Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസം ഒടുവിൽ യാഥാർത്ഥ്യമാകുന്നു; നൂറ്റിപ്പത്ത് പ്രകാശവർഷം അപ്പുറം കണ്ടെത്തിയ ഭൂമിയുടെ ഇരട്ടി വലിപ്പമുള്ള ഗ്രഹത്തിൽ വെള്ളവും വായുവും കൃത്യമായ താപനിലയും; അതിന്റെ നക്ഷത്രത്തോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ കെ2-18ബി യിലെ ഒരു വർഷത്തിന് വെറും 33 ദിവസം മാത്രം; ഇനി ആർക്കും ചൊവ്വയിൽ ജീവൻ തേടി പോവേണ്ടി വരില്ല

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസം ഒടുവിൽ യാഥാർത്ഥ്യമാകുന്നു; നൂറ്റിപ്പത്ത് പ്രകാശവർഷം അപ്പുറം കണ്ടെത്തിയ ഭൂമിയുടെ ഇരട്ടി വലിപ്പമുള്ള ഗ്രഹത്തിൽ വെള്ളവും വായുവും കൃത്യമായ താപനിലയും; അതിന്റെ നക്ഷത്രത്തോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ കെ2-18ബി യിലെ ഒരു വർഷത്തിന് വെറും 33 ദിവസം മാത്രം; ഇനി ആർക്കും ചൊവ്വയിൽ ജീവൻ തേടി പോവേണ്ടി വരില്ല

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ഭൂമിക്ക് പുറത്ത് മറ്റേതെങ്കിലും ഗ്രഹത്തിൽ ജീവന്റെ തരിയുണ്ടോയെന്ന അന്വേഷണം മനുഷ്യൻ ഏറെക്കാലമായി തുടങ്ങിയിട്ടുണ്ട്. എന്നാൽ നാളിതുവരെ ഇക്കാര്യത്തിൽ ആശാവഹമായ ഒരു കണ്ടെത്തലുണ്ടായിട്ടില്ല. പക്ഷേ ഇപ്പോഴിതാ ഈ അന്വേഷണത്തിൽ വൻ വഴിത്തിരിവുണ്ടാക്കുന്ന ഒരു കണ്ടുപിടിത്തം ശാസ്ത്രജ്ഞനമാർ നടത്തിയിരിക്കുന്നു.സൗരയൂഥത്തിന് പുറത്ത് കെ2-18ബി എന്നൊരു ഗ്രഹം കണ്ടെത്തിയെന്നും ഇവിടെ ജീവന് നിലനിൽക്കാൻ പറ്റിയ സാഹചര്യമാണുള്ളതെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്. നൂറ്റിപ്പത്ത് പ്രകാശവർഷം അപ്പുറം കണ്ടെത്തിയ ഭൂമിയുടെ ഇരട്ടി വലിപ്പമുള്ള ഈ ഗ്രഹത്തിൽ വെള്ളവും വായുവും കൃത്യമായ താപനിലയുമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ ഗ്രഹത്തിന്റെ നക്ഷത്രത്തോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഈ ഗ്രഹത്തിലെ ഒരു വർഷത്തിന് വെറും 33 ദിവസങ്ങൾ മാത്രമേയുള്ളൂ.സൂര്യനോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ കെടിബിയിലെ ഒരു വർഷത്തിന് വെറും 33 ദിവസം മാത്രമേയുള്ളു. ഇനി ആർക്കും ചൊവ്വയിൽ ജീവൻ തേടി പോവേണ്ടി വരില്ല. ചുരുക്കിപ്പറഞ്ഞാൽ ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസം ഒടുവിൽ യാഥാർഥ്യമാകാൻ പോകുന്നുവെന്ന പ്രതീക്ഷയാണ് ഇതോടെ ശക്തമായിരിക്കുന്നത്.ഈ ഗ്രഹത്തിന് മേൽ നീരാവിയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.

ഭൂമിയുടെ എട്ടിരട്ടി പിണ്ഡവുമുള്ള ഗ്രഹവുമാണ്. യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ ഗവേഷകരാണ് ഈ ഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നത്.  2015ലായിരുന്നു നാസയുടെ ക്ലെപ്ലർ ഈ ഗ്രഹത്തെ ആദ്യമായി തിരിച്ചറിഞ്ഞിരുന്നത്. എന്നാൽ ഈ ഗ്രഹത്തിന്റെ പ്രത്യേകതകൾ അടുത്തിടെയാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.നിലവിലുള്ള ഉപകരങ്ങൾ ഉപയോഗിച്ച് ഈ ഗ്രഹം എത്ര അകലെയാണ് നിലകൊള്ളുന്നത്.., ഇതിന്റെ പിണ്ഡം, ഉപരിതലത്തിലെ ഊഷ്മാവ് തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ മാത്രമായിരുന്നു വെളിപ്പെട്ടിരുന്നത്. എന്നാൽ യുസിഎൽ വികസിപ്പിച്ച പ്രത്യേക ഡിവൈസുകൾ ഉപയോഗിച്ചതിലൂടെ ഹബിൾ സ്പേസ് ടെലിസ്‌കോപ്പിൽ നിന്നും ലഭിച്ച ഈ ഗ്രഹത്തെ സംബന്ധിച്ച ഡാറ്റ കൂടുതൽ വിശദമായി അവലോകനം ചെയ്യാൻ സാധിച്ചിട്ടുണ്ട്.

ജീവന് നിലനിൽക്കാൻ പാകത്തിലുള്ള താപനിലയും ജലവുമുള്ള ഗ്രഹമാണിതെന്നാണ് ഇത് സംബന്ധിച്ച പഠനത്തിന് നേതൃത്വമേകിയ ഡോ. ആൻജലോസ് ടിസിയറാസ് പറയുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും കെ2-18 ബിയെ രണ്ടാമത്തെ ഭൂമി എന്ന് വിളിക്കാനാവില്ലെന്നും കാരണം ഇത് ഭൂമിയേക്കാൾ വളരെ വലുതും വ്യത്യസ്തമായ അന്തരീക്ഷ ഘടനയുമാണുള്ളതെന്നും അദ്ദേഹം വിശദീകരിക്കുന്നു.സൂര്യനിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു നക്ഷത്രത്തിന് ചുറ്റുമാണ് ഈ ഗ്രഹം പ്രദക്ഷിണം ചെയ്യുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP