Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രപഞ്ചത്തേക്കാൾ പഴക്കമുള്ള നക്ഷത്രം കണ്ടെത്തി; പൊളിഞ്ഞടങ്ങുന്നത് മഹാവിസ്‌ഫോടന സിദ്ധാന്തം; ലോകമെങ്ങനെ ഉണ്ടായി എന്ന ഇതുവരെ ശാസ്ത്രജ്ഞർ പറഞ്ഞതെല്ലാം കള്ളമോ? ഇങ്ങനെ പോയാൽ ഒടുവിൽ ദൈവം തന്നെയാണ് ലോകം സൃഷ്ടിച്ചതെന്ന് ശാസ്ത്രജ്ഞരും തിരുത്തുമോ?

പ്രപഞ്ചത്തേക്കാൾ പഴക്കമുള്ള നക്ഷത്രം കണ്ടെത്തി; പൊളിഞ്ഞടങ്ങുന്നത് മഹാവിസ്‌ഫോടന സിദ്ധാന്തം; ലോകമെങ്ങനെ ഉണ്ടായി എന്ന ഇതുവരെ ശാസ്ത്രജ്ഞർ പറഞ്ഞതെല്ലാം കള്ളമോ? ഇങ്ങനെ പോയാൽ ഒടുവിൽ ദൈവം തന്നെയാണ് ലോകം സൃഷ്ടിച്ചതെന്ന് ശാസ്ത്രജ്ഞരും തിരുത്തുമോ?

സ്വന്തം ലേഖകൻ

ശാസ്ത്രമാണ് സത്യമെന്ന് വിശ്വസിക്കാൻ വരട്ടെ. പ്രപഞ്ചമുണ്ടായത് മഹാവിസ്‌ഫോടനത്തെത്തുടർന്നാണെന്ന, കാലങ്ങളായി ശാസ്ത്രലോകം മുന്നോട്ടുവെക്കുന്ന ബിഗ് ബാങ് തിയറിയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്ന കണ്ടെത്തലാണ് ഏറ്റവും പുതിയതായി ഉണ്ടായിട്ടുള്ളത്. ബെൽജിയംകാരനായ ശാസ്ത്രജ്ഞൻ ജോർജ് ലെമെയ്‌ത്രെ 1927-ലാണ് ബിഗ് ബാങ് തിയറി മുന്നോട്ടുവെച്ചത്. 13.8 ബില്യൺ വർഷങ്ങൾക്കുമുണ്ടായ മഹാവിസ്‌ഫോടനമാണ് പ്രപഞ്ചോത്പത്തിക്ക് കാരണമെന്നാണ് ലെമെയ്‌ത്രെ പറയുന്നത്.

എന്നാൽ, പ്രപഞ്ചത്തേക്കാളും പഴക്കം ചെന്ന നക്ഷത്രത്തെ കണ്ടെത്തിയതോടെ മഹാവിസ്‌ഫോടന സിദ്ധാന്തത്തിന്റെ നിലനിൽപ്പ് അപകടത്തിലായി. മേതുസലാ സ്റ്റാർ എന്ന് പേരിട്ടിട്ടുള്ള എച്ച്ഡി 140283 നക്ഷത്രമാണ് പുതിയതായി ശാസ്ത്രലോകം കണ്ടെത്തിയത്. 200 പ്രകാശവർഷം അകലെയാണ് ഈ നക്ഷത്രം സ്ഥിതി ചെയ്യുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. വളരെക്കുറിച്ച് ഇരുമ്പിന്റെ അംശം മാത്രമാണ് ഈ നക്ഷത്രത്തിലുള്ളത്. പ്രപഞ്ചത്തിൽ ഇരുമ്പ് ഉത്ഭവിക്കുന്നതിന് മുന്നെയുള്ള നക്ഷത്രമാണിതെന്ന് കരുതാൻ കാരണമതാണ്.

14.5 ബില്യൺ വർഷം പഴക്കമാണ് ഈ നക്ഷത്രത്തിന് കണക്കാക്കിയിട്ടുള്ളത്. അതായത് മഹാവിസ്‌ഫോടനമുണ്ടായതിനെക്കാൾ 0.7 ബില്യൺ വർഷം മുമ്പ് ഈ നക്ഷത്രം ജനിച്ചുവെന്ന് കരുതാം. ഈ കണ്ടെത്തൽ ഉണ്ടാക്കിയിട്ടുള്ള ആശയക്കുഴപ്പം പരിഹരിക്കുന്നതിന് ജൂലൈയിൽ കാലിഫോർണിയയിൽ ശാസ്ത്രജ്ഞർ യോഗം ചേർന്നിരുന്നു. എന്നാൽ, ശാസ്ത്രലോകത്തെ കൂടുതൽ ആശയക്കുഴപ്പത്തിലേക്ക് നയിക്കുക മാത്രമാണ് അത് ചെയ്തതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രപഞ്ചത്തിന് അതിനേക്കാൾ പഴക്കമുള്ള നക്ഷത്രങ്ങളെ എങ്ങനെയാണ് വിശദീകരിക്കാനാവുകയെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ റോബർട്ട് മാത്യൂസ് ചോദിക്കുന്നു. പ്രപഞ്ചത്തിന്റെ കാലപ്പഴക്കം നിർണയിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ ഇതോടെ സംശയത്തിലായിരിക്കുകയാണ്. എച്ച്ഡി 140283-ലെ ഇരുമ്പിന്റെ അംശം പരിഗണിക്കുമ്പോൾത്തന്നെ പ്രപഞ്ചത്തിൽ ഇരുമ്പുണ്ടായതിനെക്കാൾ മുമ്പാണ് നക്ഷത്രം ജനിച്ചതെന്ന കാര്യം വ്യക്തമാണെന്നും റോബർട്ട് മാത്യൂസ് പറയുന്നു.

ബിഗ് ബാങ് തിയറി ശരിയാണെങ്കിൽ പ്രപഞ്ചത്തിന്റെ കാലപ്പഴക്കം നിശ്ചയിച്ചത് ശരിയായിട്ടില്ലെന്നാണ് റോബർട്ട് മാത്യൂസിന്റെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP