Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌പെക്ടർ ആർജി പ്രയാണം ആരംഭിച്ചത് പ്രപഞ്ച രഹസ്യം തേടി; കസാഖ്സ്ഥാനിൽ നിന്നും എക്‌സറേ ദൂരദർശിനി വിക്ഷേപിച്ചതോടെ റഷ്യ സഫലമാക്കുന്നത് മുപ്പതു വർഷം മുമ്പ് സോവിയറ്റ് യൂണിയൻ കണ്ട സ്വപ്നം; ദൗത്യം തമോഗർത്തങ്ങൾ പ്രപഞ്ചവികാസത്തെ എങ്ങനെ സഹായിക്കുന്നു എന്ന് കണ്ടെത്തൽ

സ്‌പെക്ടർ ആർജി പ്രയാണം ആരംഭിച്ചത് പ്രപഞ്ച രഹസ്യം തേടി; കസാഖ്സ്ഥാനിൽ നിന്നും എക്‌സറേ ദൂരദർശിനി വിക്ഷേപിച്ചതോടെ റഷ്യ സഫലമാക്കുന്നത് മുപ്പതു വർഷം മുമ്പ് സോവിയറ്റ് യൂണിയൻ കണ്ട സ്വപ്നം; ദൗത്യം തമോഗർത്തങ്ങൾ പ്രപഞ്ചവികാസത്തെ എങ്ങനെ സഹായിക്കുന്നു എന്ന് കണ്ടെത്തൽ

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: പ്രപഞ്ച രഹസ്യം തേടി റഷ്യയുടെ സ്‌പെക്ടർ ആർ ജി പ്രയാണം തുടങ്ങി. ശനിയാഴ്ച കസാഖ്സ്താനിലെ ബയ്ക്കനൂറിൽനിന്ന് ശക്തിയേറിയ എക്‌സ്റേ ദൂരദർശിനി സ്‌പെക്ടർ-ആർ.ജി. വിജയകരമായി വിക്ഷേപിച്ചു. ജർമനിയുമായി ചേർന്ന് റഷ്യ വികസിപ്പിച്ചെടുത്ത സ്‌പെക്ടർ-ആർ.ജി. 'റഷ്യൻ ഹബ്ബിൾ' എന്നാണ് അറിയപ്പെടുന്നത്. പ്രപഞ്ചവ്യാപനം വേഗത്തിലാകുന്നതിനെക്കുറിച്ച് ഏറ്റവും പുതിയ വിവരങ്ങൾ ഇത് കൈമാറുമെന്നും പ്രതീക്ഷിക്കുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ വിവരങ്ങൾ ഭൂമിയിലേക്ക് അയച്ചുതുടങ്ങും.

പ്രോട്ടോൺ റോക്കറ്റിലാണ് ഈ ദൂരദർശിനി വിക്ഷേപിച്ചത്. തമോഗർത്തം അടക്കമുള്ള പ്രപഞ്ചത്തിലെ എക്‌സ്‌റേ സ്രോതസ്സുകളെ തിരിച്ചറിയുകയാണ് പ്രധാനദൗത്യം. ദൗത്യം പൂർത്തിയാകുമ്പോഴേക്കും ഭീമന്മാരായ 30 ലക്ഷം തമോഗർത്തങ്ങളെ സ്‌പെക്ടർ-ആർ.ജി. കണ്ടെത്തുമെന്നും ഗവേഷകർ കരുതുന്നു. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലാഗ്റേഞ്ച് പോയിന്റ് 2 എന്ന നിരീക്ഷണസ്ഥാനത്തുകൂടെയായിരിക്കും ആദ്യം ഇത് യാത്രചെയ്യുക.

30 വർഷങ്ങൾക്ക് മുൻപ് സോവിയറ്റ് യൂണിയൻ കണ്ടൊരു സ്വപ്നം ആയിരുന്നു നാസയുടെ ഹബ്ബിൾ സ്‌പേസ് ടെലസ്‌കോപ് പോലെ വാനനിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കണം എന്നത്. പിന്നീട് സോവിയറ്റ് യൂണിയൻ തകർന്നപ്പോഴുണ്ടായ സാമ്പത്തിക ഞെരുക്കത്തിൽ റഷ്യ അത് മാറ്റിവെച്ചു. കഴിഞ്ഞ ദശകത്തിലാണ് പിന്നീട് അതിനു ജീവൻ വെച്ചത്. ജർമനിയുമായി സഹകരിച്ചാണ് റഷ്യ ഇപ്പോൾ രണ്ടു ടെലസ്‌കോപ്പുകൾ അടങ്ങുന്ന സ്‌പെക്ടർ- ആർ ജി എന്ന എക്‌സ്-റേ സാറ്റലൈറ് വിക്ഷേപിച്ചത്.

100,000 ത്തോളം ഗാലക്സി ക്ലസ്റ്ററുകൾ നീരിക്ഷിച്ച് പ്രപഞ്ചതിന്റെ ഉൽപ്പത്തിയെ കുറിച്ചും, ഡാർക്ക് എനർജി എങ്ങിനെ പ്രപഞ്ചത്തിനെ വികസിപ്പിക്കുന്നു എന്നും പഠിക്കുകയെന്നതാണ് സ്‌പെക്ടർ -ആർ ജി യുടെ ഉദ്ദേശം.പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഗാലക്‌സി സമുച്ചയമാണിതെന്ന് വിലയിരുത്തപ്പെടുന്നു. ഈ ഗാലക്‌സി ക്ലസ്റ്ററുകളിൽ ആയരിക്കണക്കിന് ഗാലക്‌സികൾ ഉണ്ട്, ഒരു മില്യൺ ബില്യൺ സൂര്യന്മാരുടെ ഭാരവുമുണ്ട്.

ടച 1987അ എന്ന സൂപ്പർനോവയെ കുറിച്ച് പഠിക്കാൻ സോവിയറ്റ് യൂണിയൻ ശാസ്ത്രജ്ഞർ വിദേശ ഗവേഷകരുമായി സഹകരിച്ചിരുന്നു. വികിരണം ചെയ്യപ്പെടുന്ന എക്‌സറേ രശ്മികളിലൂടെ ബഹിരാകാശത്തെ സംഭവങ്ങളെ കുറിച്ച് അറിയാനാകുമോ എന്നതായിരുന്നു ആ പഠനത്തിന്റെ ലക്ഷ്യം. ആ കാലത്ത് മോസ്‌കോ സ്‌പേസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായികരുന്ന റാഷിദ് സുന്യേവ് ഭൂമിയുടെ അന്തരീക്ഷോപരതികലത്തിലുള്ള എക്‌സ്-റേ രശ്മികളെ നിരീക്ഷിക്കാൻ പുതിയൊരു ടെലസ്‌കോപ്പ് നിർദേശിച്ചു. യു എസ് ഉൾപ്പടെ 12 രാജ്യങ്ങളും, 20 ഗവേഷക സ്ഥാപനങ്ങളും അതിനോട് സഹകരിച്ചു. അഞ്ച് ടെലസ്‌കോപ്പുകൾ അടങ്ങുന്ന, ആറ് ടൺ ഭാരമുള്ള ആ ദൗത്യം സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ നിന്നുപോയി. ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷന് വേണ്ടിയും പണം ചെലവാക്കേണ്ടി വന്ന റഷ്യക്ക് ഈ ദൗത്യം താങ്ങാനാവാതെ നേരത്തെ ഉപേക്ഷിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP