Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭക്ഷണ വിതരണ ബിസിനസ്സിന് തുടക്കമിടാൻ ആമസോൺ; പദ്ധതി അടുത്ത മാസത്തോടെ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ; ഇ കൊമേഴ്‌സ് ഭീമൻ കൂടി വരുന്നതോടെ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളുടെ മത്സരം കടുക്കുമെന്ന് വിലയിരുത്തൽ

ഭക്ഷണ വിതരണ ബിസിനസ്സിന് തുടക്കമിടാൻ ആമസോൺ; പദ്ധതി അടുത്ത മാസത്തോടെ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ; ഇ കൊമേഴ്‌സ് ഭീമൻ കൂടി വരുന്നതോടെ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളുടെ മത്സരം കടുക്കുമെന്ന് വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഭക്ഷണ വിതരണ ബിസിനസ്സിന് തുടക്കമിടാൻ ആമസോൺ. ഇ കൊമേഴ്‌സ് രംഗത്തെ വമ്പന്മാർ ഭക്ഷണ വിപണി കൂടി കൈയടക്കുമെന്ന പ്രതീക്ഷയിലാണ് വാണിജ്യലോകം. മറ്റ് എതിരാളികളിൽ നിന്ന് ഈടാക്കുന്നതിനെക്കാൾ കുറഞ്ഞ കമ്മീഷൻ മാത്രം ചുമത്തി വിപണിയിൽ കുറഞ്ഞ കാലം കൊണ്ട് ശക്തമാകാനാണ് കമ്പനി ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ആമസോണിന്റെ കടന്നുവരവോടെ രാജ്യത്തെ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളുടെ മത്സരം കൂടുതൽ കടുത്തേക്കും. ഒക്ടോബറിൽ പ്രവർത്തനം ആരംഭിക്കുകയെന്ന ലക്ഷ്യം മുൻ നിർത്തി വിവിധ തലത്തിലുള്ള റെസ്റ്റോറന്റുകളുമായി രാജ്യവ്യാപകമായി ആമോസോൺ കരാർ ഉറപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ആദ്യ ഘട്ടത്തിൽ ബാംഗ്ലൂരിൽ സർവീസ് തുടങ്ങാനാണ് കമ്പനിയുടെ ആലോചന. പിന്നീട് മുംബൈയിലേക്കും ഡൽഹിയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. ഇപ്പോൾ തന്നെ ഊബർ ഈറ്റ്‌സും സൊമാറ്റോയും സ്വിഗ്ഗിയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ആമസോണും രംഗത്തെത്തുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP