Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാട്‌സ് ആപ്പിന്റെ കുത്തക തകർക്കാൻ ഗൂഗിളിന്റെ അലോ എത്തിക്കഴിഞ്ഞു; ചാറ്റിനിടയിൽ സെർച്ച് നടത്തിയും മറുപടി പറയാം; മെസെഞ്ചറും ഹാങ്ഔട്ടും വിജയിക്കാത്തിടത്ത് അലോ വിജയിക്കുമെന്ന് ഉറപ്പാക്കി ഗൂഗിൾ

വാട്‌സ് ആപ്പിന്റെ കുത്തക തകർക്കാൻ ഗൂഗിളിന്റെ അലോ എത്തിക്കഴിഞ്ഞു; ചാറ്റിനിടയിൽ സെർച്ച് നടത്തിയും മറുപടി പറയാം; മെസെഞ്ചറും ഹാങ്ഔട്ടും വിജയിക്കാത്തിടത്ത് അലോ വിജയിക്കുമെന്ന് ഉറപ്പാക്കി ഗൂഗിൾ

ന്യൂയോർക്ക്: സോഷ്യൽ നെറ്റ്‌വർക്കിങ് രംഗത്ത് വാട്‌സ് ആപ്പിന്റെ കുത്തക തകർക്കാൻ അടുത്തകാലത്തെങ്ങും ആർക്കും സാധിച്ചിട്ടില്ല. വാട്‌സ് ആപ്പിനെ ഫേസ്‌ബുക്ക് ഏറ്റെടുത്തതോടെ അതിവേഗം ഈ മൊബൈൽ ആപ്ലിക്കേഷൻ ഹിറ്റായി. ഇപ്പോൾ, വാട്‌സ് ആപ്പിന്റെ ഈ കുത്തകയ്ക്ക് കനത്തൊരു വെല്ലുവിളി നേരിടുകയാണ്. സ്മാർട്ട് ഫോണിലെ മെസേജിങ് ആപ്ലിക്കേഷനുമായി വാട്‌സ്ആപ്പിന് വെല്ലുവിളിയായി രംഗത്തെത്തുന്നത് ഗൂഗിളിന്റെ അലോയാണ്.

ടെലിഗ്രാമും സ്‌നാപ്ചാറ്റും ഫേസ്‌ബുക്ക് മെസഞ്ചറും, ഹാംങ് ഔട്ടും അടക്കമുള്ളവർ ഉണ്ടെങ്കിലും വാട്‌സ് അപ്പിന് ഇതുവരെ യാതൊരു വെല്ലുവിളിയായിരുന്നില്ല. എന്നാൽ, ഇവരെ ഞെട്ടിക്കാനാണ് അലോയുടെ തീരുമാനം. ഗൂഗിൾ സ്വന്തമായി വികസിപ്പിച്ചെടുത്ത 'അലോ' മെസേജിങ് ആപ്ലിക്കേഷൻ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ലോകം മുഴുവൻ ലഭ്യമായിത്തുടങ്ങി. ഇതോടെ വാട്‌സ് ആപ്പിന് ചങ്കിടിപ്പും തുടങ്ങി. വാട്‌സ് ആപ്പിനേക്കാൾ അഡ്വാൻസ്ഡ് ആണ് എന്നതാണ് അലോയെ കൂടുതൽ ജനകീയമാക്കുന്നത്.

വാട്‌സാപ്പിന്റെയും ടെലിഗ്രാമിന്റെയും അതേരീതി തന്നെയാണ് അലോയും ഉപയോഗിച്ചിരിക്കുന്നത്. ഒരിക്കൽ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ പിന്നെ മൊബൈൽ നമ്പർ വഴിയാണ് രജിസ്റ്റർ ചെയ്യുന്നത്. ഗൂഗിളിന്റെ സഹായം തേടാവുന്ന സ്മാർട്ട് ആൻസർ സംവിധാനവും വിസ്പർ ഷൗട്ട് പോലെയുള്ള ഫീച്ചറുകളും ഗൂഗിൾ അലോയിൽ ഉണ്ട്. സെർച്ച് ചെയ്യുക, യു ട്യൂബ് വിഡിയോസ് ഉൾപ്പെടുത്തുക, സംഭാഷണങ്ങൾ തർജമ ചെയ്യുക എന്നുള്ള പല കാര്യങ്ങളും അലോ വഴി ചെയ്യാൻ സാധിക്കും.

അലോ വഴി ഒരു ചിത്രം അയച്ചു കൊടുക്കുമ്പോൾ തന്നെ, അതിൽ നമുക്കിഷ്ടമുള്ള അക്ഷരങ്ങളോ ചിത്രങ്ങളോ വരച്ചു ചേർക്കാനുള്ള സംവിധാനവുമുണ്ട്. പക്ഷേ ഇതൊന്നുമല്ല ഇവനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. 'ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ആണ് ഈ അപ്ലിക്കേഷന്റെ നട്ടെല്ല്. ഗൂഗിൾ അസിസ്റ്റന്റ് എന്ന സാങ്കേതിക വിദ്യയാണ് ഇത് നടപ്പിലാക്കാൻ സഹായിക്കുന്നത്. നമ്മുടെ സംഭാഷണങ്ങളിൽ പലയിടത്തും ഗൂഗിൾ അസിസ്റ്റന്റിനെ ഉപയോഗിക്കാൻ സാധിക്കും.



കഴിഞ്ഞ മെയ് 18ന് നടന്ന ഗൂഗിൾ ഡവലപ്പേഴ്‌സ് കോൺഫ്രൻസിലായിരുന്നു 'അലോ' ( Google Allo ) യുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( AI ) സങ്കേതത്തിന്റെ പിന്തുണയോടെയാണ് അലോ പ്രവർത്തിക്കുന്നത്. ഗൂഗിൾ പ്ലേസ്‌റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്‌തെടുത്ത് എല്ലാ ആൻഡ്രോയ്ഡ് ഫോണുകളിലും ഇപ്പോൾ അലോ ഉപയോഗിക്കാം. ആപ്പിൾ ഐഫോൺ ഉപയോക്താക്കൾക്കായി ഐഒഎസ് ആപ്പ് സ്‌റ്റോറിലും 'അലോ' ലഭ്യമാണ്.

വെറുമൊരു മെസേജിങ് ആപ്പ് മാത്രമല്ല അലോ. ഗൂഗിൾ എന്ന ഇന്റർനെറ്റ് സെർച്ച് ഭീമന്റെ മുഴുവൻ കരുത്തും സേവന മികവും മെസേജിങ് വിൻഡോയിലേക്ക് കൊണ്ടുവരാൻ അലോയ്ക്ക് സാധിക്കുന്നുണ്ട്. മെഷിൻ ലാംഗ്വേജ് സാങ്കേതികവിദ്യയുപയോഗിച്ച് നിങ്ങൾക്ക് വരുന്ന മെസേജുകൾക്ക് മറുപടി പറയാനും ചാറ്റിങിനിടെ ഗൂഗിളിൽ തപ്പി വിവരങ്ങൾ സമ്മാനിക്കാനുമൊക്കെ അലോയ്ക്ക് സാധിക്കും.

ഐഫോണിലെ സിരിയെപോലെ പ്രവർത്തിക്കുന്ന ഒരു വെർച്വൽ അസിസ്റ്റന്റ് കൂടിയാണ് അലോ. @google എന്ന് മുന്നിൽ ചേർത്ത് എന്തെങ്കിലും കാര്യം ടൈപ്പ് ചെയ്താൽ അതേക്കുറിച്ചുള്ള വിവരങ്ങൾ അലോ തേിടിയെടുത്തുകൊണ്ടുവരും. സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുമ്പോൾ വിവരങ്ങൾക്ക് വേണ്ടി സെർച്ച് ചെയ്‌തെടുക്കാനുള്ള സംവിധാനം കൂടി ഒരുക്കിയാണ് അലോ എത്തുന്നത്. അതുകൊണ്ട് തന്നെ സെർച്ച് സംവിധാനം തന്നെയാണ് അലോയുടെ പ്രധാന നേട്ടം.

അലോയിൽ ഒരു സുഹൃത്ത് ഒരു ചിത്രം പോസ്റ്റ് ചെയ്താൽ അതെന്താണെന്ന് തിരിച്ചറിഞ്ഞ് അതിന് പറ്റിയൊരു കമന്റ് അലോ നിർദ്ദേശിക്കും. നിങ്ങൾക്ക് വേണമെങ്കിൽ അത് പോസ്റ്റ് ചെയ്യാം. പടങ്ങൾക്ക് മാത്രമല്ല വെറുതെയൊരു കുശലാന്വേഷണത്തിന് പോലുമുള്ള മറുപടി കമന്റുകൾ ഓട്ടോമാറ്റിക് റെസ്പാേൺസ് ആയി അലോ പറഞ്ഞുതരും. അടുത്തുള്ള റെസ്‌റ്റോറന്റുകൾ നിർദ്ദേശിക്കൽ, ട്രെയിൻവിമാനസമയങ്ങൾ പറഞ്ഞുതരൽ, നഗരത്തിലെ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന സിനിമകൾ കണ്ടുപിടിക്കൽ, ആ സിനിമകളെക്കുറിച്ച് വിവിധ മാദ്ധ്യമങ്ങളിൽ വന്ന റിവ്യൂ തേടിപ്പിടിക്കൽ... എല്ലാം അലോ ചെയ്തു തരും.

ആരുമായും ചാറ്റ് ചെയ്യാനില്ലെങ്കിൽ ഗൂഗിളിനോട് കാര്യങ്ങൾ തിരക്കാനുള്ള സംവിധാനവും അലോ ഒരുക്കുന്നു. എന്തൊക്കെയാണ് ഇന്നത്തെ പ്രധാനവാർത്തകൾ എന്ന് ചോദിച്ചാൽ അവയെല്ലാം വീഡിയോ സഹിതം അലോയിൽ തെളിയും. അങ്ങനെ ഒട്ടനവധി സാധ്യതകൾ അലോ സമ്മാനിക്കുന്നുണ്ട്. ഇെേമയിൽ ഐ.ഡിക്കും പാസ്‌വേഡിനും പകരം മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചാണ് അലോയിലേക്ക് പ്രവേശിക്കാനാവുക. തുടക്കത്തിൽ നിങ്ങൾക്കാവശ്യമായ സേവനങ്ങളെക്കുറിച്ച് അലോ ചോദിച്ചു മനസിലാക്കും. അതിനനുസരിച്ച് വിവരങ്ങൾ കൃത്യമായി എത്തിക്കാൻ അലോയ്ക്ക് കഴിയും. അയയ്ക്കുന്ന സന്ദേശങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന 'എൻഡ് ടു എൻഡ് എൻക്രിപ്ഷനും' അലോ വാഗ്ദാനം ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP