48 മണിക്കൂറിനുള്ളിൽ ലോകവ്യാപകമായി ഇന്റർനെറ്റ് സേവനം ഭാഗികമായി തടസ്സപ്പെടാൻ സാധ്യതയെന്ന് മുന്നറിയിപ്പ് ; ഡൊമൈൻ സെർവറുകളുടെ അറ്റകുറ്റപണി നടക്കുന്നതുകൊണ്ടെന്നും വിശദീകരണം; ഡൊമൈൻ പേരുകൾ സംരക്ഷിക്കുന്നതിനായി ക്രിപ്റ്റോഗ്രാഫിക്ക് കീയിലും മാറ്റം വരുത്തും; സൈബർ ആക്രമണങ്ങൾക്ക് തടയിടാനെന്നും 'ഐകാന്റെ' വിശദീകരണം
ന്യൂഡൽഹി: ലോക വ്യാപകമായി വരുന്ന 48 മണിക്കൂറിനുള്ളിൽ ഇന്റർനെറ്റ് സേവനം ഭാഗികമായി തടസപ്പെടുമെന്ന് മുന്നറിയിപ്പ്. സുപ്രധാനമായ ഡൊമൈൻ സർവറുകളുടെ അറ്റകുറ്റപണി നടക്കുന്നതിനാൽ കുറച്ച് സമയത്തേക്ക് നെറ്റ്വർക്ക് ബന്ധത്തിൽ തകരാറുണ്ടാകുമെന്ന് റഷ്യാ ടുഡേ പുറത്ത് ...
വെളിച്ചമില്ലാത്തിടത്ത് വെളിച്ചം നൽകി സുന്ദരിയാക്കും; പാടുകൾ താനെ മായ്ക്കും; പുതിയ ഐഫോണിൽ ചിത്രം എടുത്താൽ ഉള്ളതിനേക്കാൾ കൂടുതൽ സൗന്ദര്യം; റെക്കോർഡ് ചെയ്താൽ പരിസരത്തെ ശബ്ദങ്ങൾ ഉണ്ടാവുകയുമില്ല; ഐഫോൺ എക്സ് എസ് സൃഷ്ടിക്കുന്ന മൊബൈൽ വിപ്ലവത്തിന് അറുതിയാവുന്നില്ല
ആപ്പിളിന്റെ ഏറ്റവും പുതിയ ഹൈ-എൻഡ് ഹാൻഡ് സെറ്റായ ഐഫോൺ എക്സ്എസിന്റെ പുതിയ പുതിയ പ്രത്യേകതകളെ സ്തുതിച്ച് നിരവധി യൂസർമാരാണ് ഓരോ ദിവസവും മുന്നോട്ട് വന്ന് കൊണ്ടിരിക്കുന്നത്. ഇതിൽ ഫോട്ടോയെടുത്താൽ മുഖത്ത് വെളിച്ചമില്ലാത്തിടത്ത് വെളിച്ചമേകി സുന്ദരിയാക്കുമെന്ന...
എന്തെല്ലാം പരിഷ്കാരങ്ങൾ കൊണ്ടു വന്നാലും താഴെ വീണാൽ പൊട്ടിപ്പോകുന്നത് ഒഴിവാക്കാൻ ആപ്പിളിന് അറിയില്ലേ...? പുതിയ രണ്ട് ഐഫോണുകളും ആറടിയിൽ കൂടുതൽ ഉയരത്തിൽ നിന്ന് വീണാൽ ഛിന്നഭിന്നമാകും; ഐഫോണിനെക്കുറിച്ചുള്ള ഏറ്റവും വലിയ പരാതിക്ക് ഇത്തവണയും അന്ത്യമായില്ല
തങ്ങൾ ഇന്നേ വരെ പുറത്തിറക്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉറപ്പുള്ള ഗ്ലാസാണ് പുതിയ ഐഫോണുകളായ ഐഫോൺ എക്സ്എസിനും എക്സ് എസ് മാക്സിനുമുള്ളതെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. എന്നാൽ ഇവയും ആറടിയിൽ കൂടുതൽ ഉയരത്തിൽ നിന്നും വീണാൽ ഛിന്നഭിന്നമാകുമെന്നാണ് ഏറ്റവും പുതി...
6000 മുതൽ 60,000 രൂപ വരെയുള്ള ഫോണുകൾ; സാംസങിനോടും ഐഫോണിനോടും കിടപിടിക്കുന്ന സൗകര്യങ്ങൾ; ലോകോത്തര ബ്രാൻഡുകൾ ഉള്ളപ്പോഴും ഇന്ത്യക്കാരുടെ പ്രിയതാരം: ഒപ്പോ എങ്ങിനെയാണ് സ്മാർട് ഫോൺ വിപണിയിൽ ഇന്ത്യയുടെ അവസാന വാക്കായി മാറിയത്
ലോകോത്തര ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിൽ നിറഞ്ഞു നിന്നപ്പോൾ പെട്ടെന്നൊരു സുപ്രഭാതത്തിൽ വന്ന് ഇന്ത്യൻ വിപണി കീഴടക്കിയതാണ് ഒപ്പോ സ്മാർട്ട് ഫോൺ. ഇന്ത്യക്കാരുടെ മനസ് അറിഞ്ഞുള്ള കമ്പനിയുടെ തന്ത്രം തന്നെയാണ് ഒപ്പൊയെ ഇന്ത്യൻ വിപണിയിലെ ഒന്നാമനാക്കി മാറ്റിയത്. ഉപഭ...
നിങ്ങൾക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടായാൽ സ്വയം പരിശോധിച്ച് ആംബുലൻസ് വിളിക്കും; ഇസിജി മുതൽ ഹൃദയ പരിശോധന വരെ എല്ലാം സ്വയം ചെയ്യുന്നതിനുള്ള മെഡിക്കൽ ഉപകരണമെന്ന നിലയിൽ ലൈസൻസും കിട്ടി; ഒരു വാച്ചിൽ ആരോഗ്യ പരിശോധനാ സൗകര്യങ്ങൾ മുഴുവൻ ഒരുക്കി ആപ്പിളിന്റെ പുതിയ ഐവാച്ച് വിപ്ലവം ഒരുക്കുമ്പോൾ
വാച്ച് സീരീസ് 4ലൂടെ പുതിയ ഐവാച്ചിലൂടെ സ്മാർട്ട് വാച്ചുകളുടെ രംഗത്ത് വിപ്ലവം തീർത്തിരിക്കുകയാണ് ആപ്പിൾ. ഒരു സ്മാർട്ട് വാച്ചെന്നതിലുപരിയായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അഥവാ എഫ്ഡിഎ അംഗീകാരം നേടിയ ഒരു മെഡിക്കൽ ഡിവൈസ് കൂടിയാണിത്. നിങ്ങൾക്ക് ...
രാജ്യത്തേക്ക് ഇനി 5ജി ചുവട് വയ്ക്കും; 2020തോടെ ഇത് നടപ്പാക്കുമെന്നും ലക്ഷം കോടി ഡോളറിന്റെ വാണിജ്യ അവസരങ്ങൾ ഉണ്ടാകുമെന്നും അനുമാനം ;5ജിക്കായി കണ്ടെത്തിയ സ്പെക്ട്രത്തിൽ നാലു ബാൻഡുകൾ ഉടൻ പുറത്തു വിടുമെന്നും സൂചന
ന്യൂഡൽഹി: രാജ്യത്ത് 2020തോടെ 5ജി ചുവട് വയ്ക്കും. ഇത് നടപ്പിലാക്കുന്നതിനായി അധിക സ്പെക്ട്രം ലഭ്യമാക്കണമെന്ന് ദൗത്യസംഘത്തിന്റെ ശുപാർശ. ദൗത്യ സംഘത്തിന്റെ നേതൃത്വത്തിലാണ് 5ജി നടപ്പിലാക്കുന്നത് സംബന്ധിച്ച് രൂപ രേഖ തയാറാക്കുന്നത്. പദ്ധതിയുടെ ആദ്യ വിഹിതം ഈ...
വെള്ളപ്പൊക്കത്തിൽ തുണയായി സാങ്കേതിക വിദ്യ; വാട്സാപ്പും ഗൂഗിൾ മാപ്പ് വഴിയും ലൊക്കേഷൻ അയച്ചത് രക്ഷാപ്രവർത്തനം എളുപ്പമാക്കി; ഫോൺ സംവിധാനം ഉപയോഗിക്കാൻ സാധിക്കുന്നവർ ഇത് പരമാവധി ഉപയോഗിക്കാൻ നിർദ്ദേശം; പുറം ലോകവുമായി ബന്ധം മുറിയാതിരിക്കാൻ ചെയ്യേണ്ടതിവ
കനത്ത മഴയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന്റെ പലയിടത്തും ആളുകൾക്ക് തുണയായത് സാങ്കേതിക വിദ്യയാണ്. വാട്സാപ്പ് വഴി ലൊക്കേഷൻ അയച്ചും മറ്റുമാണ് മിക്കവരും എവിടെയാണ് കുടുങ്ങിക്കിടക്കുന്നതെന്ന് വരെ കണ്ടെത്താൻ കഴിഞ്ഞത്. ഫോൺ പ്രവർത്തിപ്പിക്കാൻ കഴിയുന്നവർ തങ്ങളു...
വാട്സാപ്പിൽ സന്ദേശങ്ങൾ ഇനി അധികമാളുകൾക്ക് ഫോർവാർഡ് ചെയ്യാൻ പറ്റില്ല; ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഒരേ സമയം ഇനി അഞ്ച് പേർക്ക് മാത്രമേ സന്ദേശം ഫോർവാർഡ് ചെയ്യാൻ സാധിക്കൂ; പുതിയ നീക്കം വ്യാജ വാർത്തകളും സന്ദേശങ്ങളും തടയാൻ
ബെംഗളൂരു: വാട്സാപ്പിലൂടെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് ആൾക്കൂട്ട മർദ്ദനം വരെ നടന്ന സാഹചര്യത്തിൽ ഇത് തടയാൻ നടപടിയുമായി കമ്പനി അധികൃതർ. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഇനി മുതൽ ഒരേ സമയം അഞ്ച് പേർക്ക് മാത്രമേ സന്ദേശങ്ങൾ ഫോർവാർഡ് ചെയ്യാൻ...
നിങ്ങൾ എങ്ങോട്ടു പോകുന്നു എന്തു ചെയ്യുന്നു എന്നു കാണുന്ന മൂന്നാം കണ്ണായി പ്രവർത്തനം; ഒളിഞ്ഞുനോട്ട കാര്യത്തിൽ ആരെയും വെല്ലുന്ന അഗ്രഗണ്യൻ; സംശയാലുക്കളായ ഭാര്യാ - ഭർത്താക്കന്മാരുടെ ഇഷ്ടക്കാരനായ ന്യൂജെൻ സിഐഡി! കൊച്ചിയിൽ ഭർത്താവിന്റെ ഫോണിൽ നിന്നും രഹസ്യങ്ങൾ ചോർത്താൻ ഭാര്യയും സുഹൃത്തും മൊബൈൽ ആപ്പ് 'ട്രാക്ക് വ്യൂ'വിനെ കുറിച്ച് അറിയാം; സ്വയം 'ആപ്പി'ലാകാതിരിക്കാനും ശ്രദ്ധിക്കാം..!
തിരുവനന്തപുരം: രാജ്യങ്ങൾ തമ്മിലും വ്യക്തികൾ തമ്മിലും പരസ്പ്പരം പോരടിച്ചു തുടങ്ങിയ കാലം മുതൽ ചാരപ്രവർത്തനം സജീവമായുണ്ട്. രാജവാഴ്ച്ചയുടെ കാലങ്ങളിൽ ചാരപ്രവർത്തനത്തിനായി പ്രത്യേകം ഭടന്മാരുണ്ടായിരുന്നു. വേഷപ്രച്ഛന്നരായി നാടുകളിൽ സഞ്ചരിച്ച് സ്വന്തം രാജ്യത...
നിങ്ങൾ പോലും അറിയാതെ ആധാർ ടോൾഫ്രീ നമ്പർ മൊബൈൽ ഫോൺ കോൺടാക്ടിൽ എത്തിയത് എങ്ങനെ? തങ്ങൾക്ക് പറ്റിയ പിഴവെന്ന ഏറ്റുപറച്ചിലുമായി ഗൂഗിൾ; യുഐഡിഎഐയുടെ പേരിൽ ഫോണുകളിൽ നമ്പറെത്തിയത് ആൻഡ്രോയിഡ് സോഫ്റ്റ് വെയറിലുണ്ടായ തെറ്റ് മൂലം; സ്വയം ഡിലീറ്റ് ചെയ്യാൻ സാധിക്കുമെന്നും വിശദീകരണം
ന്യൂഡൽഹി: രാജ്യത്തെ മൊബൈൽ ഉപയോക്താക്കളുടെ ഫോണിലേക്ക് സവിശേഷ തിരിച്ചറിയൽ അഥോറിറ്റിയുടെ (യുഐഡിഎഐ) ടോൾ ഫ്രീ നമ്പർ പ്രത്യക്ഷപ്പെടാൻ ഇടയാക്കിയ സംഭവത്തിൽ കുറ്റമേറ്റെടുത്ത് മാപ്പു പറഞ്ഞ് ഗൂഗിൾ. ഇത് ആധാർ അഥോറിറ്റിയുടെ നിർദ്ദേശപ്രകാരമല്ലെന്ന് ഗൂഗിൾ വിശദീകരിച്...
ലോകം കീഴടക്കാൻ ഇന്ത്യയിൽ നിന്നും ഓപ്പറേറ്റിങ് സിസ്റ്റം; ടിസിൽ കോർപ്പറേഷന്റെ കയ് ഒഎസ് ഇന്ത്യയിൽ രണ്ടാം സ്ഥാനത്ത്; വിജയം സാധ്യമാക്കിയത് റിലയൻസ് ജിയോ; ജിയോയ്ക്കുള്ളത് 47 കോടിയുടെ നിക്ഷേപം
ന്യൂഡൽഹി: ആപ്പിൽ ഐ ഫോൺ, ആൻഡ്രോയിഡ് മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റത്തിലെ ശ്രദ്ധേയമായ പേരുകൾ ഇവയാണ്. എന്നാൽ ഇന്ത്യയിൽ നിന്നും ഒരു ഒഎസ് ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്നുവെന്ന് അഭിമാന പൂർവ്വം നമുക്ക് പറയാം. കയ് എന്നാണ് ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ...
അർധരാത്രിയോടെ വാട്സാപ്പിനോട് ബൈ പറയൂവെന്ന് ഭീതിയുണ്ടാക്കുന്ന സന്ദേശം; വാട്സാപ്പിനോട് വിട പറഞ്ഞില്ലെങ്കിൽ സ്വകാര്യ വിവരങ്ങൾ ചോരുമെന്ന സന്ദേശത്തിൽ ഭയന്ന് ഉപഭോക്താക്കൾ; വാർത്തയുടെ പിന്നിലുള്ള സത്യം പുറത്ത് വന്നതോടെ ഞെട്ടി ലോകം
കൊച്ചി: വാട്സാപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ ഫേസ്ബുക്കിന് കൈമാറുമെന്ന രീതിയിലുള്ള പ്രചരണത്തിന് പിന്നിലുള്ള സത്യം പുറത്ത്. വാട്സാപ്പിനെ ഫേസ്ബുക്ക് പൂർണമായും ഏറ്റെടുത്ത ശേഷം ഞായറാഴ്ച്ച സ്വകാര്യ നയം വരുമെന്നും ഉപഭോക്താക്കളുടെ വിവരങ്ങൾ കൈമാറുന്നതി...
നിന്നെ സൃഷ്ടിച്ചതാരെന്ന ചോദ്യത്തിന് അലക്സിയയുടെ സ്മാർട്ട് ഉത്തരം 'ഐ വാസ് ഇൻവെന്റഡ് ബൈ ആമസോൺ'; അലക്സിയയ്ക്കു പിന്നിലുള്ള തലച്ചോർ ആരുടേതെന്ന ചോദ്യത്തിന് രാജ്യത്തിന്റെ മനസ് നിറയ്ക്കുന്ന ഉത്തരം പുറത്ത്; ഇന്ത്യയുടെ പേര് വാനോളമുയർത്തി ജാർഖണ്ഡ് സ്വദേശി റോഹിത് പ്രസാദ് എന്ന എൻജിനീയർ
ന്യൂഡൽഹി: നിന്റെ സൃഷ്ടിതാവാരെന്ന ചോദ്യത്തിന് ആമസോൺ എന്ന് അലക്സിയ സ്മാർട്ടായി ഉത്തരം പറയുമെങ്കിലും അതിന് പിന്നിലുള്ള മനുഷ്യ ബുദ്ധി ആരുടേതെന്ന് പുറത്ത് വിട്ടിരുന്നില്ല. എന്നാൽ അലക്സിയയുടെ പിന്നിലുള്ള തലച്ചോർ ജാർഖണ്ഡ് സ്വദേശിയായ റോഹിത്ത് പ്രസാദെന്ന എൻ...
ഗൂഗിളിന് 500 കോടി ഡോളറിന്റെ പിഴ വിധിച്ച് യൂറോപ്യൻ യൂണിയൻ; നടപടി ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഗൂഗിൾ സെർച്ച് എൻജിനും ക്രോമും ആപ്പുകളും നിർബന്ധപൂർവം ഉൾപ്പെടുത്താൻ മൊബൈൽ കമ്പനി ഉടമകൾക്ക് പണം നൽകി സ്വാധീനിച്ചെന്ന ആക്ഷേപത്തിൽ; അതുകൊണ്ട് ദോഷമുണ്ടായിട്ടില്ലെന്നും അപ്പീൽ നൽകുമെന്നും ഗൂഗിൾ
ഗൂഗിളിന് യൂറോപ്യൻ യൂണിയന്റെ റെക്കോഡ് പിഴ. ഗൂഗിൾ ഉപയോക്താക്കളോട് വിശ്വാസവഞ്ചന കാണിച്ചു എന്ന് ചൂണ്ടിക്കാട്ടി അഞ്ഞൂറ് കോടി ഡോളറിന്റെ പിഴയാണ് (4.3 ബില്യൺ യൂറോ) യൂറോപ്യൻ യൂണിയൻ വിധിച്ചിട്ടുള്ളത്. ആൻഡ്രോയ്ഡ് വഴി ഗൂഗിൾ സ്വന്തം ആപ്പുകൾ ഉപയോഗിക്കാൻ ഉപയോക്താക...
4ജി എടുക്കാതെ റിലയൻസും എയർടെല്ലുമെല്ലാം വളരുന്നത് നോക്കിനിന്ന ബിഎസ്എൻഎൽ രാജ്യത്ത് ആദ്യമായി 5ജി കൊണ്ടുവരുമോ? 2020ന് മുമ്പ് 5ജി എത്തിയേക്കുമെന്ന് വെളിപ്പെടുത്തലുകൾ; നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ പുതിയ നീക്കങ്ങളുമായി രാജ്യത്തെ പൊതുമേഖലാ മൊബൈൽ സേവനദാതാവ്
ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ രംഗത്ത് മുൻ നിരയിൽ നിന്നിരുന്ന ബിഎസ്എൻഎല്ലിന് പക്ഷേ 4ജി തരംഗം വന്നതോടെ അടിതെറ്റി. ആദ്യം എയർടെല്ലും പിന്നീട് മറ്റ് മുൻനിര സേവനദാതാക്കളും എല്ലാം 4ജിയുമായി എത്തിയപ്പോഴും ബിഎസ്എൻഎൽ ഇപ്പോഴും പഴയ ത്രീജിയുമായി തുടരുന്നു. ഒടുവിൽ ജിയ...