Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രാജ്യത്ത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുകയെന്ന ലക്ഷ്യം: മൊബൈൽ ഫോണുകൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കും; ഓരോ ജില്ലയും കയറ്റുമതി ഹബ്ബാകും; വ്യവസായ-വാണിജ്യ രംഗത്തിനായി 27,300 കോടി നീക്കി കേന്ദ്ര ബജറ്റ്

രാജ്യത്ത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുകയെന്ന ലക്ഷ്യം: മൊബൈൽ ഫോണുകൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കും; ഓരോ ജില്ലയും കയറ്റുമതി ഹബ്ബാകും; വ്യവസായ-വാണിജ്യ രംഗത്തിനായി 27,300 കോടി നീക്കി കേന്ദ്ര ബജറ്റ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി :രാജ്യത്തെ വ്യവസായ-വാണിജ്യ രംഗം ശക്തിപ്പെടുത്താനുള്ള പദ്ധതികളുമായി 2020 കേന്ദ്ര ബജറ്റ്. രാജ്യത്ത് മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, അർദ്ധചാലകങ്ങൾ എന്നിവയുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തി നിർമല സീതാരാമൻ. രാജ്യത്ത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുടെ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇന്ത്യയിലെ പ്രാദേശിക നിർമ്മാണത്തിനായി ആപ്പിൾ, സാംസങ് തുടങ്ങിയ വിദേശ കമ്പനികളെ ആകർഷിക്കുന്നതിനാണ് നീക്കമെന്ന് സൂചന. 2020-21 സാമ്പത്തിക വർഷത്തിൽ വ്യവസായ, വാണിജ്യ വികസനത്തിനായി മൊത്തം 27,300 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. രാജ്യത്തെ ബിസിനസുകൾക്കായി എൻഡ്-ടു-എൻഡ് ഉപദേശക പോർട്ടലായ ഇൻവെസ്റ്റ്‌മെന്റ് ക്ലിയറൻസ് സെൽ സ്ഥാപിക്കാനും സീതാരാമൻ നിർദ്ദേശിച്ചു.

പിപിപി മോദിൽ സംസ്ഥാനങ്ങളുമായി സഹകരിച്ച് അഞ്ച് പുതിയ സ്മാർട് സിറ്റികൾ നിർദ്ദേശിച്ചിട്ടുണ്ട്. ആഭ്യന്തര വിപണിയിലും കയറ്റുമതിക്കുമായി കഴിഞ്ഞ വർഷം ആപ്പിൾ ഇന്ത്യയിൽ ഐഫോൺ എക്‌സ്ആർ ഉത്പാദനം ആരംഭിച്ചിരുന്നു. ഈ വർഷം മാർച്ച് മുതൽ ചെന്നൈ പ്ലാന്റ് ഉൾപ്പടെയുള്ള പല ഫാക്ടറികളും പ്രവർത്തനക്ഷമമാകുമെന്നും ചാർജറും മറ്റ് ഉപകരണങ്ങളും ഉൽപാദിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ത്യാ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്‌സ് അസോസിയേഷൻ (ഐസിഇഎ) പോലുള്ള വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള ആവശ്യം ശ്രദ്ധയിൽപ്പെട്ട ധനമന്ത്രി, 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമെന്നും പറഞ്ഞു. കയറ്റുമതിക്കാർക്ക് നികുതി റീഫണ്ട് ചെയ്യുന്നതിനുള്ള നിർവിക് പദ്ധതിയും ഈ വർഷം തന്നെ ആരംഭിക്കുമെന്ന് അവർ പ്രഖ്യാപിച്ചു.

രണ്ടാം മോദി സർക്കാർ അധികാരത്തിലേറി 100 ദിവസത്തിനകം 515 വൈഫെ ഹോട്ട് സ്‌പോട്ടുകൾ സജ്ജമാക്കിയതായും മന്ത്രി കൂട്ടിചേർത്തു. കൂടുതൽ തേജസ് ട്രെയിനുകൾ ഓടിക്കും. പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്താൻ കൂടുതൽ ട്രെയിനുകൾ. 27,000 കിമീ റെയിൽവേ ലൈൻ വൈദ്യൂതീകരിച്ചു. റെയിൽവേ രംഗത്ത് സ്വകാര്യനിക്ഷേപം കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുന്നു. 148 കി.മീ നീളുന്ന ബെംഗളൂരു സബർബൻ ട്രെയിൻ പദ്ധതിയുമായി കേന്ദ്രസഹകരിക്കുമെന്നും ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP