Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

267 ദശലക്ഷം ആളുകളുടെ പേരും വിലാസവും ഐഡിയുമടങ്ങിയ സകല വിവരങ്ങളും ഫേസ്‌ബുക്കിൽനിന്നും ചോർത്തി ഡാർക്ക് വെബ്‌സൈറ്റ്; ഫേസ്‌ബുക്കിന് കോടികൾ നഷ്ടപരിഹാരം കൊടുക്കേണ്ടിവരുമ്പോൾ ഉപഭോക്താവിന് മുട്ടൻപണി; സോഷ്യൽ മീഡിയയിലെ കാണാക്കെണികളിങ്ങനെ

267 ദശലക്ഷം ആളുകളുടെ പേരും വിലാസവും ഐഡിയുമടങ്ങിയ സകല വിവരങ്ങളും ഫേസ്‌ബുക്കിൽനിന്നും ചോർത്തി ഡാർക്ക് വെബ്‌സൈറ്റ്; ഫേസ്‌ബുക്കിന് കോടികൾ നഷ്ടപരിഹാരം കൊടുക്കേണ്ടിവരുമ്പോൾ ഉപഭോക്താവിന് മുട്ടൻപണി; സോഷ്യൽ മീഡിയയിലെ കാണാക്കെണികളിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഫേസ്‌ബുക്ക് ഉപയോഗിക്കുന്ന 267 ദശലക്ഷം പേരുടെ വ്യക്തിവിവരങ്ങൾ ചോർത്തിയതായി വിവരം ലഭിച്ചു. ഫേസ്‌ബുക്ക് ഐഡി, ഫോൺ നമ്പറുകൾ, മുഴുവൻ പേര് തുടങ്ങിയ വിവരങ്ങളെല്ലാമാണ് ഡാർക്ക് വെബ്ബിലേക്ക് ചോർത്തിയത്. ചോർത്തപ്പെട്ട വിവരങ്ങൾ കൂടുതലും അമേരിക്കയിൽ താമസിക്കുന്നവരുടേതാണ്. 26,71,40,436 പേരുടെ വിവരങ്ങൾ ഡാർക്ക് വെബ്് ലോകത്തെ ഡേറ്റാബേസിലുണ്ടെന്ന് സൈബർ സെക്യൂരിറ്റി സ്ഥാപനമായ കംപാരിടെക്കും സൈബർ ഗവേഷകനുമായ ബബോബ് ഡിയാച്ചെങ്കോയും ചേർന്നാണ് കണ്ടെത്തിയത്.

എങ്ങനെയാണ് വ്യക്തിവിവരങ്ങളടക്കം ചോർന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഡാർക്ക് വെബ്ബിന്റെ വേരുകൾ തേടിയ ഡിയാക്കോമിന് വിയറ്റ്‌നാമിലാണ് ഇതിന്റെ കേന്ദ്രമെന്ന് കണ്ടെത്താനായിട്ടുണ്ട്. ഫേസ്‌ബുക്ക് പ്രൊഫൈലുകളിൽനിന്ന് ഓട്ടോമേറ്റഡ് ബോട്ടുകളുപയോഗിച്ച് വ്യക്തിവിവരങ്ങൾ ചോർത്തുന്ന സ്‌ക്രാപ്പിങ് എന്ന രീതിയിലൂടെയാവാം വിവരങ്ങൾ ചോർത്തിയതെന്നാണ് സംശയിക്കുന്നത്. അല്ലെങ്കിൽ ഫേസ്‌ബുക്ക് ഡവലപ്പറായ എ.പി.ഐ.യിൽനിന്ന് നേരിട്ട് ചോർത്തിയതുമാവാം.

ഈ ഡേറ്റാബേസിലേക്ക് കടക്കാനുള്ള മാർഗങ്ങൾ ഇപ്പോൾ നിർജീവമാക്കിയിട്ടുണ്ട്. എന്നാൽ, ഇത് കണ്ടെത്താതെ കിടന്നപ്പോൾ രു പാസ്‌വേഡ് പോലും വേണ്ടാത്ത വിധത്തിൽ തുറന്ന നിലയിലായിരുന്നുവെന്നും അതുകൊണ്ടുതന്നെ ആരൊക്കെ വിവരങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെന്ന് പറയാനാകില്ലെന്നുമാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്. തട്ടിപ്പ് എസ്.എം.എസുകളായോ വിവിധ തട്ടിപ്പുകളിൽ പെടുത്തിയോ അത് ഉപയോഗിക്കപ്പെടാമെന്നാണ് കരുതുന്നത്.

2018-ലും ഫേസ്‌ബുക്കിൽനിന്ന് ഇത്തരത്തിൽ കൂട്ടത്തോടെ വ്യക്തിവിവരങ്ങൾ ചോർത്തിയിരുന്നു. അന്ന് 400 ദശലക്ഷം പേരുടെ ഫോൺനമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ചോർത്തപ്പെട്ടത്. രാഷ്ട്രീയ പ്രചരണത്തിനായി കേംബ്രിഡ്ജ് അനലിറ്റിക്‌സിന് ഫേസ്‌ബുക്ക് വ്യക്തിവിവരങ്ങൾ നൽകുകയായിരുന്നുവെന്ന് കണ്ടെത്തി. ഇപ്പോഴത്തെ സുരക്ഷാ വിഴ്ചയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫേസ്‌ബുക്ക് വക്താവ് പറഞ്ഞു.

ഉപഭോക്താക്കളുടെ വിവരങ്ങൾ സുരക്ഷിതമായി നിർത്തുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതിന് മുമ്പ് ചോർത്തപ്പെട്ടതാവാം ഈ വിവരങ്ങളെന്നാണ് ഫേസ്‌ബുക്ക് കരുതുന്നത്. 2018-ലെ വിവാദത്തെത്തുടർന്ന് എ.പി.ഐ.യിൽനന്ന് ഫേസ്‌ബുക്ക് അക്കൊല്ലം ഏപ്രിലിൽ ഫോൺ നമ്പറുകൾ നീക്കം ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ കണ്ടെത്തിയിട്ടുള്ള വിവരങ്ങൾക്ക് ഒന്നരവർഷത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് കരുതുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP