Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈദ്യശാസ്ത്ര നോബൽ പുരസ്‌കാരം മൂന്ന് പേർ പങ്കിട്ടു; ജാൺ ഒ കീഫിനും എഡ്വേർഡ് ദമ്പതികൾക്കും പുരസ്‌ക്കാരം

വൈദ്യശാസ്ത്ര നോബൽ പുരസ്‌കാരം മൂന്ന് പേർ പങ്കിട്ടു; ജാൺ ഒ കീഫിനും എഡ്വേർഡ് ദമ്പതികൾക്കും പുരസ്‌ക്കാരം

ഹേഗ്: 2014 ലെ വൈദ്യശാസ്ത്ര നോബൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് അമേരിക്കന് ഗവേഷകനായ ജോൺ ഒ കീഫ്, നോര്വീജിയൻ് ദമ്പതികളും ശാസ്ത്രജ്ഞരുമായ എഡ്വാർഡ് മോസർ, മെയ്‌ ബ്രിട്ട് മോസർ എന്നിവർ സമ്മാനത്തുക പങ്കുവയ്ക്കും. തലച്ചോറിലെ കോശങ്ങൾ ദിശാനിർണ്ണണയം നടത്തുന്നത് സംബന്ധിച്ച ശ്രദ്ധേയമായ ഗവേഷണങ്ങൾക്കാണ് പുരസ്‌കാരം.

1971 ല് ജോൺ് കീഫിന്റെ ഗവേഷണങ്ങൾ വഴിയാണ് തലച്ചോറിലെ നാഡീ കോശങ്ങളുടെ പ്രത്യേക ദിശാനിർണ്ണയ പ്രാപ്തി ശാസ്ത്രലോകം തിരിച്ചറിയുന്നത്. ഹിപ്പോകാംപസ് കോശങ്ങൾ് എന്ന പേരിലുള്ള ഇവ ജി പി എസ് സംവിധാനത്തിനു സമാനമായി പ്രവർത്തിക്കുന്നത്. തലച്ചോറിലെ കോശങ്ങൾ സ്ഥലകാലദിശാ നിർണയം നടത്തുന്നത് എങ്ങിനെയെന്നുള്ള സങ്കീർണമായ പ്രഹേളികയ്ക്ക് തൃപ്തികരമായ ഉത്തരങ്ങൾ നൽക്കാൻ ഈ പഠനങ്ങൾക്കായി.

മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷം 2005 ല് മോസര് ദമ്പതികള് ഗ്രിഡ് കോശങ്ങൾ് എന്ന പേരില് മറ്റൊരു തരം കോശവ്യൂഹങ്ങളെ തിരിച്ചറിഞ്ഞു. വഴി, ദിശ ഇവ നിർണയിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും പിന്നില് പ്രവർത്തിക്കുന്നത് ഇവയാണ്. ഇത്തരത്തിൽ ഈ ഗവേഷണങ്ങളിലൂടെ ചുറ്റുപാടുമുള്ള സാഹചര്യങ്ങളെ വിശകലനം ചെയ്ത് നമ്മുടെ തലച്ചോർ മാപ്പുകൾക്ക് രൂപം നല്കുകയും ദിശാനിര്ണയം നടത്തുകയും ചെയ്യുന്നതെങ്ങിനെയെന്നു കൃത്യമായി മനസിലാക്കാനായി. നാഡീവ്യൂഹവിജ്ഞാനീയത്തില് വഴിത്തിരിവായ
അറിവുകളാണ് ഈ പഠനങ്ങളിലൂടെ ലഭിച്ചത്.

അമേരിക്കന് ബ്രിട്ടീഷ് പൗരത്വം വഹിക്കുന്ന ജോണ് കീഫ് നിലവില് ലണ്ടന് യൂണിവേഴ്‌സിറ്റി കോളേജിലെ ന്യൂറൽ സർക്യൂട്ട് ആൻഡ് ബീഹേവിയറൽ വിഭാഗം മേധാവി ആണ്. തൊണ്ണൂറുകളില് കീഫിന്റെ പരീക്ഷണശാലയിൽ പ്രവർത്തിച്ചിരുന്ന മോസർ ദമ്പതികൾ ഇപ്പോൾ നോർവേയിലെ ട്രോദ്ഹീമിലുള്ള ന്യൂറോളജി സെന്ററില് ആണ് പ്രവര്ത്തിക്കുന്നത്.

ഏതാണ്ട് എഴുപതു ലക്ഷം രൂപ വരുന്ന നോബല് സമ്മാനത്തിന്റെ ആദ്യപകുതി കീഫിനു ലഭിക്കും. വൈദ്യശാസ്ത്ര നോബല് നേടുന്ന പതിനൊന്നാമത്തെ വനിതയാണ് മെയ്‌ ബ്രിട്ട്. ഭൗതികശാസ്ത്ര നോബലുകള് നാളെ പ്രഖ്യാപിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP