Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ണടച്ചാൽ അപ്പോൾത്തന്നെ സുഖമായി ഉറങ്ങാം; രണ്ടുമിനിറ്റിനുള്ളിൽ ഉറങ്ങാൻ പ്രേരിപ്പിക്കുന്ന സാങ്കേതിക വിദ്യ വളർത്തി അമേരിക്കൻ മിലിട്ടറി

കണ്ണടച്ചാൽ അപ്പോൾത്തന്നെ സുഖമായി ഉറങ്ങാം; രണ്ടുമിനിറ്റിനുള്ളിൽ ഉറങ്ങാൻ പ്രേരിപ്പിക്കുന്ന സാങ്കേതിക വിദ്യ വളർത്തി അമേരിക്കൻ മിലിട്ടറി

ണിക്കൂറുകളോളം തിരിഞ്ഞും മറിഞ്ഞും കിടന്നാലും ഉറക്കം ലഭിക്കാത്ത ചിലരുണ്ട്. പിറ്റേന്ന് ഉറക്കം വിട്ടുമാറാതെ എഴുന്നേൽക്കേണ്ടി അവസ്ഥയാകും ഇവർക്ക്. എന്നാൽ, കിടന്നാൽ അപ്പോൾത്തന്ന ഉറക്കം വരുന്ന സാങ്കേതിക വിദ്യ അമേരിക്കൻ മിലിട്ടറി വളർത്തിയെടുത്തിരികക്കുന്നു. റിലാക്‌സ് ആൻഡ് വിൻ: ചാമ്പ്യൻഷിപ്പ് പെർഫോമൻസ് എന്ന പുസ്തകത്തിലാണ് അമേരിക്കൻ സൈന്യത്തിന്റെ ഉറക്കുവിദ്യയെക്കുറിച്ച് പരാമർശികക്കുന്നത്.

രണ്ട് മിനിറ്റിനുള്ളിൽ ഗാഢനിദ്രയെ പുൽകാനുള്ള ചെപ്പടിവിദ്യയാണ് സൈന്യം വളർത്തിയെടുത്തിരിക്കുന്നത്. യുദ്ധഭൂമിയിലാണെങ്കിൽപ്പോലും കിട്ടുന്ന ചെറിയ ഇടവേളയിൽ നല്ലൊരു ഉറക്കം പാസ്സാക്കാൻ ഇതിലൂടെ സാധിക്കും. ആറാഴ്ചത്തെ പരിശീലനത്തിലൂടെ കൈവരിക്കാവുന്ന ഈ ഉറക്കുവിദ്യ സൈനികരുടെ ചുറുറുക്കും ആത്മവിശ്വാസവും നിലനിർത്താനും സഹായിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.

മസിലുകൾ റിലാക്‌സ് ചെയ്ത്, ശ്വാസം ക്രമീകരിച്ച്, മനസ്സ് ശാന്തമാക്കി ഉറങ്ങാൻ കിടന്നാൽ അതിവേഗം ഉറക്കത്തിലേക്ക് വീഴാനാകുമെന്നതാണ് അമേരിക്കൻ സൈന്്യം പരീക്ഷിച്ച് തെളിയിച്ച ഉറക്കുവിദ്യ. ഉറക്കം കിട്ടാതെ കിടക്കേണ്ടിവരുന്ന അവസ്ഥയ്ക്ക് ഇൻസോംനിയ എന്നാണ് പറയുന്നത്. മുപ്പതുകളിലും നാൽപ്പതുകളിലുമുള്ള സ്ത്രീ-പുരുഷന്മാരിൽ മൂന്നിലൊന്നിനെയും ഇത് ബാധിക്കാറുണ്ട്.

രണ്ടുതരത്തിലാണ് ഇൻസോംനിയ കാണാറുള്ളത്. ആദ്യത്തേതിൽ ഉറക്കം കിട്ടാതെ കഷ്ടപ്പെടേണ്ടിവരുന്നു.. രണ്ടാമത്തേതിൽ ഉറക്കത്തിലൊരു തവണയെങ്കിലും ഞെട്ടിയെണീക്കേണ്ടിവരുന്നു. ഉറക്കക്കുറവ് കടുത്ത ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കാം. പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയവയിലേക്കും ഇതുവഴിവെക്കാം.

അമേരിക്കൻ സൈന്യം പരീക്ഷിച്ചു വിജയിപ്പിച്ച വിദ്യ ഇവയാണ്. ആദ്യമായി ചെയ്യേണ്ടത് മുഖത്തെ പേശികൾ അയയ്ക്കുക എന്നതാണ്. കൈകൾ താഴേക്കിട്ട് ഒരുവശം ചരിഞ്ഞുകിടക്കുക. അകത്തേക്കും പുറത്തേക്കും ശ്വാസം വലിച്ചുവിടുക. കാലുകൾ ഏറ്റവും അനായാസമായ രീതിയിൽ കിടക്കുക. തുടകൾ തുടങ്ങി താഴേക്ക് കാൽപാദങ്ങൾവരെ നിങ്ങൾക്ക് ഏറ്റവും സൗകര്യം പകരുന്ന രീതിയിൽ വേണം കിടക്കാൻ.

ശരീരം സ്വസ്ഥമാക്കിക്കഴിഞ്ഞാൽ മനസ്സ് ശാന്തമാക്കണം. ഇഷ്ടപ്പെട്ട ഒരു സ്ഥലത്ത് ശാന്തമായി കിടക്കുകയാണെന്ന് മനസ്സിൽ കാണുക. അത് ഒന്നും ആലോചിക്കില്ലെന്ന് ഉരുവിട്ടുകൊണ്ട് കിടക്കുക. പത്തുസെക്കൻഡോളം ഇങ്ങനെ ആവർത്തിക്കുമ്പോഴേക്ക് നിങ്ങളുടെ മനസ്സ് ശാന്തമായിട്ടുണ്ടാകും. നിങ്ങൾ ഉറക്കത്തിലേക്ക് വഴുതിവീഴുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP