Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇനി ഇന്റർനെറ്റ് വേ​ഗത ചിന്തിക്കുന്നതിനും അപ്പുറം; 1000 എച്ച്ഡി സിനിമകൾ ഡൗൺലോഡ് ചെയ്യാൻ ഒരു സെക്കൻഡ്; നിർണായക നേട്ടം കൈവരിച്ചത് ഓസ്‌ട്രേലിയയിലെ മോണാഷ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ

ഇനി ഇന്റർനെറ്റ് വേ​ഗത ചിന്തിക്കുന്നതിനും അപ്പുറം; 1000 എച്ച്ഡി സിനിമകൾ ഡൗൺലോഡ് ചെയ്യാൻ ഒരു സെക്കൻഡ്; നിർണായക നേട്ടം കൈവരിച്ചത് ഓസ്‌ട്രേലിയയിലെ മോണാഷ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ

മറുനാടൻ മലയാളി ബ്യൂറോ

മെൽബൺ: ഇന്റർനെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ശ്ര​ദ്ധേയമായ നേട്ടം കൈവരിച്ച് ശാസ്ത്രലോകം. ഇന്റർനെറ്റ് വേ​ഗത സംബന്ധിച്ച നിർണായക നേട്ടമാണ് ഓസ്‌ട്രേലിയയിലെ മോണാഷ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ കൈവരിച്ചത്. ഒരു സ്പ്‌ളിറ്റ് സെക്കൻഡിൽ 1000 എച്ച്ഡി സിനിമകൾ ഡൗൺലോഡ് ചെയ്യാൻ പര്യാപ്തമായ വേഗതയാണ് മൈക്രോ ചിപ്പ് ഉപയോഗിച്ച് നേടാൻ കഴിഞ്ഞത്.

സെക്കൻഡിൽ 44.2 ടെറാബൈറ്റ്‌സ് ഡാറ്റാവേഗമാണ്‌ രേഖപ്പെടുത്താൻ ഇവർക്കായത്. നിലവിലുള്ള ഫൈബർ ഒപ്റ്റിക് സാങ്കേതികവിദ്യയിൽ പുതിയതായി വികസിപ്പിച്ച ചിപ്പ് ഘടിപ്പിച്ചപ്പോഴാണ് ഈ വേഗതകൈവരിക്കാൻ കഴിഞ്ഞതെന്ന് ശ്രാസ്ത്രജ്ഞർ വ്യക്തമാക്കി. മെൽബണിലെ ആർഎംഐടി യൂണിവേഴ്‌സിറ്റിയും മോണാഷിന്റെ ക്ലെയ്ടണിലെ ക്യാമ്പസുമായി ബന്ധിപ്പിച്ച 76.6 കിലോമീറ്റർ ദൂരമുള്ള ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലിൽ സംവിധാനം പരീക്ഷിച്ച് വിജയിച്ചതായി നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ലോകമെമ്പാടുമുള്ള നെറ്റ് കണക്ഷനുകളുടെ വേഗതവർധിപ്പിക്കൽ ഇനി എളുപ്പമാകും. നെറ്റ് കണക്ഷൻ വേഗതകുറഞ്ഞ രാജ്യങ്ങളിൽ ഈ സംവിധാനം എളുപ്പത്തിൽ പ്രയോജനപ്പെടുത്താമെന്നതാണ് പ്രധാനനേട്ടമായി ഗവേഷകർ വിലയിരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP