Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓർബിറ്ററും ലാൻഡറും റോവറുമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കു പര്യവേഷണവാഹനം അയയ്ക്കുക ജൂലൈയിൽ; ലാൻഡിങ് ലക്ഷ്യമിടുന്നത് സെപ്റ്റംബർ ആറിനും;ഒരു പര്യവേഷണ വാഹനം മറ്റൊരു ഗ്രഹത്തിലേക്ക് സുരക്ഷിതമായി ഇറക്കിയുള്ള ഇന്ത്യയുടെ ആദ്യ ദൗത്യം; ചന്ദ്രയാൻ 2ന് രൂപരേഖയായി

ഓർബിറ്ററും ലാൻഡറും റോവറുമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കു പര്യവേഷണവാഹനം അയയ്ക്കുക ജൂലൈയിൽ; ലാൻഡിങ് ലക്ഷ്യമിടുന്നത് സെപ്റ്റംബർ ആറിനും;ഒരു പര്യവേഷണ വാഹനം മറ്റൊരു ഗ്രഹത്തിലേക്ക് സുരക്ഷിതമായി ഇറക്കിയുള്ള ഇന്ത്യയുടെ ആദ്യ ദൗത്യം; ചന്ദ്രയാൻ 2ന് രൂപരേഖയായി

ന്യൂഡൽഹി: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കു പര്യവേഷണവാഹനം അയയ്ക്കാൻ ലക്ഷ്യമിട്ടുള്ള ചാന്ദ്രയാൻ- 2 ദൗത്യം ജൂലൈയിൽ. ജൂലൈ 9നും 16നും ഇടയിലാകും വിക്ഷേപണം. സെപ്റ്റംബർ ആറിന് ചന്ദ്രനിൽ എത്തും വിധമാകും ക്രമീകരണം.

800 കോടിരൂപയോളം പ്രതീക്ഷിത ചെലവുവരുന്ന പദ്ധതിയിൽ ഇനിയും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവമാണ് ഇന്ത്യ ഉന്നമിടുന്നത്. ചന്ദ്രനിൽ ജലസാന്നിധ്യം കണ്ടെത്തിയ ചാന്ദ്രയാൻ-1 ദൗത്യത്തിന്റെ തുടർച്ചയാണിതെ്. ഒരാളെ ചന്ദ്രനിൽ ഇറക്കുന്ന അത്ര പ്രാധാന്യമാണ് ദൗത്യത്തിനെന്നും ഐഎസ് ആർ ഒ പറയുന്നു. ഒരു പര്യവേഷണ വാഹനം മറ്റൊരു ഗ്രഹത്തിലേക്ക് സുരക്ഷിതമായി ഇറക്കിയുള്ള ഐ.എസ്.ആർ.ഒയുടെ ആദ്യ ദൗത്യമാണിത്. ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ശിലാപാളികളാൽ നിറഞ്ഞ ഭാഗമാണിതെന്നും ഇവിടേക്കുള്ള ദൗത്യം പ്രപഞ്ചോൽപ്പത്തിയേക്കുറിച്ച് അടക്കമുള്ള വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ ഉപകരിച്ചേക്കുമെന്നും ഐ.എസ്.ആർ.ഒ. പ്രത്യാശ പ്രകടിപ്പിച്ചു.

രാജ്യം ആകാംക്ഷയോടെയും അതിലേറെ അഭിമാനത്തോടെയും നിരീക്ഷിക്കുന്ന പദ്ധതിയാണ് ഐഎസ്ആർഒ യുടെ അടുത്ത ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ രണ്ട്. മറ്റ് ബഹിരാകാശ ഏജൻസികൾ ഇന്നേവരെ ചെയ്യാൻ ധൈര്യപ്പെട്ടിട്ടില്ലാത്ത സാഹസത്തോടെ ചാന്ദ്രയാൻ രണ്ട് ചന്ദ്രോപരിതലത്തിൽ ഇറക്കാനാണ് ലക്ഷ്യമിടുന്നത് വെല്ലുവിളികൾ നിറഞ്ഞ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെയാണ് പേടകത്തെ ഇറക്കാനായി ഐഎസ്ആർഒ ശാസ്ത്രജ്ഞന്മാർ തിരഞ്ഞെടുത്തിരിക്കുന്നത്. ദക്ഷിണ ധ്രുവത്തിലെ രണ്ട് സ്ഥലങ്ങൾ തങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ടെന്നും അതിലൊന്നിനെ ചാന്ദ്രപേടകത്തിന്റെ ലാൻഡിങ്ങിനായി തിരഞ്ഞെടുക്കുമെന്നാണ് ഐഎസ്ആർഓ മുൻ തലവൻ എ.എസ് കിരൺ കുമാർ പറയുന്നത്.

ചാന്ദ്രയാൻ പദ്ധതിയുടെ പരീക്ഷണങ്ങളും പരിശോധനകളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിലാണ് ഇത് നടക്കുന്നത്. ചന്ദ്രനിലിറങ്ങുന്ന ലാൻഡറിന്റെ പ്രോട്ടോടൈപ്പ് ഉപയോഗിച്ചുള്ള പരീക്ഷണവും നടക്കുന്നുണ്ട്. ചാന്ദ്രയാൻ രണ്ടിന്റെ ഭാഗങ്ങളെല്ലാം തന്നെ തയ്യാറായിട്ടുണ്ടെന്നും ഈ വർഷം അധികം വൈകാതെ തന്നെ വിക്ഷേപണം ഉണ്ടാകുമെന്നും എ.എസ് കിരൺ കുമാർ വ്യക്തമാക്കുന്നു. ജിഎസ്എൽവി മാർക്ക്-3 റോക്കറ്റിലായിരിക്കും ചാന്ദ്രയാൻ -2 കുതിച്ചുയരുക

ചന്ദ്രനിൽ ചെന്ന് ലാൻഡ് ചെയ്യുക എന്നത് ഏറെ ശ്രമകരമായ ജോലിയാണെന്ന് 2008ലെ വിജയകരമായ ചാന്ദ്രയാൻ 1 ന്റെ പ്രോജക്റ്റ് ഡയറക്ടർ കൂടിയായിരുന്ന ഡോ: അണ്ണാദുരൈ നേരത്തെ പറഞ്ഞിരുന്നു. ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവയാണ് ഈ മിഷനിലുള്ളത്. ബെംഗളൂരിലെ കടഅഇ ലാണ് ഇവ ഒരുങ്ങുന്നത്. ചന്ദ്രനിൽ ഇറങ്ങാൻ ലാൻഡർ സഹായിക്കും. ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാനാണ് റോവർ ഉപയോഗിക്കുക. പിന്നീട് ഇവ ഭൂമിയിലേയ്ക്ക് വിവരങ്ങളും ചിത്രങ്ങളുമടങ്ങിയ സന്ദേശങ്ങൾ അയയ്ക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP