Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചോർച്ച സമ്മതിച്ച് ഫേസ്‌ബുക്ക്; കേംബ്രിഡ്ജ് അനലിറ്റിക്ക ചോർത്തിയത് 5.62 ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങൾ; ഫേസ്‌ബുക്ക് പണി തരുമെന്ന് പേടിച്ച് ഉപഭോക്താക്കൾ

ചോർച്ച സമ്മതിച്ച് ഫേസ്‌ബുക്ക്; കേംബ്രിഡ്ജ് അനലിറ്റിക്ക ചോർത്തിയത് 5.62 ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങൾ; ഫേസ്‌ബുക്ക് പണി തരുമെന്ന് പേടിച്ച് ഉപഭോക്താക്കൾ

ന്യൂഡൽഹി: കേംബ്രിഡ്ജ് അനലിറ്റിക്ക ചോർത്തിയത് 5,62,455 ഇന്ത്യക്കാരുടെ രേഖകൾ എന്ന് സമ്മതിച്ച് ഫേസ്‌ബുക്ക്. വിവരങ്ങൾ ചോർത്തിയത് സംബന്ധിച്ചു ഐടി മന്ത്രാലയം തേടിയ വിശദീകരണത്തിന് മറുപടി പറയുകയായിരുന്നു ഫേസ്‌ബുക്ക്. 335 ഇന്ത്യക്കാർ അലക്‌സാണ്ടർ കോഗൻ വികസിപ്പിച്ച ദിസ് ഈസ് യുവർ ഡിജിറ്റൽ ലൈഫ് എന്ന അപ്‌ളിക്കേഷൻ ഡൗൺലോഡ് ചെയ്തു. ഇതിലൂടെയാണ് കാംബ്രിഡ്ജ് അനലിറ്റിക്ക വിവരങ്ങൾ ശേഖരിച്ചതെന്നും ഫേസ്‌ബുക് വിശദമാക്കി.

നേരത്തെ 8.70 കോടി അക്കൗണ്ടുകളിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ചോർന്നതായി ഫേസ് ബുക്കിന്റെ സ്ഥിരീകരണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ച് ലക്ഷത്തിൽ പരം ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ ഫേസ്‌ബുക്ക് ചോർത്തി എന്ന വിവരം പുറത്ത് വരുന്നത്. നിങ്ങൾ സുഹൃത്തുമായി നടത്തുന്ന വീഡിയോ ചാറ്റുൾപ്പെടെ എല്ലാ സന്ദേശങ്ങളും സ്‌കാൻ ചെയ്യാറുണ്ടെന്ന് ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക സുക്കർബർഗ് നേരത്തെ സമ്മതിച്ചിരുന്നു.

ഫേയ്‌സ്ബുക്കിന്റെ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്ത സന്ദേശങ്ങളും ഉള്ളടക്കവും ബ്ലോക്ക് ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഈ സ്‌കാനിങ്ങെങ്കിലും വിവരങ്ങൾ ചോർന്നുപോകാനുള്ള സാധ്യത അപ്പോഴും ശേഷിക്കുന്നുണ്ട്. കേംബ്രിജ് അനലറ്റിക്ക വിവാദത്തോടെ ഫേസ്‌ബുക്കിന്റെ വിശ്യാസ്യതയിൽ വൻതോതിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. അതിനിടെയാണ് സന്ദേശങ്ങൾ സ്‌കാൻ ചെയ്യാറുണ്ടെന്ന സുക്കർബർഗിന്റ വെളിപ്പെടുത്തൽ. സ്‌ന്ദേശങ്ങൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് സ്‌കാൻ ചെയ്യുന്നതെന്ന് ഫേസ്‌ബുക്ക് പറയുന്നുണ്ടെങ്കിലും, പിൽക്കാലത്ത് ഇതിലെ വിവരങ്ങൾ ചോർന്നുപോകില്ലെന്ന് ഉറപ്പുപറയാൻ ആർക്കുമാകുന്നില്ല. മാത്രമല്ല, മെസഞ്ജറിലൂടെ തങ്ങൾ നടത്തിയ സ്വകാര്യ സംഭാഷങ്ങളൊക്കെ മറ്റൊരാൾ കൂടി കണ്ടിട്ടുണ്ടാവാമെന്നതും ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുന്നു.

ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഉപയോഗിക്കുന്നതിനായി അഞ്ചുകോടി ഉപഭോക്താക്കളുടെ വിവരങ്ങൾ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ലഭിച്ചുവെന്ന വിവരം അടുത്തിടെ ഫേസ്‌ബുക്കിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. ലോകമെങ്ങും പ്രതിഷേധമുയർന്നതോടെ, സുക്കർബർഗിന് മാധ്യമങ്ങളിലൂടെ നേരിട്ടുവന്ന് മാപ്പുപറയേണ്ട സ്ഥിതിയുമുണ്ടായി. ഇന്ത്യയും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങൾ ഫേസ്‌ബുക്കിനോട് ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

വോക്‌സിന് നൽകിയ അഭിമുഖത്തിലാണ് മെസഞ്ജറിലൂടെയുള്ള സന്ദേശങ്ങൾ സ്‌കാൻ ചെയ്യാറുണ്ടെന്ന് സുക്കർബർഗ് സമ്മതിച്ചത്. മ്യാന്മറിലെ കൂട്ടക്കുരുതിയെക്കുറിച്ചുള്ള വിവരങ്ങൾ മെസഞ്ജറിലൂടെ കൈമാറാനുള്ള ശ്രമം ബ്ലോക്ക് ചെയ്തതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ്, എന്താണ് കടന്നുപോകുന്നതെന്ന് തങ്ങളുടെ സംവിധാനങ്ങൾക്ക് മനസ്സിലാക്കാനാകുമെന്ന് സുക്കർബർഗ് മറുപടി നൽകിയത്. സുരക്ഷയ്ക്ക് അപകടമാകുന്ന സന്ദേശങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ഉദ്ദേശ്യലക്ഷ്യം എത്ര ശുദ്ധമാണെങ്കിലും, സുക്കർബർഗിന്റെ വെളിപ്പെടുത്തൽ സാമൂഹിക മാധ്യമങ്ങളിൽ സമ്മിശ്ര പ്രതിരകണമാണ് ക്ഷണിച്ചുവരുത്തിയത്. ഭൂരിഭാഗം ആളുകളും ചാറ്റുകളും മറ്റും സ്‌കാൻ ചെയ്യപ്പെടുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു. തങ്ങളുടെ സ്വകാര്യതയാണ് ഇതിലൂടെ നഷ്ടപ്പെടുന്നതെന്നും അവർ പറയുന്നു. എന്നാൽ, മെസഞ്ജറിലൂടെയുള്ള വിവരങ്ങൾ മറ്റൊരു കാര്യത്തിനും ഉപയോഗിക്കുന്നില്ലെന്ന് മെസഞ്ജർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP