Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകം ആശങ്കയുടെ നിഴലിൽ ഇരിക്കവേ അവസരം മുതലെടുക്കാൻ സൈബർ കുറ്റവാളികൾ: കൊറോണ വൈറസിനെക്കുറിച്ചുള്ള വിവരങ്ങളും സുരക്ഷാ ടിപ്‌സും നൽകാമെന്നുള്ള ഫയലുകൾ; ഒളിഞ്ഞിരിക്കുന്നത് ഡേറ്റ നശിപ്പിക്കാനും നെറ്റ്‌വർക്ക് തടയാനും പരിഷ്‌കരിക്കാനും പകർത്താനും കഴിവുള്ള മാൽവെയറുകൾ; മുന്നറിയിപ്പുമായി സൈബർ സുരക്ഷാ വിഭാഗം

ലോകം ആശങ്കയുടെ നിഴലിൽ ഇരിക്കവേ അവസരം മുതലെടുക്കാൻ സൈബർ കുറ്റവാളികൾ: കൊറോണ വൈറസിനെക്കുറിച്ചുള്ള വിവരങ്ങളും സുരക്ഷാ ടിപ്‌സും നൽകാമെന്നുള്ള ഫയലുകൾ; ഒളിഞ്ഞിരിക്കുന്നത് ഡേറ്റ നശിപ്പിക്കാനും നെറ്റ്‌വർക്ക് തടയാനും പരിഷ്‌കരിക്കാനും പകർത്താനും കഴിവുള്ള മാൽവെയറുകൾ; മുന്നറിയിപ്പുമായി സൈബർ സുരക്ഷാ വിഭാഗം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : ലോകമെമ്പാടും ജനങ്ങൾ കോറോണ വൈറസ് ആശങ്കയിൽ ഇരിക്കവേ അവസരം മുതലെടുക്കാൻ സൈബർ കുറ്റവാൡകളുടെ കോറോണ മാൽവെയറുകൾ. കൊറോണ വൈറസിനെക്കുറിച്ചുള്ള വിവരങ്ങളും സുരക്ഷാ ടിപ്‌സും നൽകാമെന്ന് വ്യാജേന സൈബർ കുറ്റവാളികൾ ആളുകളുടെ കംപ്യൂട്ടറുകളിൽ മാൽവെയർ ഫയലുകൾ വിന്യസിക്കാൻ തുടങ്ങിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇത് സംബന്ധിച്ച് സൈബർ സുരക്ഷാ ഗവേഷകർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട അന്തർദേശിയ മാധ്യമങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

കൊറോണ വൈറസിനെക്കുറിച്ചുള്ള പിഡിഎഫ്, എംപി 4, ഡോക്‌സ് ഫയലുകൾ എന്നിവയുടെ മറവിൽ മറച്ചുവെച്ച അത്തരം വൈറസ് ഫയലുകൾ സൈബർ സുരക്ഷാ സ്ഥാപനമായ കാസ്‌പെർസ്‌കിയിലെ ഗവേഷകർ കണ്ടെത്തിയതായിട്ടാണ് സൂചന. കൊറോണ വൈറസിൽ നിന്ന് എങ്ങനെ പരിരക്ഷിക്കപ്പെടാം എന്നതിനെക്കുറിച്ചുള്ള വിഡിയോ നിർദ്ദേശങ്ങൾ, ഭീഷണിയെക്കുറിച്ചുള്ള അപ്ഡേറ്റുകൾ, വൈറസ് കണ്ടെത്തൽ നടപടിക്രമങ്ങൾ എന്നീ പേരുകളിലാണ് ഫയലുകൾ പ്രചരിക്കുന്നത്. ഇത് ഓൺലൈൻ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അധികൃതർ നൽകുന്ന വിവരം.

ആദ്യത്തെ മാൽവെയർ കണ്ടെത്തിയത് ഐബിഎം എക്‌സ്-ഫോഴ്സ് ത്രെറ്റ് ഇന്റലിജൻസ് ആണ്, കൂടാതെ  ഗിഫു, ഒസാക്ക, ടൊട്ടോറി എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഇത്തരം കേസുകൾ എത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ഇത്തരം മാൽവെയറുകൾ ഡേറ്റ നശിപ്പിക്കാനും നെറ്റ്‌വർക്ക് തടയാനും പരിഷ്‌കരിക്കാനും പകർത്താനും കഴിവുള്ളവയാണ്. അതുപോലെ തന്നെ കംപ്യൂട്ടറുകളുടെയോ നെറ്റ്‌വർക്കുകളുടെയോ പ്രവർത്തനത്തിൽ ഇടപെടാനും കഴിയും.

ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന കൊറോണ വൈറസ് ഇതിനകം സൈബർ കുറ്റവാളികൾ ഉപയോഗിച്ചു. ഇതുമായി ബന്ധപ്പെട്ട് പത്തോളം ഫൈലുകൾ കണ്ടെത്തി കഴിഞ്ഞു. ആളുകൾ അവരുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാകുമ്പോൾ, കൊറോണ വൈറസ് പടരുന്നതിനെക്കുറിച്ച് വ്യാജ രേഖകൾക്കുള്ളിൽ കൂടുതൽ കൂടുതൽ മാൽവെയറുകൾ കടത്തി ഇതിൽ അവസരം മുതലെടുക്കുകയാണെന്ന് കാസ്പെർസ്‌കി മാൽവെയർ അനലിസ്റ്റ് ആന്റൺ ഇവാനോവ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP