Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആകർഷണത്തിൽ കുടുങ്ങി അടുത്തെത്തിയാൽ പതിയെ പെണ്ണിന്റെ വയറ്റിൽ കടിച്ചുതൂങ്ങും; അതോടെ തീർന്നു അവന്റെ ജീവിതം; പിന്നെ പതിയെപ്പതിയെ ആൺശരീരം പെൺശരീരത്തിന്റെ ഭാഗമായി ബീജം നൽകുന്ന ഒരു അവയവം മാത്രമായി മാറും; ഇണചേരലോടെ പെൺമത്സ്യത്തിന്റെ ശരീരത്തിലേക്ക് ലയിച്ചുചേർന്ന് ഇല്ലാതാകുന്ന ആംഗ്‌ളർ മത്സ്യത്തിന്റെ വീഡിയോ പുറത്ത്

ആകർഷണത്തിൽ കുടുങ്ങി അടുത്തെത്തിയാൽ പതിയെ പെണ്ണിന്റെ വയറ്റിൽ കടിച്ചുതൂങ്ങും; അതോടെ തീർന്നു അവന്റെ ജീവിതം; പിന്നെ പതിയെപ്പതിയെ ആൺശരീരം പെൺശരീരത്തിന്റെ ഭാഗമായി ബീജം നൽകുന്ന ഒരു അവയവം മാത്രമായി മാറും; ഇണചേരലോടെ പെൺമത്സ്യത്തിന്റെ ശരീരത്തിലേക്ക് ലയിച്ചുചേർന്ന് ഇല്ലാതാകുന്ന ആംഗ്‌ളർ മത്സ്യത്തിന്റെ വീഡിയോ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ണചേർന്നുകഴിഞ്ഞാൽ ആൺചിലന്തിയെ വകവരുത്തുന്നവരാണ് പെൺചിലന്തികൾ. മിക്ക ഷഡ്പദങ്ങളിലും ആൺവർഗത്തെ ഉപയോഗിക്കുന്നത് ഇണചേർന്ന് വംശവർധന നടത്തുക എന്ന ഒരേയൊരു ആവശ്യത്തിനായി മാത്രമാണ്. അതുകഴിഞ്ഞാൽ അവയുടെ മരണം മിക്ക ഷഡ്പദ വിഭാഗങ്ങളിലും കാണാം.

പ്രാർത്ഥിക്കുന്ന പച്ചക്കുതിരയുടേയും മടിയൻ ഈച്ചകൾ എന്ന പേരിൽ അറിയപ്പെടുന്ന തേനീച്ചക്കൂട്ടങ്ങളിലെ ആൺവർഗത്തിന്റെ ഇണചേരലുമെല്ലാം ഇതിനകം ശാസ്ത്രലോകവുമായി ബന്ധപ്പെടുന്നവർക്ക് സുപരിചിതമാണ്. റാണി ഈച്ചയുമായി ഇണചേർന്നുകഴിഞ്ഞാൽ ആൺ തേനീച്ച ഉടൻ മരിച്ചുവീഴും. നൂറുകണക്കിന് ആൺ ഈച്ചകൾ ഓരോ കോളനിയിലും ഉണ്ടാവുമെങ്കിലും അവയുടെ ഒരേയൊരു ജീവിതദൗത്യം വംശവർധനവിനായി ഇണചേരുക മാത്രമാണ്. ഒറ്റത്തവണ ഇണചേരലിൽ തന്നെ നിരവധി ആൺ ഈച്ചകളുമായി റാണി ബന്ധം പുലർത്തുകയും ഏറെക്കാലത്തേക്ക് മുട്ടയിടുന്നതിന് വേണ്ട ബീജം സംഭരിക്കുകയും ചെയ്യും.

പച്ചക്കുതിരയെ സംബന്ധിച്ചും ചിലന്തിയെ സംബന്ധിച്ചുമെല്ലാം ഇണയാൽ കൊല്ലപ്പെടാനാണ് ആൺവർഗത്തിന്റെ വിധി. ഇണ ചേർന്ന ശേഷം ആണിനെ കടന്നു പിടിച്ച് തലയോട് കൂടി ചവച്ചു തിന്നും പെൺ പച്ചക്കുതിര. ഇതിന് സമാനമായി ഒരു കടലിന്റെ അടിത്തട്ടിൽ ജീവിക്കുന്ന ഒരു മത്സ്യത്തിന്റെ ഇണചേരൽ ദൃശ്യങ്ങൾ ഇതാദ്യമായി പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. കടലിന്റെ ആഴങ്ങളിൽ ജീവിക്കുന്ന ആംഗ്ലർ മീൻ വർഗ്ഗത്തിൽ ആൺമീൻ പെൺമീനിന്റെ ആകർഷണത്തിൽ കുടുങ്ങിയാൽ പിന്നെ തീരുകയാണ് ആ ജീവിതം.

ആംഗ്ലർ മീനുകളിൽ പെൺമീൻ ആണിനെ തിന്നുകയല്ല. എന്നാൽ കൊല്ലാതെ കൊല്ലുന്നതിന് സമമെന്ന് പറയാം. പെൺശരീരത്തിൽ തൂങ്ങിയാടുന്നതു മുതൽ പുറത്തേയും അകത്തേയും അവയവങ്ങൾ ഒന്നൊന്നായി പെൺമത്സ്യത്തിന്റെ ശരീരവുമായി ഇഴുകിച്ചേർന്ന് ഇല്ലാതാകും. പെൺ ശരീരത്തിന്റെ ഭാഗമാക്കിവച്ച് ആൺമത്സ്യത്തെ ഉപയോഗിക്കുന്ന ആംഗ്‌ളർ മത്സ്യങ്ങളുടെ രീതി ഇപ്പോൾ ആദ്യമായി ഇക്കാര്യങ്ങൾ വിവരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ ചർച്ചയാകുകയാണ്.

പെൺമീനിനേക്കാൾ 60 മടങ്ങ് വലിപ്പം കുറവാണ് ആംഗ്ലർ മീനുകളിലെ ആൺ വിഭാഗത്തിന്. ഉണ്ടക്കണ്ണും വലിയ മൂക്കുകളുമുള്ള ആൺ മീനുകൾ പെൺമീനുകൾ പുറപ്പെടുവിക്കുന്ന ജൈവ രാസ സിഗ്‌നലുകൾ പുറത്തുവരുന്നതോടെയാണ് അതിലേക്ക് ആകർഷിക്കപ്പെട്ട് പെണ്ണിന് അടുത്തേക്ക് എത്തുന്നത്. ആൺ മീനുകളേക്കാൾ അഞ്ച് ലക്ഷം മടങ്ങ് ഭാരക്കൂടുതലുണ്ടാവും പെൺമീനുകൾക്ക്. നൂറുകണക്കിന് സ്വയംപ്രകാശിക്കുന്ന നാരുകൾ പെൺമീനുകളുടെ മൂക്കുകളിലുണ്ടാവും. മൂക്കിൽ നിന്നും വാലിൽ നിന്നും ഉയർന്നുനിൽക്കുന്ന ഈ നാരുകൾ ആണ് ആകർഷണ കേന്ദ്രങ്ങൾ.

പെൺ മീനിന്റെ ആകർഷണങ്ങളിൽ കുടുങ്ങി ആൺ മീനെത്തിയാൽ അത് പയ്യെ പെൺമീനിന്റെ വയറ്റിൽ കടിച്ചു തൂങ്ങും. ഇതോടെ അവന്റെ ജീവിതം തീരും. പിന്നെ പതിയെ പതിയെ ആ ആൺ ശരീരം പെൺശരീരത്തിന്റെ ഭാഗമായി ഇല്ലാതാകും. തൊലി അവളുടേതാവും, ചിറകുകൾ കൊഴിയും, ശരീരത്തിലോടുന്ന രക്തം വരെ അവളുടേതാവും. ശരീരത്തിലെ ഓരോ അവയവങ്ങളും അവളിലേക്ക് ഇഴുകി ചേർന്ന് അവൻ ഇല്ലാതാകുന്നു. പിന്നീട് ആൺ മീനെന്നത് പെണ്ണിന് ബീജങ്ങൾ നൽകാനുള്ള പെൺശരീരത്തിലെ അവയവം മാത്രമായി മാറുന്നു. കടിച്ചു തൂങ്ങുന്ന ആൺ മീനിന്റെ എല്ലാ ശരീര വ്യവസ്ഥകളും പെൺമീനിലേക്ക് ഇഴുകിച്ചേരും. പെൺമീനുമായി ആദ്യ സംസർഗസ്പർശം കഴിഞ്ഞാൽ പിന്നീട് ് പെൺമീനിന് ആവശ്യാനുസരണം ബീജങ്ങൾ നൽകുക എന്നതുമാത്രമാണ് ആൺമീനിന്റെ കർത്തവ്യം. ്അതിൽ നിന്ന് പിന്നോട്ടുപോക്ക് ഇല്ലെന്നതിനാൽ അതോടെ ആൺമീനിന്റെ ജീവിതം അവസാനിക്കുന്നു.

മത്സ്യങ്ങളിൽ അപൂർവ പ്രതിഭാസമാണിത്. പരിണാമ പ്രക്രിയയിൽ താഴെയുള്ള മറ്റ് ജീവിവർഗങ്ങളിൽ ഇത്തരത്തിൽ നിരവധി ഉദാഹരണങ്ങൾ ഉണ്ടെങ്കിലും മത്സ്യങ്ങളിൽ ഇണയെ ഇല്ലാതാക്കുന്ന പ്രവണത കണ്ടെത്തുന്നതാണ് ചർച്ചയാകുന്നത്. ആംഗ്ലർ മീനുകളുടെ ഇണ ചേരൽ സംബന്ധിച്ചുള്ള കഥകൾ നിരവധി ഉണ്ടായിട്ടുണ്ട്. പല നിരീക്ഷണങ്ങളും വന്നിട്ടുണ്ട്. എന്നാൽ ആദ്യമായി അതിന്റെ വീഡിയോ ശാസത്രലോകത്തിന് ലഭിച്ചതോടെ ഇതിനെല്ലാം സ്ഥിരീകരണമായി. അറ്റ്ലാന്റിക് സമുദ്രത്തിലെ അസോറസ് ദ്വീപിനടുത്ത് നിന്ന് 2016ലാണ് ഈ വീഡിയോ പകർത്തിയതെങ്കിലും ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇത് പുറത്തുവിടുന്നത്. ആംഗ്ലർ മീനുകളുടെ വ്യത്യസ്തമായ ഇണചേരൽ വീഡിയോ ഡേവിഡ് ആറ്റൻബറോയാണ് പുറത്തു വിട്ടത്. കടൽ നിരപ്പിൽ നിന്ന് 800 മീറ്റർ താഴ്‌ച്ചയിൽ നിന്നാണ് ഈ അപൂർവ്വ വീഡിയോ ചിത്രീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP