Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫേസ്‌ബുക്കും വാട്ട്‌സ്ആപ്പും ഒക്കെ വിട്ടു എല്ലാവരും ഇനി മെസഞ്ചറിൽ തന്നെ ഒതുങ്ങിക്കൂടുമോ? എല്ലാ സന്നാഹങ്ങളും ഒരു കുടക്കീഴിൽ ഒരുക്കാൻ തയ്യാറെടുത്ത് മെസഞ്ചർ

ഫേസ്‌ബുക്കും വാട്ട്‌സ്ആപ്പും ഒക്കെ വിട്ടു എല്ലാവരും ഇനി മെസഞ്ചറിൽ തന്നെ ഒതുങ്ങിക്കൂടുമോ? എല്ലാ സന്നാഹങ്ങളും ഒരു കുടക്കീഴിൽ ഒരുക്കാൻ തയ്യാറെടുത്ത് മെസഞ്ചർ

രമ്പരാഗത ഇമെയിലുകൾക്ക് ഭീഷണിയായി ഫേസ്‌ബുക്ക് തങ്ങളുടെ മെസഞ്ചർ അപ്ലിക്കേഷനെ പുതിയ സന്നാഹങ്ങളുമായി പുനരവതിപ്പിച്ചു. കമ്പനിയുടെ സോഷ്യൽ മീഡിയ നെറ്റ്‌വർക്കിൽ നിന്ന് വേറിട്ട് സ്വതന്ത്രമായി പ്രവർത്തിക്കുന്ന ആപ് ആയാണ് മെസഞ്ചറിന്റെ പുതിയ അവതാരം. ആപ് ഡെവലപർമാർക്ക് മെസഞ്ചറിനകത്ത് ഉപഭോക്താക്കൾക്കായി പുതിയ ആപ്പുകൾ സൃഷ്ടിക്കാൻ അവസരമൊരുക്കിയാണ് ഏറ്റവും വലിയ പരിഷ്‌കാരം കൊണ്ടു വന്നിരിക്കുന്നത്. സ്മാർട്ട് ആയ വീട്ടുപകരണങ്ങൾക്കു പോലും ഉപയോഗിക്കാവുന്ന പ്ലാറ്റ്‌ഫോമായി മെസഞ്ചറിനെ മാറ്റിയിട്ടുണ്ടെന്നും ഫേസ്‌ബുക്ക് വെളിപ്പെടുത്തി. ഗൂഗ്ൾ, ട്വിറ്റർ എന്നിവരിൽ നിന്നുള്ള കടുത്ത മത്സരവും അതിവേഗം വളരുന്ന സ്‌നാപ്ചാറ്റ്, വിചാറ്റ് എന്നീ മെസേജിങ് ആപ്പുകളുടെ ഭീഷണിയെയും അതിജീവിക്കാനാണ് മെസഞ്ചർ സേവനത്തെ അടിമുടി മാറ്റി ഫേസ്‌ബുക്ക് അവതരിപ്പിച്ചിരിക്കുന്നത്.

മെസഞ്ചർ ആപ്പിനുള്ളിൽ പ്രവർത്തിക്കുന്ന ആപ്പുകൾ നിർമ്മിക്കാൻ ആദ്യമായാണ് ഡെവലപ്പർമാർക്ക് ഫേസ്‌ബുക്ക് അനുവാദം നൽകുന്നത്. വരും ദിവസങ്ങൾ നാൽപതോളം വ്യത്യസ്ത ആപ്പുകൾ മെസഞ്ചറിൽ ലഭ്യമാകുമെന്നും കമ്പനി അറിയിക്കുന്നു. ഇതുവഴി സ്പോർട്സ് ക്ലിപ്പുകൾ, ആനിമേഷനുകൾ തുടങ്ങിയവ അയക്കാൻ കഴിയും. ഓൺലൈൻ പർച്ചേസുകളുടെ സ്റ്റാറ്റസ് അറിയാനോ റസ്‌റ്റോറന്റ് റിസർവേഷനോ ഇനി ഉപഭോക്താക്കൾക്ക് മെസഞ്ചർ ഉപയോഗിച്ച് എസ്എംഎസ് അയക്കാം. തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ടതും വേഗത്തിൽ വളരുന്നതുമായ ഉൽപ്പന്നമാണ് മെസഞ്ചറെന്ന് ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് പറഞ്ഞു.

ഓൺലൈൻ പർച്ചേസുകളുടെ ഓർഡർ സ്റ്റാറ്റസ് അറിയാനോ മാറ്റങ്ങൾ വരുത്താനോ ഉപഭോക്താക്കൾക്ക് കമ്പനികളുമായി നേരിട്ട് ആശയവിനിമയം നടത്താവുന്ന ഒരു പ്ലാറ്റ്‌ഫോമായിട്ടാണ് മെസഞ്ചറിനെ മാറ്റിയെടുത്തിരിക്കുന്നത്. ഇമെയിൽ വഴി നടന്നിരുന്ന ആശയ വിനിമയം ഇനി മെസഞ്ചറിലൂടെയും സാധ്യമാകും. മെസഞ്ചർ വഴി ഓൺലൈൻ ഷോപ്പിങ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഫേസ്‌ബുക്ക് മെസേജിങ് പ്രൊഡക്ട്്‌സ് വൈസ് പ്രസിഡന്റ് ഡേവിഡ് മാർക്കസ് പറയുന്നു. മെസഞ്ചറിനകത്ത് ആപ്പുകൾ നിർമ്മിക്കാനുള്ള കിറ്റ് ഡെവലപർമാർക്കായി ഫേസ്‌ബുക്ക് ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP