Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

60 മൈൽ വരെ ചുറ്റളവുള്ള ആയിരക്കണക്കിന് ഉൽക്കകൾ കണ്ടെത്തി ശാസ്ത്രലോകം; മഞ്ഞുപാളികളും മണലും നിറഞ്ഞ ഉൽക്കകൾ പതിച്ചാൽ ഭൂമി ഭസ്മമാകും

60 മൈൽ വരെ ചുറ്റളവുള്ള ആയിരക്കണക്കിന് ഉൽക്കകൾ കണ്ടെത്തി ശാസ്ത്രലോകം; മഞ്ഞുപാളികളും മണലും നിറഞ്ഞ ഉൽക്കകൾ പതിച്ചാൽ ഭൂമി ഭസ്മമാകും

ഹിരാകാശത്തുനിന്ന് മുമ്പെന്നത്തേക്കാളും ഭീഷണി ഭൂമി നേരിടുന്നുണ്ടെന്ന് ശാസ്ത്രലോകം. 60 മൈൽ ചുള്ള്ളവുള്ള ആയിരക്കണക്കിന് ഉൽക്കകളും ക്ഷുദ്രഗ്രഹങ്ങളും വാൽനക്ഷത്രങ്ങളും ഭൂമിയിലേക്ക് വീഴാൻ പാകത്തിൽ ചുറ്റുന്നുണ്ടെന്നാണ് നാസയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. വ്യാഴത്തിന്റെ ഭ്രമണപഥത്തിനപ്പുറമാണ് ഇത്തരം വലിയ വസ്തുക്കൾ ഭീഷണിയായി നിൽക്കുന്നത്.

ഇത്തരത്തിലൊരു ക്ഷുദ്രഗ്രഹം വീണാണ് ഭൂമിയിൽനിന്ന് ഡിനോസറുകൾ അപ്പാടെ അപ്രത്യക്ഷമായതെന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്. ഒരിക്കൽക്കൂടി അത്തരമൊരു പതനമുണ്ടായാൽ, ഭൂമിലുണ്ടായേക്കാവുന്ന നാശനഷ്ടങ്ങൾക്ക് പരിധിയില്ലാതാകും.

സെന്റോറുകൾ എന്ന് വിളിക്കുന്ന ക്ഷുദ്രഗ്രഹട്ടമാണക്കൂട്ടമാണ് ഭൂമിക്ക് അപകട മുന്നറിയിപ്പ് നൽകിക്കൊണ്ട് ബഹിരാകാശത്ത് സഞ്ചരിക്കുന്നത്. മഞ്ഞും പൊടിപടലങ്ങളും നിറഞ്ഞ ഇവയ്ക്ക് കൃത്യമായ ഭ്രമണപഥമില്ലാത്തതാണ് അപകടകാരണം.

സൗരയൂഥത്തിൽ ഇത്തരത്തിൽ ചുറ്റിക്കറങ്ങുന്ന ക്ഷുദ്രഗ്രഹങ്ങളെയും വാൽനക്ഷത്രങ്ങളെയും രണ്ട് പതിറ്റാണ്ടുമുമ്പുതന്നെ ശാസ്ത്രജ്ഞർ കണ്ടെത്തിട്ടിയുണ്ട്. ഇതേവരെ 12,992 വസ്തുക്കളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഭൂമിയുടെ ഭ്രമണപഥത്തോട് ചേർന്ന് കറങ്ങുന്നവയാണ് ഇത്. ഇതിൽ 1607 എണ്ണം അപകടകരമായ രീതിയിൽ ഭ്രമണം ചെയ്യുന്നതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

31 മുതൽ 61 മൈൽവരെ വിസ്താരമുള്ള ക്ഷുദ്രഗ്രഹങ്ങളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഒരു സെന്റോറിൽത്തന്നെ ഇന്നവരെ ഭൂമിയിൽ വീണിട്ടുള്ള ഉൽക്കകളെക്കാൾ പിണ്ഡമുണ്ടെന്നാണ് കണക്കാക്കുന്നത്. വ്യാഴത്തിന്റെയും ശനിയുടെയും യുറാനസിന്റെയും നെപ്റ്റിയൂണിന്റെയും ഭ്രമണപഥം മുറിച്ചുകടന്നാണ് ഈ ക്ഷുദ്രഗ്രഹങ്ങളുടെ സഞ്ചാരം. 

Attachments area
Preview attachment asteroids.RTF
Rich Text
asteroids.RTF

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP