Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിന്നെ സൃഷ്ടിച്ചതാരെന്ന ചോദ്യത്തിന് അലക്‌സിയയുടെ സ്മാർട്ട് ഉത്തരം 'ഐ വാസ് ഇൻവെന്റഡ് ബൈ ആമസോൺ'; അലക്‌സിയയ്ക്കു പിന്നിലുള്ള തലച്ചോർ ആരുടേതെന്ന ചോദ്യത്തിന് രാജ്യത്തിന്റെ മനസ് നിറയ്ക്കുന്ന ഉത്തരം പുറത്ത്; ഇന്ത്യയുടെ പേര് വാനോളമുയർത്തി ജാർഖണ്ഡ് സ്വദേശി റോഹിത് പ്രസാദ് എന്ന എൻജിനീയർ

നിന്നെ സൃഷ്ടിച്ചതാരെന്ന ചോദ്യത്തിന് അലക്‌സിയയുടെ സ്മാർട്ട് ഉത്തരം 'ഐ വാസ് ഇൻവെന്റഡ് ബൈ ആമസോൺ'; അലക്‌സിയയ്ക്കു പിന്നിലുള്ള തലച്ചോർ ആരുടേതെന്ന ചോദ്യത്തിന് രാജ്യത്തിന്റെ മനസ് നിറയ്ക്കുന്ന ഉത്തരം പുറത്ത്; ഇന്ത്യയുടെ പേര് വാനോളമുയർത്തി ജാർഖണ്ഡ് സ്വദേശി റോഹിത് പ്രസാദ് എന്ന എൻജിനീയർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിന്റെ സൃഷ്ടിതാവാരെന്ന ചോദ്യത്തിന് ആമസോൺ എന്ന് അലക്‌സിയ സ്മാർട്ടായി ഉത്തരം പറയുമെങ്കിലും അതിന് പിന്നിലുള്ള മനുഷ്യ ബുദ്ധി ആരുടേതെന്ന് പുറത്ത് വിട്ടിരുന്നില്ല. എന്നാൽ അലക്‌സിയയുടെ പിന്നിലുള്ള തലച്ചോർ ജാർഖണ്ഡ് സ്വദേശിയായ റോഹിത്ത് പ്രസാദെന്ന എൻജിനിയറുടെതാണെന്ന വിവരം രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തുന്നു.

സാങ്കേതിക വിദ്യ, വ്യാപാരം, മാധ്യമം എന്നീ മേഖലകളിലെ മികച്ച നൂറ് വ്യക്തികളുടെ പട്ടിക റെക്കോർഡ് ലിസ്റ്റ് 2017ൽ പുറത്ത് വിട്ടപ്പോൾ റോഹിത്തിന്റെ പേര് 15ാം സ്ഥാനത്തായിരുന്നു. ഇദ്ദേഹത്തിന്റെ പേരിന് മുൻപുള്ള 14 പേരിൽ മാർക്ക് സക്കർബർഗ്, ജെഫ് ബെസോസ്, ടിം കുക്ക്, സൂസൻ ഫോവ്‌ളർ, സുന്ദർ പിച്ചായ്, ഇലോൺ മസ്‌ക്, സത്യ നാദല്ല എന്നിവരുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്നും ഓർക്കണം.

2017ൽ പുറത്ത് വിട്ട വേഗത്തിൽ വളരുന്ന കമ്പനികളിലെ മികച്ച വ്യക്തിത്വങ്ങളുടെ ലിസ്റ്റിൽ റോഹിത്തിന്റെ പേര് 9ാം സ്ഥാനത്തായിരുന്നു. റാഞ്ചിയിലാണ് റോഹിത്ത് കുടുംബവുമായി താമസിക്കുന്നത്. 1997ൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യുണിക്കേഷനിൽ ബിരുദം പാസായ ശേഷം അമേരിക്കയിലെ ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്‌നോളജിയിൽ നിന്നും എംഎസും നേടി.

ഇന്റർനെറ്റിന്റെ പൂർവ്വ രൂപമായ അർപ്പാനെറ്റ് വികസിപ്പിച്ച ബിബിഎൻ ടെക്‌നോളജീസിലാണ് 14 വർഷം റോഹിത്ത് ജോലി ചെയ്തത്. 2013ൽ ആമസോണിൽ ചേർന്ന ഇദ്ദേഹം ഉപഭോക്താക്കളെ ആമസോൺ ഉൽപന്നങ്ങളും സേവനങ്ങളുമായി അടുപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. രണ്ടു വർഷം മുൻപാണ് അലക്‌സിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഗവേഷണ വിഭാഗം തലവനായി റോഹിത്തിനെ നിയമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP