Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടച്ചിട്ട മുറിയിൽ അഞ്ചാറുപേർ എന്ന കാലം കഴിഞ്ഞു; ഓൺലൈൻ രജിസ്ട്രഷൻ മാത്രം ആയിരത്തി മുന്നൂറ് പിന്നിട്ടു; നാലുരാജ്യങ്ങളിൽനിന്നായി 22 പ്രഭാഷകർ; ചരിത്രത്തിലാദ്യമായി പരിണാമം സംബന്ധിച്ച് പൊതുജന സമ്പർക്ക പരിപാടി; വിജ്ഞാനോൽസവത്തിന് ഒരുങ്ങി നിശാഗന്ധി

അടച്ചിട്ട മുറിയിൽ അഞ്ചാറുപേർ എന്ന കാലം കഴിഞ്ഞു; ഓൺലൈൻ രജിസ്ട്രഷൻ മാത്രം ആയിരത്തി മുന്നൂറ് പിന്നിട്ടു; നാലുരാജ്യങ്ങളിൽനിന്നായി 22 പ്രഭാഷകർ; ചരിത്രത്തിലാദ്യമായി പരിണാമം സംബന്ധിച്ച് പൊതുജന സമ്പർക്ക പരിപാടി; വിജ്ഞാനോൽസവത്തിന് ഒരുങ്ങി നിശാഗന്ധി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ വിജ്ഞാനോത്സവത്തിനൊരുങ്ങി നിശാഗന്ധി. എസ്സൻസ് ഗ്ലോബൽ എന്ന ശാസ്ത്ര-സ്വതന്ത്രചിന്താ കൂട്ടായ്മ ഒക്ടോബർ 2, 3 തീയതികളിൽ നടത്തുന്ന 'ലിറ്റ്മസ് 18' എന്ന് പേരിട്ട വാർഷിക സമ്മേളനത്തിനും അന്താരാഷ്ട്ര സെമിനാറിനും നാളിതുവരെ ഒതു സ്വതന്ത്ര ചിന്താ പ്രസ്ഥാനത്തിനും കിട്ടാത്ത സ്വീകാര്യതയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇതുവരെയായി ആയിരത്തി മുന്നൂറിലേറെപ്പേർ പരിപാടിക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്തതായി സംഘാടകർ അറിയിച്ചു. ഇതിലധികം ആളുകളെ സ്പോട്ട് രജിസ്ട്രഷനായും പ്രതീക്ഷിക്കുന്നുണ്ട്.

അടച്ചിട്ട മുറയിൽ അഞ്ചാറുപേർ എന്നാണ് സാധാരണ യുക്തിവാദികളുടെയും സ്വതന്ത്രചിന്തകരുടെയും പരിപാടിയെക്കുറിച്ച് ചിലർ വിമർശിക്കാറുള്ളതെന്നും ഇത്തവണ അതെല്ലാം തിരുത്തുകയാണെന്നും സ്വതന്ത്രചിന്തകരുടെ ഒഴുക്ക് നിശാഗന്ധിയിൽ പ്രതീക്ഷിക്കുന്നുണ്ടെന്നും സംഘാടക സമിതി ചെയർമാൻ സജീവൻ അന്തിക്കാട് മറുനാടൻ മലയാളിയോട് പറഞ്ഞു.എസ്സൻസ് ഗ്ലോബലിന്റെ നേത്വത്വത്തിൽ അതി വിപുലമായ പ്രചാരണമാണ് ലിറ്റ്മസിനായി നടത്തിയത്.

യൂറോപ്യൻ രാജ്യങ്ങളിലേതുപോലെ നവ നാസ്തികയുടെ വേലിയേറ്റം കേരളത്തിലും എത്തിയെന്നതിന്റെ വ്യക്തമായ സൂചനകൾ കാണാൻ കഴിയുന്ന രീതിയിലാണ് ലിറ്റ്മസിന്റെ പ്രചാരണം മുന്നേറുന്നത്. പ്രമുഖ എഴുത്തുകാരനും ശാസ്ത്ര പ്രഭാഷകനും, ചിന്തകനുമായ സി രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള ടീം നടത്തുന്ന പ്രചാരണ പരിപാടികൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.സിനിമാ പരസ്യങ്ങളോട് കിടപിടിക്കുന്ന വലിയ ഫ്ളക്സുകളും ഹോർഡിങ്ങുകളും സമ്മേളനത്തിന്റെ പ്രചാരണാർഥം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നു കഴിഞ്ഞു.

നാടെമ്പാടും ലിറ്റ്മസിന്റെ ചുവരെഴുത്തും പോസ്റ്ററും നിറഞ്ഞിട്ടുണ്ട്. ട്രോളുകളും കിടലൻ സൈബർ പ്രമോയുമായി എസ്സൻസിന്റെ സൈബർ വിങ്ങും സജീവമാണ്. ഇതോടെ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം വർധിച്ചതോടെ തിരുവനന്തപുരം കോർപ്പറേഷൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന പരിപാടി, നിശാഗന്ധിയിലെ വിശാലമായ വേദിയിലേക്ക് മാറ്റുകയും ചെയ്തു. യുക്തിവാദികളുടെ പരിപാടിക്ക് ഇത്തരം ഒരു പ്രചാരണവും സ്വീകരണവും ചരിത്രത്തിൽ ആദ്യമാണെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.പരിപാടിക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2ന് രാവിലെ 8 മണിക്കുതന്നെ രജിസ്ട്രഷൻ തുടങ്ങുമെന്നും എസ്സൻസ് സംഘാടക സമിതി അറിയിച്ചു.

നാലുരാജ്യങ്ങളിൽനിന്നായി 22 പ്രഭാഷകർ

ഇന്ത്യയിലും വിദേശത്തുമുള്ള ഇരുപതിലധികം പ്രഭാഷകരാണ് വിവിധ വിഷയങ്ങളിൽ ലിറ്റ്മസിൽ സംസാരിക്കുന്നത്. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടാം തീയതിയാണ് അന്തർദേശീയ സെമിനാർ അരങ്ങേറുന്നത്. രാവിലെ 9.30 മുതൽ രാത്രി 8 മണി വരെ. ഒക്ടോബർ മൂന്നാം തീയതി സെമിനാർ പ്രഭാഷകരോടൊപ്പം തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധ വിനോദ-വൈജ്ഞാനിക കേന്ദ്രങ്ങളിലേക്ക് പഠനയാത്ര നടത്താനുള്ള അവസരം ലഭിക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന യാത്ര വൈകിട്ട് 6 മണിക്ക് തിരുവനന്തപുരത്ത് സമാപിക്കും. വിനോദ കേന്ദ്രങ്ങളിൽ മീന്മുട്ടി, പൊന്മുടി തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒക്ടോബർ 2 ആദ്യ സെഷൻ 9.30 മുതൽ

ഡോ അഗസ്റ്റസ് മോറീസ് - റോഡിലെ കരി

ഡോ. വൈശാഖൻ തമ്പി - പ്രബുദ്ധ നവോർസ്‌കിമാർ

ബൈജു രാജ് (UAE)- നാം എവിടെയാണ്?

ഡോ. സാബു ജോസ് - ദൈവത്തിന്റെ മനസ്സ്

ഡോ. കെ. എം. ശ്രികുമാർ- സീറോ ബഡ്ജറ്റ് 'അല്ല' ഫാമിങ്

അയൂബ് മൗലവി- രാഷ്ട്രീയ ഇസ്ലാം

അനീഷ് ബാലദേവൻ(USA)- ക്വാണ്ടം അൺപ്ലഗ്ഡ്

രണ്ടാം സെഷൻ 1.30 മുതൽ

ജീൻ ഓൺ- പരിണാമം സംബന്ധിച്ച പൊതുസമ്പർക്ക ചോദ്യത്തര പരിപാടി

അവതാരകർ ഡോ. മനോജ് ബ്രൈറ്റ്, കൃഷ്ണപ്രസാദ്, ഡോ. ദിലീപ് മാമ്പള്ളിൽ, ഡോ. പ്രവിൺ ഗോപിനാഥ്. മോഡറേറ്റർ- അജീംഷാദ് (കൈരളി-പീപ്പിൾ ചാനൽ). സദസ്സിലുള്ളവർക്ക് പാനൽ അംഗങ്ങളോട് ചോദ്യങ്ങൾ ചോദിക്കാം. ക്രിയാത്മകവും സംവാദകവുമായ ഏറ്റവും മികച്ച ചോദ്യം/ചോദ്യങ്ങൾ ഉന്നയിക്കുന്ന വ്യക്തികൾക്ക് സമ്മാനങ്ങൾ നൽകും. ഒന്നാംസമ്മാനം-3000 രൂപ, രണ്ടാംസമ്മാനം-2000 രൂപ, മൂന്നാംസമ്മാനം-1000. പുറമെ 500 രൂപയുടെ നാല് സമാശ്വാസസമ്മാനങ്ങൾ.

അവസാന സെഷൻ- മൂന്നു മണിമുതൽ

ഡോ സുനിൽകുമാർ- മൈൽസ്റ്റോൺ ഇൻ മെഡിസിൽ
മനുജ മൈത്രി- ആഫ്്റ്റർ ചുണ്ടെലി ബിഫോർ ഡിങ്കൻ
രമേശ് രാജശേഖരൻ (Banglore) - -സിംഗുലാരിറ്റി
മഞ്ചു മനുമോഹൻ (UK) - ആൾക്കൂട്ടത്തിൽ തനിയെ
ഉമേഷ് അമ്പാടി- ബഹിരാകാശഗവേഷണത്തിന്റെ ഭാവി
ഡോ. ആൽബി ഏലിയാസ് (Australia)- മസ്തിഷ്‌ക്കത്തിലെ മിന്നുന്ന കുറുക്കുവഴികൾ
ജോസ് കണ്ടത്തിൽ- കുമ്പസാര രഹസ്യം
തങ്കച്ചൻ പന്തളം (Banglore) - വഴിമുട്ടുകൾ
രവിചന്ദ്രൻ സി.- മോബ് ലിഞ്ചിങ്

ഡോ: ആഗസ്റ്റസ് മോറിസിനും
ഡോ: വൈശാഖൻ തമ്പിക്കും എസൻസ് അവാർഡ്.

ഡോ: വൈശാഖൻ തമ്പിയും ഡോ: ആഗസ്റ്റസ് മോറിസുമാണ് ഈ വർഷത്തെ എസൻസ് അവാർഡിനർഹരായ ശാസ്ത്ര പ്രചാരകർ . 15000 രൂപയാണ് അവാർഡ് തുക. ഡോ: ബി ഇഖ്ബാൽ അവാർഡുകൾ ജേതാക്കൾക്ക് കൈമാറും. എസൻസ് കസ്റ്റോഡിയൻ ഓഫ് ഹ്യൂമനിസം അവാർഡ് കരസ്ഥമാക്കിയിട്ടുള്ളത് ശ്രീ. ജോബിഷ് ജോസഫാണ്.

മഹാപ്രളയത്തിലകപ്പെട്ട നൂറുകണക്കിനു പേരെ രക്ഷിച്ച മാനവികതയെ മുൻനിർത്തി അദ്ദേഹത്തിന് സമ്മാനിക്കപ്പെടുന്ന ഈ അവാർഡ് സ്പോൺസർ ചെയ്തിട്ടുള്ളത് എസൻസിന്റെ യൂ കെ ഘടകമാണ്. മലയാളത്തിൽ ആദ്യമായി എഴുതപ്പെട്ട ബുദ്ധ മതവിമർശന ഗ്രന്ഥത്തിന്റെ പ്രകാശനവും ലിറ്റ്മസിൽ വച്ചാണ് നടക്കുന്നത്.ഡോ: മനോജ് ബ്രൈറ്റ് എഴുതിയ 'ബോധി വൃക്ഷത്തിലെ മുള്ളുകൾ'' എന്ന പുസ്തകമാണ് ഡോ: ഇഖ്ബാൽ വായനക്കാർക്കായി സമർപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP