Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എത്തിക്കൽ ഹാക്കിങ്ങും ഐ റ്റി സെക്യുരിറ്റിയും (രണ്ടാം ഭാഗം)

എത്തിക്കൽ ഹാക്കിങ്ങും ഐ റ്റി സെക്യുരിറ്റിയും (രണ്ടാം ഭാഗം)

രോ വർഷവും ഇന്റർനെറ്റിലൂടെ പടരുന്ന സെക്യൂരിറ്റി റിസ്‌കുകൾ കൂടുന്നതല്ലാതെ കുറയുന്നതായി നമ്മൾ കാണാറില്ല. പ്രത്യേകിച്ചും സോഷ്യൽ മീഡിയ സൈറ്റുകൾ കൂടുതൽ ആളുകളെ ഇൻഫ്‌ലുവൻസ് ചെയ്യുന്ന ഈ കാലത്ത് സോഷ്യൽ മീഡിയ വഴിയുള്ള അറ്റാക്കുകളും കൂടിവരികയാണ്. കഴിഞ്ഞ ഒരു വർഷത്തെ സോഷ്യൽ മീഡിയ സ്‌കാമുകളും, സെക്യൂരിറ്റി ഇഷ്യൂസിന്റെ ഇരകളെയും കണക്കിലെടുത്തൽ 2015 സൈബർ സെക്യൂരിറ്റി മേഖലക്ക് കൂടുതൽ തലവേദനകൾ കൊണ്ട് വരും എന്നതിന് ഒരു സംശയവും വേണ്ട. വ്യക്തികളെ ടാർഗറ്റ് ചെയ്തുകൊണ്ടുള്ള അറ്റാക്കുകളും, കോർപ്പറേറ്റ് മേഖലയിൽ വ്യാപകമാകുന്ന ബ്രിങ് യുവർ ഓണ് ഡിവയിസ് (BYOD) പോളിസികളും, സൈബർ ആക്രമണങ്ങൾ കൂടുതൽ അപകടകരമാക്കും.

ഷോക്കിങ് വീഡിയോ ഐക്കണിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ട്രോജാൻ വൈറസ് മുതൽ മൊബൈൽ റാൻസംവെയർ തുടങ്ങി പല പുതിയ ഭീഷണികളും 2015 കാണാൻ കിടക്കുന്നതെയുള്ളു. സോഷ്യൽ മീഡിയയിലൂടെ എളുപ്പം ഇവയെ പടർത്താം എന്നതിനാൽ പല വൈറസ് സൃഷ്ടാക്കളും 2015 ലും സോഷ്യൽ മീഡിയ തങ്ങളുടെ ഇഷ്ട മീഡിയം ആയി ഉപയോഗിക്കും.

1. പോപ്പുലർ ആയിട്ടുള്ള സെർച്ച് കീ വേർട്‌സ് വഴിയുള്ള സ്‌കാമുകൾ

രോ ദിവസവും ഇന്റർനെറ്റിൽ സെർച്ച് എഞ്ചിൻ വഴി ഉപഭോക്താക്കൾ പല വാക്കുകളും സെർച്ച് ചെയ്യാറുണ്ട്. പലപ്പോഴും അതതു ദിവസത്തെ പ്രധാന സംഭവങ്ങൾ പോപ്പുലർ സെർച്ച് ആയി രൂപന്തരപ്പെടാറുണ്ട്. ( വിക്രമിന്റെ ഐ സിനിമ റിലീസ് ആയി ആദ്യ മണിക്കൂറിൽ ഗൂഗിളിൽ മാത്രം 40000ൽ പരം സെർച്ച് റിക്വസ്റ്റ് വന്നത് ഐ റിവ്യൂ എന്ന ടോപ്പിക്ക് ആസ്പദം ആക്കി ആയിരുന്നു). ഇത്തരം സെർച്ച് കീ വേർഡ്‌സ് ലിങ്ക് ചെയ്ത് ഒരു സ്‌കാം പോപ്പുലർ ആക്കുവാൻ (പരത്തുവാൻ) ഇന്റർനെറ്റ് ക്രിമിനലുകൾ ശ്രമിക്കും. കഴിഞ്ഞ വർഷം എബോള, വേൾഡ് കപ്പ്, മലേഷ്യൻ എയർ ഫ്‌ലൈറ്റ് മിസ്സിങ് തുടങ്ങിയവയായിരുന്നു സ്‌കാമുകൾക്ക് വേണ്ടി ഇന്റർനെറ്റ് ക്രിമിനലുകൾ ഉപയോഗിച്ചത്.

2. സോഷ്യൽ മീഡിയ വഴിയുള്ള മാൽവെർടൈസിങ്

മാൽവയാർ പ്രോഗ്രാമുകളെ ആഡ് സെർവറുകൾ വഴി ഇരകളിലേക്ക് എത്തിക്കുന്ന പ്രക്രിയ ആണ് മാൽവർടൈസിങ്. ഏതെങ്കിലും പരസ്യം വഴി കംമ്പ്യൂട്ടറുകളെ അപകടത്തിലാക്കുന്ന പ്രോഗ്രാമുകൾ ഇന്റർനെറ്റ് ഉപഭോക്താക്കളുടെ കമ്പ്യൂട്ടറിൽ എത്തിച്ചാൽ, ഇന്റർനെറ്റ് ക്രിമിനലുകൾക്ക് പല ആവശ്യത്തിനായി മാൽവയർ ഇൻഫെക്റ്റട് കമ്പ്യൂട്ടർ പല രീതിയിൽ ഉപയോഗിക്കാം. ഇനി കാണാനിരിക്കുന്ന പല ഇന്റർനെറ്റ് മാൽവർടൈസിങ്കളും ഒരു ക്ലിക്ക് ഫ്രോഡിന് അപ്പുറം അപകടകാരികലയിരിക്കും.

3. മൊബൈൽ റാൻസംവെയർ ഭീഷണി

മൊബൈൽ റാൻസംവെയർ, കമ്പ്യൂട്ടർ ഉപഭോക്താക്കളുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളൂ. സെക്യൂരിറ്റി കുറഞ്ഞ കമ്പ്യൂട്ടറിലോ മൊബൈലിലോ മൊബൈൽ റാൻസംവെയർ പ്രോഗ്രാം കയറിയാൽ അത് നമ്മുടെ പല ഡാറ്റയും എൻക്രിപ്റ്റ് ചെയ്തു നമ്മൾക്ക് ഉപയോഗിക്കാൻ പറ്റാത്തതാക്കും. നമ്മൾ എൻക്രിപ്റ്റ് ചെയ്ത ഏതെങ്കിലും ഡാറ്റ ഉപയോഗിക്കാൻ നോക്കുകയാണെങ്കിൽ അതിന്റെ ഡീക്രിപ്ഷൻ കീ വാങ്ങിക്കുവാനുള്ള ലിങ്കിലേക്ക് കൊണ്ടുപോകും. നമ്മൾ അതിൽ പറഞ്ഞ തുക മുടക്കി ഡീക്രിപ്ഷൻ കീ വാങ്ങി എൻക്രിപ്റ്റ് ചെയ്ത ഡാറ്റ നോർമൽ രീതിയിൽ കൊണ്ടുവരണം. നമ്മൾക്ക് ആവശ്യമുള്ള ഡാറ്റ ആണെങ്ങിൽ ഒരു പക്ഷെ നമ്മൾ ഈ രീതിയിൽ ഡീക്രിപ്ഷൻ കീ വങ്ങേണ്ടി വന്നേക്കാം. ഇത് ഒരു രീതിയിൽ പറഞ്ഞാൽ നമ്മുടെ ഡാറ്റ കിഡ്‌നാപ്പ് ചെയ്തു മോചന ദ്രവ്യം ആവശ്യപ്പെടുന്നത് പോലെയാണ്, അതുകൊണ്ട് തന്നെയാണ് ഇതിനെ രാൻസംവെയർ എന്ന പേരില് അറിയപ്പെടുന്നത്. സോഷ്യൽ മീഡിയവഴി 2015ൽ പടരാൻ സാധ്യതയുള്ള ഒരു പുതിയ വിഭാഗമായിരിക്കും ഇവ.

4. ഷോകിങ് വീഡിയോയിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ട്രോജാൻ വൈറസ്

ഷോക്കിങ് വീഡിയോയിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ട്രോജാൻ വൈറസ് ആണ് വേറൊരു അപകടകാരി. സോഷ്യൽ മീഡിയ പോപ്പുലറായി തുടങ്ങിയ സമയം മുതൽക്കേ അതിലൂടെ പ്രചരിക്കുന്ന സ്പാമുകളും, ട്രോജാൻ വൈറസുകളും സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ തലവേദനയാണ്. 2015ലും ഇതിനു കാര്യമായ കുറവുണ്ടാകും എന്ന് തോന്നുന്നില്ല. ഇത്തരം വീഡിയോയിൽ ക്ലിക്ക് ചെയ്താൽ അത് നമ്മൾ ലോഗിൻ ചെയ്തിരിക്കുന്ന മീഡിയം വഴി നമ്മുടെ കോണ്ടാക്റ്റ് ലിസ്റ്റിൽ ഉള്ള എല്ലാവർക്കും ചെല്ലുകയോ അല്ലെങ്കിൽ നമ്മുടെ കമ്പ്യൂട്ടറിൽ നമ്മൾ പോലും അറിയാതെ അത് അയച്ച ഹാക്കാരുടെ കംമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന ഒരു പിൻവാതിൽ (ബാക്ക് ഡോർ) തുറക്കുകയോ ചെയ്യും. ഇതിലൂടെ പല അപകടങ്ങളും നിങ്ങളെ തേടി വരാം.

5. വീട്ടിലിരുന്നു കൈ നിറയെ പണം സമ്പാദിക്കാം

ത്തരം ലിങ്ക് നമ്മൾ പലടത്തും കാണാറുണ്ട്, ഇത് പലപ്പോഴും കാഴ്ചയിൽ വലിയ അപകടം തോന്നില്ലായിരിക്കും. എന്നാൽ ഇതിലൂടെ ഇന്റർനെറ്റ് ക്രിമിനലുകളുടെ കയ്യിലേക്ക് കോടി കണക്കിന് പണമാണ് എല്ലാവർഷവും നിരപരാധികൾ അയച്ചു കൊടുക്കുന്നത്. പലപ്പോഴും സോഷ്യൽ മീഡിയയിൽ ആകർഷകമായ പരസ്യം നല്കി ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്നവർ ധാരാളമുണ്ട്. ഇതിൽ പറഞ്ഞ പണസമ്പാദനം നടത്തുന്നത് ഇന്റർനെറ്റ് ക്രിമിനലുകൾ ആണെന്ന് മാത്രം .

പഴയതും , പുതിയതുമായ ധാരാളം ഇന്റർനെറ്റ് തട്ടിപ്പുകളും, അപകടകരമായ പല പ്രോഗ്രാമുകളും, സോഷ്യൽ മീഡിയ വഴി 2015ലും ഭീഷണി ഉണ്ടാക്കിയേക്കും. ലൈസൻസ് ഉള്ള ആന്റി വൈറസ് പ്രോഗ്രാമുകൾ ഉപയോഗിക്കുക, ഒരു ലിങ്ക് ക്ലിക്ക് ചെയ്യുന്നതിന് മുൻപായി പലതവണ ചിന്തിക്കുക, ഒരു പക്ഷെ ഒരു ക്ലിക്ക് നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ചേക്കാം.
Sources: Bit Defenders report, EC councils journal, previous investigation experience
Twitter: www.twitter.com/binosh

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP