Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൂറ്റൻ ഉൽക്കകൾ ബ്രിട്ടീഷ് അതിർത്തിയിലെ കടലിൽ വീണേക്കുമെന്ന് റിപ്പോർട്ട്; വൻ സുനാമിയിൽ ആയിരങ്ങൾ കൊല്ലപ്പെട്ടേക്കുമെന്നും റിപ്പോർട്ട്

കൂറ്റൻ ഉൽക്കകൾ ബ്രിട്ടീഷ് അതിർത്തിയിലെ കടലിൽ വീണേക്കുമെന്ന് റിപ്പോർട്ട്; വൻ സുനാമിയിൽ ആയിരങ്ങൾ കൊല്ലപ്പെട്ടേക്കുമെന്നും റിപ്പോർട്ട്

കൂറ്റൻ ഉൽക്കകൾ ബ്രിട്ടീഷ് അതിർത്തിയിലെ കടലിൽ പതിച്ചുണ്ടാകുന്ന സുനാമിയിൽ ആയിരങ്ങൾ കൊല്ലപ്പെട്ടേക്കാമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ക്ഷുദ്രഗ്രഹങ്ങളുടെ പാതയിലല്ല ബ്രിട്ടനെങ്കിലും അത് കടലിൽ പതിക്കുന്നത് വലിയ സുനാമിത്തിരകൾക്ക് കാരണമായേക്കാമെന്നും തീരപ്രദേശങ്ങളിലുള്ള ആയിരക്കണക്കിനാളുകളുടെ ജീവന് വലിയ ഭീഷണിയാകുമെന്നും സതാംപ്ടൺ സർവകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തിയത്.

അറ്റ്‌ലാന്റിക് സമുദ്രത്തിൽനിന്നും നോർത്ത് സീയിൽനിന്നുമുണ്ടാകുന്ന സുനാമിത്തിരകളാണ് ബ്രിട്ടീഷ് തീരദേശത്ത് ആഞ്ഞടിക്കുക. അടുത്ത 85 വർഷത്തിനിടെ നോർഫോൾക്കിൽ ഇത്തരത്തിലൊരു ഉൽക്കാപതനത്തിനുള്ള സാധ്യത 10,000-ൽ ഒന്നാണെന്ന് ഗവേഷകർ പറയുന്നു. പിഎച്ച്ഡി വിദ്യാർത്ഥിയായ ക്ലെമന്റ്‌സ് റംഫിന്റെ നേതൃത്വത്തിൽ സൃഷ്ടിച്ച ആർമർ എന്ന സോഫ്റ്റ്‌വേറാണ് ഉൽക്കാപതനത്തിനുള്ള സാധ്യതൾ വിശകലനം ചെയ്തത്.

ഉൽക്കാപതന സാധ്യതകൾ നേരത്തെ കണ്ടെത്തുന്നത് അത് പതിക്കാനിടയുള്ള ഇടങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാനും അല്ലെങ്കിൽ സ്‌പേസ്‌ക്രാഫ്റ്റുകളുപയോഗിച്ച് ഉൽക്കകളെ അന്തരീക്ഷത്തിൽത്തന്നെ തകർക്കാനുമുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടുമെന്ന് ഇവർ കരുതുന്നു. 13,000-ത്തോളം ഉൽക്കകളെയാണ് ഇവർ കണ്ടെത്തിയത്. ഇതിൽ 500 എണ്ണം ഭൂമിയിൽ പതിക്കാനുള്ള സാധ്യതയുണ്ടെന്നും ഗവേഷകർ പറയുന്നു.

ഉൽക്കകൾ നേരിട്ട് ഭൂമിയിൽ പതിക്കില്ലെങ്കിലും സമുദ്രത്തിൽ പതിച്ചുണ്ടാകുന്ന സുനാമികളാവും മനുഷ്യജീവന് ഭീഷണി സൃഷ്ടിക്കുകയെന്ന് ഇവർ പറഞ്ഞു. യൂറോപ്പിൽ ജർമനി, ഫ്രാൻസ്, സ്‌പെയിൻ, സ്‌കാൻഡിനേവിയൻ രാജ്യങ്ങൾ എന്നിവ ഉൽക്കകൾ നേരിട്ട് പതിക്കാൻ സാധ്യതയുള്ള മേഖലയിലാണ് ഉള്ളതെന്നും ഗവേഷകർ പറയുന്നു. ഭൂമിയിലെ ജീവൻ തുടച്ചുനീക്കാൻ ശേഷിയുള്ള ഉൽക്കാപതനം 2880-ൽ ഉണ്ടായേക്കുമെന്നും ഇവർ സൂചിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP