്തകരുടെ കൂട്ടായ്മയെന്ന ഖ്യാതിയോടെ. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2ന് രാവിലെ 9.30 മുതൽ രാത്രി എട്ടുമണിവരെ നടന്ന സെമിനാറിന് തിരുവനന്തപുരം നിശാഗന്ധിയിൽ അവസാന നിമിഷം വരെ നിറഞ്ഞ സദസ്സായിരുന്നു. മൂവായിരത്തിലേറെ പേർ പങ്കെടുത്ത പരിപാടി, സ്വതന്ത്ര ചിന്തകളുടെ കേരളത്തിലെ ഏറ്റവും വലിയ സമ്മേളനമായാണ് അറിയപ്പെടുന്നത്. 'മതപ്രാസംഗികർക്കും സിനിമാ നടന്മാർക്കും മാത്രമല്ല ശാസ്ത്ര പ്രചാരകർക്കും നിശാഗന്ധി പോലുള്ള വലിയ ഹാളുകൾ നിറയ്ക്കാൻ കഴിയുമെന്നത് കേരളത്തിൽ കണ്ടുവരുന്ന പുതിയ മാറ്റമാണെന്ന് പരിപാടിയിലെ മുഖ്യസംഘാടകനും പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രൻ പറഞ്ഞു.

അറിവിന്റെ പൂക്കൾ വിടർന്ന് നിശാഗന്ധി

ഗാന്ധിജയന്തി ദിനമായ ചൊവ്വാഴ്ച രാവിലെ മുതൽക്കുതന്നെ നിശാഗന്ധിയിലേക്ക് സ്വതന്ത്രചിന്തകരുടെ പ്രവാഹം തുടങ്ങിയിരുന്നു. അന്താരാഷട്ര സെമിനാറുകളിൽ കാണുന്നതുപോലുള്ള എല്ലാവിധ ആധുനിക സംവിധാനങ്ങളോടും കൂടിയായിരുന്നു വേദി ഡിസൈൻ ചെയ്തിരുന്നത്. രാവിലെ 9.30 ന് തുടങ്ങിയ ആദ്യ സെഷനിൽ ഡോ. അഗസ്റ്റ്സ് മോറിസ് 'റോഡിലെ കരി' എന്ന വിഷയം ശ്രദ്ധേയമായി അവതരിപ്പിച്ചുകൊണ്ടാണ് തുടങ്ങിയത്. കരി എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്ന ആനയ്ക്ക് ജൈവ പരിണാമത്തിന്റെ ഭാഗമായി ഉണ്ടായ പ്രതികൂല അവസ്ഥകളും, ഇതുപോലെ ഒരു മൃഗത്തെ ഉൽസവത്തിന്റെ പേരിൽ പീഡിപ്പിക്കാൻ അനുവദിക്കരുതെന്നുമായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. വൈശാഖൻ തമ്പിയുടെ 'പ്രബുദ്ധ നവോർസ്‌കിമാർ' എന്ന വിഷയം ഫോക്കസ് ചെയ്ത് ശാസ്ത്രവും മതവും തമ്മിലുള്ള സംവാദങ്ങൾ എന്തുകൊണ്ട് ഫലപ്രദമാവുന്നില്ല എന്നതാണ്. യുക്തിവാദം അല്ലെങ്കിൽ സ്വതന്ത്ര ചിന്ത ലക്ഷ്യംവെക്കേണ്ടത് വിശ്വാസികളെയാണെന്നും അവരുമായുള്ള സംവാദ സാധ്യതകൾ ഒരിക്കലും അടയ്ക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.'നാം എവിടെയാണ്' എന്ന വിഷയത്തിലൂടെ ബൈജു രാജും 'ദൈവത്തിന്റെ മനസ്' എന്ന വിഷയത്തിലൂടെ ഡോ. സാബു ജോസും ചൂണ്ടിക്കാട്ടിയത് പ്രപഞ്ചത്തിന്റെ രഹസ്യങ്ങളും അനന്തതയുമായിരുന്നു.

കേരളത്തിലടക്കം വ്യാപകമായിരുക്കുന്ന സീറോ ബഡ്ജറ്റ് ഫാമിങ്ങിനെ പൊളിച്ചടുക്കിക്കൊണ്ടായിരുന്നു ഡോ. ശ്രീകുമാറിന്റെ പ്രഭാഷണം. ഒരു ആധുനിക അന്ധവിശ്വാസം മാത്രമാണ് സുഭാഷ് പർലേക്കറുടെ ഈ കൃഷിരീതിയെന്നും ആധുനിക കാർഷിക ശാസ്ത്രം ഇവ തള്ളിക്കളയുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അയ്യൂബ് മൗലവിയുടെ രാഷ്ട്രീയ ഇസ്ലാം വിരൽ ചൂണ്ടിയത് ഇസ്ലാമിൽ മതവും രാഷ്ട്രീയവും ഒന്നുതന്നെയാണെന്നും ഇത് മുഹമ്മദിന്റെ കാലത്തുതന്നെ ഉള്ളതാണെന്നും ആയിരുന്നു. ഇസ്ലാമിന്റെ ശുദ്ധമായ രൂപം ഭീകരതയാണെന്നും അയൂബ് മൗലവല ചൂണ്ടിക്കാട്ടി. തുടർന്ന് മികച്ച ശാസ്ത്ര പ്രചാരകർക്കുള്ള എസ്സൻസ് അവാർഡുകൾ ഡോ.വൈശാഖൻ തമ്പിക്കും, ഡോ.അഗസ്റ്റ്സ് മോറിസിനും വി ടി ബൽറാം എംഎൽഎ സമ്മാനിച്ചു. മികച്ച യുവ ശാസ്ത്ര പ്രചാരകയ്ക്കുള്ള അവാർഡ് മനുജാ മൈത്രിയും ഏറ്റുവാങ്ങി. ഏസ്സൻസ് കസ്റ്റോഡിയൻ ഓഫ് ഹ്യുമാനിറ്റി അവാർഡ് പ്രളയകാലത്ത് നിരവധിപേരെ രക്ഷിച്ച ജോബിഷ് ജോസഫിനും സമ്മാനിച്ചു. വിശ്വാസത്തിന്റെയും മതത്തിന്റെയും പേരിലുള്ള പ്രശ്നങ്ങൾ ഇപ്പോഴും വിട്ടുമാറാത്ത കേരളീയ സമൂഹത്തിൽ ഇത്തരം സമ്മേളനങ്ങളിലെ ജനം വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ചിന്ത കാലം ആവശ്യപ്പെടുന്നതാണെന്നും ഇതുപോലുള്ള കൂടുതൽ വേദികൾ ഉണ്ടാകണമെന്നും വി ടി ബൽറാം ആശംസിച്ചു.

തുടർന്നു നടന്ന പരിണാമം സംബന്ധിച്ച പൊതുസമ്പർക്ക ചോദ്യത്തര പരിപാടിയായ ജീൻ ഓൺ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. ഡോ. മനോജ് ബ്രൈറ്റ്, കൃഷ്ണപ്രസാദ്, ഡോ. ദിലീപ് മാമ്പള്ളിൽ, ഡോ. പ്രവീൺ ഗോപിനാഥ് എന്നിവർ സദസ്യരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു.

ആഫ്റ്റർ ഡിങ്കൻ ബിഫോർ ചുണ്ടെലി!

ഉച്ചക്ക് മൂന്നു മണി മുതലുള്ള സെഷനിൽ ഡോ സുനിൽകുമാർ (മൈൽസ്റ്റോൺ ഇൻ മെഡിസിൻ) മനുജ മൈത്രി (ആഫ്റ്റർ ഡിങ്കൻ ബിഫോർ ചുണ്ടെലി) ,രമേശ് രാജശേഖരൻ (സിംഗുലാരിറ്റി) മഞ്ചു മനുമോഹൻ ( ആൾക്കൂട്ടത്തിൽ തനിയെ), ഉമേഷ് അമ്പാടി ( ബഹിരാകാശ ഗവേഷണത്തിന്റെ ഭാവി), ഡോ. ആൽബി ഏലിയാസ് (മസ്തിഷ്‌ക്കത്തിലെ മിന്നുന്ന കുറുക്കുവഴികൾ) ജോസ് കണ്ടത്തിൽ ( കുമ്പസാര രഹസ്യം) തങ്കച്ചൻ പന്തളം( വഴിമുട്ടുകൾ) എന്നിവർ സംസാരിച്ചു. എഡി, ബിസി എന്നീ കാലഗണനകളെ ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെടുത്തി ആഫ്റ്റർ ഡെത്ത്, ബിഫോർ ക്രൈസ്ററ് എന്ന രീതിയിൽ വ്യാഖ്യാനിക്കുന്നത് വെറും മുത്തശ്ശി കഥ മാത്രമാണെന്നും, അതിലും നല്ലത് ആഫ്റ്റർ ഡിങ്കൻ, ബിഫോർ ചൂണ്ടെലി എന്ന് വ്യാഖ്യാനിക്കുന്നതുമാണെന്ന് വിശദീകരിക്കുന്ന മനൂജാ മൈത്രിയുടെ പ്രസന്റേഷൻ കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. ഫ്രാങ്കോക്ക് വേണ്ടി ഇപ്പോഴും പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്ന സഭയെ പൊളിച്ചടുക്കി ജോസ് കണ്ടത്തിലും പ്രേക്ഷകരെ കൈയിലെടുത്തു. മഞ്ചു മനുമോഹന്റെ ഓട്ടിസം ബാധിച്ച സ്വന്തം കുട്ടിയുടെ അവസ്ഥ പറഞ്ഞുകൊണ്ട് ്ഈ വിഷയത്തിൽ നടത്തിയ പ്രഭാഷണം പലപ്പോഴും സദസ്സിന്റെയും നൊമ്പരമായി.

രാവിലെ നിറഞ്ഞ നിശാഗന്ധിയിൽ സി രവിചന്ദ്രൻ അവസാന സെഷനായ 'മോബ് ലിഞ്ചിങ്ങ്' എന്ന വിഷയത്തിൽ സംസാരിക്കാൻ വരുമ്പോഴും അതേ ആൾക്കൂട്ടം ഉണ്ടായിരുന്നു. സദസ്സിന്റെ നിറഞ്ഞ കൈയടികളോടെ വേദിയിലെത്തിയ സി രവിചന്ദ്രൻ, ഇത്രയും വലിയ ഒരു സമ്മേളനം കേരളത്തിന്റെ നാസ്തിക ചരിത്രത്തിലെ പുതിയ അധ്യായമാണെന്ന് പറഞ്ഞാണ് തുടങ്ങിയത്. ഒരു ആൾക്കൂട്ടം എങ്ങനെയാണ് അക്രമാസക്തമാവുന്നത് എന്നതിന്റെ ശാസ്ത്രീയ വിശദീകരണവും മത-രാഷ്ട്രീയ സംഘടനകൾ എങ്ങനെ ആൾക്കൂട്ടങ്ങളെ തന്ത്രപൂർവം ഉപയോഗിക്കുന്നുവെന്നു അദ്ദേഹം വിശദീകരിച്ചു. മോബ് ലിഞ്ചിങ്ങിലൂടെ കിട്ടുന്ന ഹിംസയുടെ അതേ ക്രൂരമായ സുഖം തന്നെയാണ് സൈബർ ലിഞ്ചിങ്ങിലൂടെ പലർക്കും കിട്ടുന്നതെന്നും രവിചന്ദ്രൻ വിശദീകരിച്ചു. ഈ ഒരു മഹാസമ്മേളനം ശാസ്ത്ര പ്രചാരണത്തിലും സ്വതന്ത്ര ചിന്തയിലും പുതിയ തരംഗങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും ഈ പരിപാടിക്ക് എത്തിയ ഓരോരുത്തരും പുറത്തേക്ക് ഒഴുകാൻ ശ്രമിക്കണമെന്നും പറഞ്ഞ് അദ്ദേഹം പ്രഭാഷണം അവസാനിപ്പിക്കുമ്പോഴും സദസ്സിൽ നിറഞ്ഞ കൈയടികളായിരുന്നു.

രണ്ടാം ദിനമായ ബുധനാഴ്ച നടന്ന പഠനയാത്രയിലും മുന്നൂറിലേറെ പേരാണ് പങ്കെടുത്തത്. പൊന്മുടി, മീന്മുട്ടി, കല്ലാർ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച സംഘം മതരഹിതമായ ഒരു ലോകം സാധ്യമാവും എന്ന ആശ പങ്കുവെച്ചു. 'തെളിവുകൾ നയിക്കട്ടെ' എന്ന മുദ്രാവാക്യം ഈ സമൂഹം എറ്റെടുക്കുന്ന രീതിയിൽ പ്രവർത്തനം എല്ലായിടത്തും എത്തിക്കുമെന്ന് ഉറപ്പുപറഞ്ഞാണ് പ്രതിനിധികൾ മടങ്ങിയത്. അടുത്ത എസ്സൻസ് വാർഷിക സമ്മേളനവും സെമിനാറും -ലിറ്റ്മസ് 19- ഒക്ടോബറിൽ കോഴിക്കോട്ട് നടക്കുമെന്നും സംഘാടകർ അറിയിച്ചു.

നവനാസ്തികതയുടെ വേലിയേറ്റം കേരളത്തിലും

യൂറോപ്യൻ രാജ്യങ്ങളിലേതു പോലെ നവ നാസ്തികയുടെ വേലിയേറ്റം കേരളത്തിലും എത്തിയെന്നതിന്റെ വ്യക്തമായ സൂചനകളാണ് ലിറ്റ്മസിന് കിട്ടിയ സ്വീകാര്യത വ്യക്താമാക്കുന്നത്. നേരത്തെ ലിറ്റ്മസിന്റെ പ്രചാരണ പരിപാടികൾ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പ്രമുഖ എഴുത്തുകാരനും ശാസ്ത്ര പ്രഭാഷകനും, ചിന്തകനുമായ സി രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള ടീം നടത്തുന്ന പ്രചാരണ പരിപാടികൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. സിനിമാ പരസ്യങ്ങളോട് കിടപിടിക്കുന്ന വലിയ ഫ്ളക്സുകളും ഹോർഡിങ്ങുകളും സമ്മേളനത്തിന്റെ പ്രചാരണാർഥം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നത്. നാടെമ്പാടും ലിറ്റ്മസിന്റെ ചുവരെഴുത്തും പോസ്റ്ററും നിറഞ്ഞിരുന്നു. ട്രോളുകളും കിടിലൻ സൈബർ പ്രമോയുമായി എസ്സൻസിന്റെ സൈബർ വിങ്ങും സജീവമായിരുന്നു. ഇതോടെ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം വർധിച്ചതോടെ തിരുവനന്തപുരം കോർപ്പറേഷൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന പരിപാടി, നിശാഗന്ധിയിലെ വിശാലമായ വേദിയിലേക്ക് മാറ്റുകയാണ് ഉണ്ടായത്.

അത്രയൊന്നും ജനകീയമല്ലാതെ വെറും പത്തു അമ്പതും പേര് അടങ്ങുന്ന ചെറിയ വേദികളിൽ ഒതുങ്ങിയിരുന്ന, കേരളത്തിന്റെ യുക്തിവാദ പ്രവർത്തനത്തിന്റെ ഗതി മാറിയത് പ്രശസ്ത എഴുത്തുകാരനും ചിന്തകനും പരിണാമ ശാസ്ത്രജ്ഞനുമായ റിച്ചാർഡ് ഡോക്കിൻസിന്റെ 'ഗോഡ് ഡെല്യൂഷൻ' എന്ന ലോക പ്രശസ്തമായ പുസ്തകത്തിന്റെ സ്വതന്ത്ര വിവർത്തമായ 'നാസ്തികനായ ദൈവവുമായി' സി രവിചന്ദ്രൻ രംഗത്ത് എത്തിയതോടെ അയിരുന്നു. എട്ടുവർഷംമുമ്പ് കോഴിക്കോട് നളന്ദ ഹോട്ടൽ ഓഡിറ്റോറിയത്തിൽ രവിചന്ദ്രന്റെ ആദ്യ പ്രഭാഷണം, യൂറോപ്യൻ രീതിയിലുള്ള നവ നാസ്തികതയിലേക്കുള്ള കേരളത്തിന്റെ ചുവടുവെപ്പായി. മതങ്ങളെയും മതേതര പ്രത്യയശാസ്ത്രങ്ങളെയും അവയുടെ ആഭ്യന്തര വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യുന്ന പരമ്പരാഗത യുക്തിവാദ രീതിയിൽ നിന്ന് മാറി, തീർത്തും സയൻസിന്റെ മാനദണ്ഡങ്ങളിലൂടെ അവതരിപ്പിക്കുന്ന രീതിയായിരുന്നു സി രവിചന്ദ്രൻ സ്വീകരിച്ചത്. വളരെ പെട്ടെന്നുതന്നെ ഇത് ഒരു പുതിയ തരംഗമായി മാറുകയും യുവാക്കൾ അടക്കമുള്ള വലിയ സംഘം ഇതിലേക്ക് ആകൃഷ്ടരാവുകയും ചെയ്തു.

ഇതോടൊപ്പം ഡോ അഗസ്റ്റ്സ് മോറിസ്, വൈശാഖൻ തമ്പി, തുടങ്ങിയ ഒട്ടനവധി പ്രഭാഷകരും ശാസ്ത്രപ്രചാരകരും ഈ മേഖലയിലേക്ക് കടന്നുവരികയും ചെയതു. നവാസ്ജാനെ, ജേക്കബ് വടക്കൻചേരി, സന്ദീപാനന്ദഗിരി, ചിദാന്ദപുരി തൊട്ട് കെ വേണുവരെയുള്ളവരുമായുള്ള രവിചന്ദ്രന്റെ സംവാദങ്ങൾ യൂ ട്യൂബിൽ വൈറൽ ആവുകയും ചെയ്തു. ലോകത്തിന്റെ നാനാഭാഗങ്ങളിലായി ചിതറിത്തെറിച്ച് കിടക്കുന്ന ശാസ്ത്രകുതുകികളുടെ ചുവടുപിടിച്ചാണ് 2016 ഒക്ടോബർ രണ്ടാം തീയതി esSENSE എന്ന സംഘടന ഉദ്ഘാടനം ചെയ്യപ്പെട്ടത്.

ലോകമെമ്പാടുമുള്ള മലയാളി മസ്തിഷ്‌ക്കങ്ങളിൽ യുക്തിചിന്തയുടെയും ശാസ്ത്രീയ മനോവൃത്തിയുടെയും തീപ്പൊരി വിതറാൻ കഴിഞ്ഞ 23 മാസത്തെ പ്രവർത്തനത്തിലൂടെ ഈ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ എസ്സൻസ് ഗ്ലോബലായി മാറിയ സംഘടനയുടെ രണ്ടാംവാർഷികം ആയാണ്, തിരുവനന്തപുരത്ത് ലിറ്റ്മസ് എന്ന് പേരിട്ട അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചത്.'തെളിവുകൾ നയിക്കട്ടെ' എന്ന തലക്കെട്ടു ഇപ്പോൾ ഹിറ്റായി കഴിഞ്ഞു.

ഇപ്പോൾ എസ്സൻസ് ഗ്ലോബലിനു പുറമെ ന്യൂറോൺസ് എന്ന പുതിയ യൂട്യൂബ് ചാനലും സംഘടന തുടങ്ങിയിട്ടുണ്ട്. നാസ്തികതയും, ശാസ്ത്രവും പ്രചരിപ്പിക്കുന്ന ഇതിലെ വീഡിയോകൾക്ക് ലക്ഷങ്ങളാണ് പ്രേക്ഷകരായിട്ട് ഉള്ളത്. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും ബാംഗ്ലൂരിനും പുറമേ, യുകെ, യുഎസ്എ, അയർലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ പല വിദേശരാജ്യങ്ങളിലും ഏസ്സൻസിന് യൂണിറ്റുകൾ ഉണ്ട്.

മറുനാടൻ ഡെസ്‌ക്‌    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
നടിമാരിൽ നിന്ന് അഞ്ച് പൈസയുടെ ഗുണം എഎംഎംഎയ്ക്ക് ഇല്ല! അഞ്ചരക്കോടിയോളം രൂപ സംഘടനയിലേക്ക് എത്തിക്കുന്ന ആളോട് ഞങ്ങൾക്ക് വിധേയത്വം ഉണ്ട്; ദിലീപിനെ കൈവിടില്ലെന്ന് സൂചന നൽകി എഎംഎംഎ അംഗം മഹേഷ്; ഒരേ കാര്യം പതിനയ്യായിരം തവണ ആവർത്തിക്കാൻ പറ്റില്ലെന്ന് പാർവ്വതി; നടിമാരും താരസംഘടനയും തമ്മിലുള്ള പോര് ഉടനെയൊന്നും തീരില്ല; നവംബർ 24ലെ ജനറൽ ബോഡി നിർണായകമാകും
അയ്യപ്പഭക്തരെന്ന് തോന്നിക്കുന്ന വലിയ ആൾക്കൂട്ടം മദ്യലഹരിയിൽ അയ്യപ്പ ശരണം വിളിയുമായി വീടിന്റെ മുന്നിൽ; മല ചവിട്ടാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണി; പൊലീസിനെ വിളിച്ചു വരുത്തി ഭീഷണിയെ നേരിട്ട് രേശ്മ; മലചവിട്ടാൻ തനിക്കൊപ്പം നാല് സ്ത്രീകൾ കൂടിയുണ്ടെന്നും കണ്ണൂരുകാരിയുടെ വെളിപ്പെടുത്തൽ; ശബരിമല ദർശനത്തിന് കറുത്ത വസ്ത്രം ധരിച്ച് മാലയിട്ട് വ്രതംനോറ്റ് അവസരം കാത്തിരിക്കുന്നത് കോളേജ് അദ്ധ്യാപികയെ തേടിയെത്തുന്നത് ഭീഷണികൾ
രണ്ടാമൂഴം സിനിമയെ നടിയെ ആക്രമിച്ച കേസുമായി കൂട്ടിക്കെട്ടാൻ ചിലർ ശ്രമിച്ചു; അത്തരക്കാർ സമയം പാഴാക്കുകയാണെന്ന് ശ്രീകുമാർ മേനോൻ; ഇന്നലെ അർദ്ധരാത്രിയും എംടിയുടെ വീട്ടിലെത്തി ക്ഷമ ചോദിച്ച് സംവിധായകൻ; രണ്ടാമൂഴത്തിലെ ചർച്ചകൾ ഫലിച്ചെന്ന് സൂചന; തിരിക്കഥാകൃത്തിന്റെ മനസ്സിലെ മഞ്ഞുരുകിയെന്ന് സൂചന നൽകി ശ്രീകുമാർ മേനോൻ; നിയമയുദ്ധത്തിൽ നിന്ന് എംടി പിന്മാറുമെന്ന് റിപ്പോർട്ട്; മോഹൻലാലിന്റെ രണ്ടാമൂഴം വീണ്ടും ട്രാക്കിലേക്ക്
'പ്രസവത്തേക്കാൾ വേദന തോന്നിയ ഒന്നായിരുന്നു രണ്ടാമത്തെ കുഞ്ഞു പിറന്നപ്പോഴുള്ള നഴ്‌സിന്റെ ചോദ്യം; ജനിച്ചത് പെൺകുട്ടിയാണെന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്ന ആളുകളിൽ നിന്നും മനസിലാക്കാം ഇവിടത്തെ പരോക്ഷ വിവേചനം'; കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര പെൺകുട്ടി ദിനത്തിൽ രണ്ട് പെൺകുഞ്ഞുങ്ങളുടെ അമ്മ കൂടിയായ സൈക്കോളജിസ്റ്റ് ഇട്ട കുറിപ്പ് സമൂഹ മാധ്യമത്തിൽ ചൂടൻ ചർച്ച !
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം; ഹെക്കോടതി ജാമ്യം അനുവദിച്ചത് കർശന വ്യവസ്ഥകളോടെ; കേരളത്തിലേക്ക് പ്രവേശിക്കരുതെന്നും രണ്ടാഴ്‌ച്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകണമെന്നും നിർദ്ദേശം; പാസ്‌പോർട്ട് കോടതിയിൽ കെട്ടിവെക്കണം; പ്രോസിക്യൂഷൻ കാര്യമായി എതിർക്കാത്തതും ഫ്രാങ്കോയ്ക്ക് സഹായകമായി; മൂന്നാഴ്‌ച്ചത്തെ ജയിൽവാസത്തിന് ശേഷം ജലന്ധർ ബിഷപ്പ് അഴിക്കുള്ളിൽ നിന്നും പുറത്തേക്ക്
നടിയെ ആക്രമിച്ചത് പൾസർ സുനിയാണ് ദിലീപ് അല്ല; വനിതാ കൂട്ടായ്മയുടെ ഫെയ്സ് ബുക്ക് പേജിലെ തെറിവിളി ജനവികാരം; നടിയെന്ന് വിളിക്കുന്നത് എങ്ങനെ അപമാനമാകും; ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നടപടി; ആരുടേയും പേരു പറയാതെ തേജോവധം ചെയ്യുന്നത് ശരിയല്ല; ജൽപ്പനങ്ങൾക്ക് മറുപടിയുമില്ല; നടിമാരുടെ ആരോപണങ്ങൾക്ക് മറുപടിയുമായി എഎംഎംഎ; സിനിമയിലെ പോരിന് പുതിയ മുഖം; രേവതിയേയും പാർവ്വതിയേയും പത്മപ്രിയയേയും താരസംഘടനയിൽ നിന്ന് പുറത്താക്കും
എല്ലാ വഴികളും അടഞ്ഞാൽ ശബരിമല നട അനിശ്ചിത കാലത്തേക്ക് അടയ്ക്കാൻ ആലോചിച്ച് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും; ആചാരങ്ങളുടെ കാര്യത്തിൽ പരമാധികാരി തന്ത്രി കുടുംബം ആയതിനാൽ സുപ്രീംകോടതിക്ക് പോലും ഒന്നും ചെയ്യാനാവില്ല; ഒരുതവണ യുവതീ പ്രവേശനം ഉണ്ടായാൽ ഉടൻ പുണ്യാഹത്തിന്റെ പേരിൽ നട അടക്കും; ഇക്കുറി മാലയിട്ട എല്ലാവർക്കും അയ്യപ്പ ദർശനം ലഭിച്ചേക്കില്ല
45 കോടിയുടെ യാതൊരു കോപ്പുമില്ലാതെ കൊച്ചുണ്ണി; കുഴപ്പമില്ല കണ്ടിരിക്കാം എന്നീ വാക്കുകളിൽ വിശേഷിപ്പിക്കാവുന്ന ശരാശരി ചിത്രം; ലോകോത്തര ഫോട്ടോഗ്രാഫി ഹോളിവുഡ് സ്റ്റെലുമൊക്കെ വെറും തള്ളൽ മാത്രം; ശൂന്യമായ ആദ്യപകുതി ബാധ്യത; മോഹൻലാലിന്റെ ഇത്തിക്കരപ്പക്കി കൊലമാസ്; നിവിന് ഇത് എടുത്താൽ പൊന്താത്ത കഥാപാത്രം
യുവതിയും പത്താംക്ലാസുകാരനും പുതിയ സ്ഥലത്ത് താമസം തുടങ്ങിയപ്പോൾ മുതൽ അയൽവാസികൾക്ക് സംശയം തോന്നി; ബീച്ചിലൂടെയുള്ള നടത്തവും ഇടപഴകലും കണ്ടപ്പോൾ പന്തിയല്ലെന്ന് തോന്നി പൊലീസിലും വിവരമെത്തിച്ചു; ഒളിച്ചോടിയ വല്ല്യമ്മയും മകനും ഫോർട്ട് കൊച്ചി പൊലീസിന്റെ പിടിയിൽ; പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച യുവതിക്കെതിരെ പോക്സോയും ചുമത്തി
ആദ്യ വിവാഹം തകർച്ചയിൽ കലാശിച്ചപ്പോൾ ആശ്വാസമായി സരിത കണ്ടത് മുകേഷിനെ; വർഷങ്ങൾക്ക് ശേഷം വേർ പിരിയുമ്പോൾ തെന്നിന്ത്യയിലെ മുൻ സൂപ്പർ താരം ഭർത്താവിനെതിരെ ഉയർത്തിയത് ഗുരുതര ആരോപണങ്ങൾ; നാടക അക്കാദമിയിലെ പ്രണയം പൂത്തുലഞ്ഞപ്പോൾ മേതിൽ ദേവിക ജീവിത സഖിയുമായി; മുകേഷ് കടുത്ത മദ്യപാനാണെന്നും അന്യ സ്ത്രീകളെ പോലും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നുവെന്നുമുള്ള മുൻ ഭാര്യയുടെ ആരോപണം മീ ടൂ കാമ്പൈനിനു ശേഷം സോഷ്യൽ മീഡിയ വീണ്ടും ചർച്ചയാക്കുമ്പോൾ  
മീ ടൂ കാമ്പയിനിൽ കുടുങ്ങി മുകേഷ് എംഎൽഎയും; നടൻ മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തി സിനിമയുടെ സാങ്കേതിക പ്രവർത്തകയുടെ ട്വീറ്റ്; 19 കൊല്ലം മുമ്പ് കോടീശ്വരൻ ഷോയുടെ ഷൂട്ടിംഗിന്റെ ഭാഗമായി ഫോണിൽ വിളിച്ച് ശല്യപ്പെടുത്തി; അന്ന് തന്നെ രക്ഷപ്പെടുത്തി വിമാനം കയറ്റി അയച്ചത് തൃണമൂൽ നേതാവെന്നും ടെസ് ജോസഫ്; മലയാള സിനിമയെ പിടിച്ചുലക്കാൻ പോന്ന വിവാദത്തെ ചിരിച്ച് തള്ളി മുകേഷ്
കാമുകനുമായുള്ള വഴിവിട്ട ബന്ധം അറിഞ്ഞപ്പോൾ കുടുംബ വഴക്ക് സ്ഥിരമായി; വീട്ടു തടങ്കലിൽ പാർപ്പിച്ചതോടെ ഹേബിയസ് കോർപ്പസ് ഹർജിയുമായി കാമുകനുമെത്തി; കാമുകൻ കാണാനെത്തിയതോടെ നിയന്ത്രണം വിട്ട് ചിരവ ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ശാസ്താംകോട്ടയിൽ അദ്ധ്യാപികയെ കൊലപ്പെടുത്തിയത് കാമുകനൊപ്പം പോകുന്നതിലുള്ള വൈരാഗ്യം മൂലം
പ്രളയത്തിന്റെ പേരിലുള്ള ധൂർത്തിന് തടയിട്ട് കേന്ദ്രസർക്കാർ; മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർക്ക് വിദേശത്തേക്ക് പോകാനുള്ള അനുമതി നിഷേധിച്ചു; ഗൾഫിൽ പോകുന്ന മുഖ്യമന്ത്രിക്കും ഔദ്യോഗിക പരിപാടികൾക്ക് വിലക്ക്; നയതന്ത്രചർച്ചകൾക്കും മുതിരേണ്ടതില്ല; കേന്ദ്രം തടഞ്ഞത് പ്രവാസികൾ അയയ്ക്കാവുന്നത്രയും പണം അയച്ചുകഴിഞ്ഞിട്ടും ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ടൂറടിക്കാനുള്ള നീക്കം
മുകേഷിന് പിന്നാലെ മീടൂ കാമ്പയിനിൽ കുടുങ്ങി സംഗീത സംവിധായകൻ ഗോപീസുന്ദറും; തിരിച്ചറിവില്ലാത്ത പ്രായത്തിൽ തന്നോട് സംഗീത സംവിധായകൻ മോശമായി പെരുമാറിയെന്ന് പേരു വെളിപ്പെടുത്താതെ പെൺകുട്ടി; ഫോണിൽ വിളിച്ച് കന്യകയാണോ എന്നു ചോദിച്ചു, അശ്ലീല സംഭാഷണം നടത്തിയെന്നും ആരോപണം; ഗോപീ സുന്ദറിനെതിരായ ഇന്ത്യാ പ്രൊട്ടെസ്റ്റ് പുറത്തുവിട്ടത് ഗുരുതര ആരോപണങ്ങൾ
ടെസ് ജോസഫിനെ തനിക്ക് അറിയില്ല.. എനിക്ക് ഒന്നും ഓർമ്മയില്ല.. ആരോപണം ചിരിച്ചു തള്ളുന്നു... നിങ്ങൾ എന്താണെന്ന് വച്ചാൽ ചെയ്‌തോലൂ.. സുപ്രീം കോടതിയിൽ പൊയ്‌ക്കോളൂ.. ഇത്രയും കൊല്ലം എന്തായിരുന്നു.. ഉറക്കമായിരുന്നോ? മലയാളക്കരയെ ഞെട്ടിച്ച ടെസ് ജോസഫിന്റെ മീ ടൂ.. വെളിപ്പെടുത്തലിനോട് മുകേഷിന്റെ പ്രതികരണം ഇങ്ങനെ
ഉറക്കമില്ലാതെ ബാലു കരഞ്ഞുകൊണ്ടിരുന്ന ആ ചതിയിലെ വില്ലന് ഈ അപകടവുമായി എന്തെങ്കിലും ബന്ധമുണ്ടോ? വടക്കുംനാഥനെ കണ്ട ശേഷം താമസിക്കാനായി തൃശൂരിൽ മുറി ബുക്ക് ചെയ്തിട്ടും ഉറക്കമിളച്ച് തിരുവനന്തപുരത്തേക്ക് മടങ്ങാൻ പ്രേരണ നൽകിയത് എന്ത്? വിദേശത്തെ സ്റ്റേജ് ഷോകൾ വഴിയും സംഗീത പരിപാടികൾ വഴിയും സമ്പാദിച്ച സ്വത്തുക്കൾ ഒക്കെ ആരുടെ പേരിൽ? ബാലഭാസ്‌കറിന്റെ മരണത്തിൽ ചില സംശയങ്ങൾ ഒക്കെയുണ്ടെന്ന് ബന്ധുക്കൾ അടുപ്പക്കാരോട് പറഞ്ഞതായി റിപ്പോർട്ട്
എല്ലാ വഴികളും അടഞ്ഞാൽ ശബരിമല നട അനിശ്ചിത കാലത്തേക്ക് അടയ്ക്കാൻ ആലോചിച്ച് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും; ആചാരങ്ങളുടെ കാര്യത്തിൽ പരമാധികാരി തന്ത്രി കുടുംബം ആയതിനാൽ സുപ്രീംകോടതിക്ക് പോലും ഒന്നും ചെയ്യാനാവില്ല; ഒരുതവണ യുവതീ പ്രവേശനം ഉണ്ടായാൽ ഉടൻ പുണ്യാഹത്തിന്റെ പേരിൽ നട അടക്കും; ഇക്കുറി മാലയിട്ട എല്ലാവർക്കും അയ്യപ്പ ദർശനം ലഭിച്ചേക്കില്ല
ശരണം വിളിയിൽ പ്രകമ്പനം കൊണ്ട് പന്തളം; വട്ടമിട്ടു പറന്ന് കൃഷ്ണപ്പരുന്ത്; അയ്യപ്പനാമം ജപിച്ച് മുസ്ലിങ്ങളും ക്രിസ്ത്യാനികളും: പിന്തുണയേകി പിസിജോർജും ദേവനും തിരുവാഭരണ വാഹകരും പേട്ട സംഘങ്ങളും; മൂവായിരം പേരെ പ്രതീക്ഷിച്ചിടത്ത് വന്നത് അരലക്ഷത്തിലധികം പേർ; അയ്യപ്പന്റെ ജന്മനാട്ടിലെ ഭക്തജന പ്രതിഷേധം കണ്ട് അമ്പരന്ന് രാഷ്ട്രീയക്കാർ; വിശ്വാസികളുടെ താക്കീതെന്ന് ഉദ്‌ഘോഷിച്ച് നാമജപഘോഷയാത്ര
വേദിയെ ഇളക്കി മറിച്ച ആ കൂട്ടുകെട്ട് ഇനി ഇല്ല; അനുജനെ പോലെ ഉലകം ചുറ്റാൻ എപ്പോഴും കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട ബാലയ്ക്ക് വിടനൽകാൻ ശിവമണി എത്തി; വർഷങ്ങൾ നീണ്ട കൂട്ടുകെട്ട് തകർത്ത് ബാല പോയപ്പോൾ അന്ത്യ ചുംബനം നൽകാൻ ശിവമണി എത്തിയത് നെഞ്ചുതകരുന്ന വേദനയോടെ: സ്റ്റീഫൻ ദേവസിയുടെ തോളിൽ ചാരി നിന്ന് വയലിനില്ലാത്ത ബാലയെ കണ്ട് കണ്ണ് തുടച്ച് ശിവമണി
ഫ്രാങ്കോ മുളയ്ക്കലിന്റെ കൈവെള്ളയിൽ മൂന്ന് കറുത്തപാടുകൾ ഉണ്ട്; വിരലുകൾ കൈവെള്ളയിലേക്ക് ചേരുന്ന ഭാഗത്തായുള്ള ഈ പാടുകളാണ് സ്ത്രീപീഡന കേസിൽ ബിഷപ്പിനെ അഴിക്കുള്ളിലാക്കിയത്..! പ്രമുഖ ജ്യോതിഷ പണ്ഡിതന്റെ വിധി അച്ചട്ടായെന്ന് പി സി ജോർജ്ജ്; എന്നെ വളർത്തി വലുതാക്കി ബിഷപ്പാക്കിയ ദൈവം ജയിലിലുമാക്കി, ഇനിയെന്തെന്ന് ദൈവം തീരുമാനിക്കട്ടെയെന്ന് ബിഷപ്പും; ജയിലിൽ എത്തി മെത്രാന്റെ കൈ മുത്തിയ ശേഷം ബലാത്സംഗ കേസ് പ്രതിയെ യേശുവിനോട് ഉപമിച്ചും പിസി ജോർജ്ജ്
കേരളത്തിലേതടക്കം 4230 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി ആർബിഐ; കച്ചവടം പൂട്ടുന്നവരിൽ കൊശമറ്റവും കുറ്റൂക്കാരനും പോപ്പുലറും അടക്കം 58 കേരള സ്ഥാപനങ്ങളും; പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരിയ കോടീശ്വരന്മാരായ വെള്ളക്കോളർ ബ്ലേഡ് കമ്പനി മുതലാളിമാർക്ക് നിനച്ചിരിക്കാതെ പണി കിട്ടിയതിങ്ങനെ; പ്രതിസന്ധിയിലാകുന്നത് മുണ്ടുമുറുക്കിയുടുത്ത് പണം നിക്ഷേപിച്ച അരപ്പട്ടിണിക്കാർ
ബാലഭാസ്‌കറിന് തലയ്ക്കും നെട്ടെല്ലിനും മൾട്ടിപ്പിൾ ഫ്രാക്ച്ചർ; യുവ സംഗീതജ്ഞന്റെ നില അതീവഗുരുതരമെന്ന് വിലയിരുത്തി ഡോക്ടർമാർ; അടിയന്തര ശസ്ത്രക്രിയ നിർണ്ണായകം; ഭാര്യ ലക്ഷ്മിയും ഡ്രൈവറും അപകടനില തരണം ചെയ്തു; ഒന്നരവയസ്സുള്ള മകൾ തേജസ്വനി ബാലയുടെ ജീവനെടുത്തത് അച്ഛന്റെ മടിയിൽ ഇരുന്നുള്ള ഫ്രണ്ട് സീറ്റ് യാത്ര; വയലിനിൽ വിസ്മയം തീർക്കുന്ന ബാലഭാസ്‌കറിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥനയോടെ മലയാളികൾ; കഴക്കൂട്ടത്തെ അപകടത്തിന്റെ ഞെട്ടലിൽ സംഗീത ലോകം
ഒന്നുകിൽ എന്റെ ഫ്രാങ്കോ ചേട്ടനെ പുറത്തുവിടണം; അല്ലെങ്കിൽ എന്നെകൂടി പിടിച്ച് അകത്തിടണം; എന്തുമാത്രം ബിഷപ്പ്‌സിനെയും അച്ചന്മാരെയും ഞാനും റേപ്പ് ചെയ്തിട്ടുണ്ട് എന്ന് അറിയാമോ! ഫ്രാങ്കോ ചേട്ടൻ നേച്ച്വർ കോളിന് ആൻസർ ചെയ്തു എന്നു മാത്രമേയുള്ളൂ'; ശുഭ്രവസ്ത്രത്തിലെത്തി സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കിയ ഈ സ്ത്രീ ആരാണ്? സൈബർ സെൽ അന്വേഷണം തുടങ്ങി; ഫ്രാങ്കോയെ രക്ഷിച്ചെടുക്കാനുള്ള നീക്കമെന്ന് എതിരാളികൾ പറയുമ്പോൾ സഭയെ മൊത്തം പ്രതിക്കൂട്ടിലാക്കാനുള്ള കെണിയെന്ന് ഒരു വിഭാഗം വിശ്വാസികൾ
വടക്കുംനാഥനെ കണ്ട് മടങ്ങവേ കാറപകടത്തിൽ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മകൾക്ക് ദാരുണാന്ത്യം; അകാലത്തിൽ പൊലിഞ്ഞത് വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും നേർച്ചകാഴ്‌ച്ചകൾക്കും ഒടുവിൽ ദൈവം കൊടുത്ത കൺമണി: ബാലഭാസ്‌ക്കറും ഭാര്യയും അതിതീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നു: ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ തകർന്നത് നിയന്ത്രണം വിട്ട് മരത്തിലിടിച്ച്