Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗൂഗിൾ ക്രോം യൂസർമാർ ബ്രൗസർ അടിയന്തിരമായി അപ്ഡേറ്റ് ചെയ്യുക; ഇല്ലെങ്കിൽ ഏത് നിമിഷവും ഹാക്കിംഗിനിരകളാകും; കടുത്ത മുന്നറിയിപ്പുമായി ബ്രൗസർ രാജാവ്; ക്രോമിലെ സുരക്ഷാ പാളിച്ചയെ ചൂഷണം ചെയ്യാൻ ഒരുങ്ങി ഹാക്കർമാർ; ക്രോം അപ്ഡേറ്റ് ചെയ്യുന്നതറിയാം

ഗൂഗിൾ ക്രോം യൂസർമാർ ബ്രൗസർ അടിയന്തിരമായി അപ്ഡേറ്റ് ചെയ്യുക; ഇല്ലെങ്കിൽ ഏത് നിമിഷവും ഹാക്കിംഗിനിരകളാകും; കടുത്ത മുന്നറിയിപ്പുമായി ബ്രൗസർ രാജാവ്; ക്രോമിലെ സുരക്ഷാ പാളിച്ചയെ ചൂഷണം ചെയ്യാൻ ഒരുങ്ങി ഹാക്കർമാർ; ക്രോം അപ്ഡേറ്റ് ചെയ്യുന്നതറിയാം

മറുനാടൻ ഡെസ്‌ക്‌

ഗൂഗിൾ ക്രോം യൂസർമാരോട് അവരുടെ ബ്രൗസറുകൾ അടിയന്തിരമായി അപ്ഡേറ്റ് ചെയ്യണമെന്ന കടുത്ത മുന്നറിയിപ്പുമായി ഗൂഗിൾ ക്രോം രംഗത്തെത്തി. ഇതിലെ നിർണായകമായ സുരക്ഷാ വിടവ് ഹാക്കർമാർ ചൂഷണം ചെയ്യാൻ സാധ്യതയേറെയാണെന്ന് വെളിപ്പെട്ടതിനെ തുടർന്നാണ് ഈ മുന്നറിയിപ്പുയർന്നിരിക്കുന്നത്. ലോകത്തിലെ 60 ശതമാനത്തിലധികം ഇന്റർനെറ്റ് യൂസർമാരും ക്രോം ബ്രൗസറാണ് ഉപയോഗിച്ച് വരുന്നത്. എല്ലാ ഗൂഗിൾ ഡിവൈസുകളിലെയും ഡിഫോൾട്ട് ബ്രൗസറുമാണിത്.

ഇന്റർനെറ്റിൽ നിന്നും ഇത് സൗജന്യമായി ഡൗൺലോഡ് ചെയ്യാനും സാധിക്കുന്നുണ്ട്. സാധിക്കുമെങ്കിൽ ഈ നിമിഷം തന്നെ ക്രോം ബ്രൗസർ അപ്ഡേറ്റ് ചെയ്യണമെന്നാണ് ഒരു ട്വിറ്റർ അപ്ഡേറ്റിലൂടെ ഗൂഗിളിന്റെ സെക്യൂരിറ്റി ചീഫായ ജസ്റ്റിൻ സ്‌കുഹ് മുന്നറിയിപ്പേകുന്നത്. നിലവിലെ ബ്രൗസറിലുള്ള ചില പിഴവുകൾ കാരണം ഹാക്കർമാർ ഇത് ദുരുപയോഗപ്പെടുത്തുമെന്ന് വെളിപ്പെട്ടുവെന്നും അതിനാൽ ബ്രൗസർ അപ്ഡേറ്റ് ചെയ്യണമെന്നുമാണ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ ഗൂഗിൾ നിർദേശിച്ചിരിക്കുന്നത്.

അതായത് ഏത് നിമിഷവും ഹാക്കർമാർ നിലവിലെ ഗൂഗിൾ ക്രോമിനെ ആക്രമിക്കാമെന്നും കമ്പനി മുന്നറിയിപ്പേകുന്നു. ഒരു മെമ്മറി സേഫ്റ്റി എററാണ് നിലവിൽ ഹാക്കർമാരുടെ ആക്രമണത്തിന് സാധ്യതയൊരുക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇതിലൂടെ ഹാക്കർമാർക്ക് ഒരു മലീഷ്യസ് കോഡ് ഏത് കമ്പ്യൂട്ടറിലേക്കും എക്സിക്യൂട്ട് ചെയ്യാനും ഹാക്കിങ് നിർവഹിക്കാനും സാധിക്കുമെന്നും കമ്പനി മുന്നറിയിപ്പേകുന്നു. മാർച്ച് ഒന്നിനാണ് പുതിയ നീക്കത്തിന്റെ ഭാഗമായി ഗൂഗിൾ അപ്ഡേറ്റഡ് ക്രോം ഇഷ്യൂ ചെയ്തിരിക്കുന്നത്.

ഇതിലൂടെ വൾനറബിലിറ്റിയെ മറികടക്കാനാവുമെന്നും കമ്പനി ഉറപ്പേകുന്നു. കടുത്ത സുരക്ഷാ സംവിധാനമുള്ള ക്രോമാണിതെന്നും കമ്പനി അവകാശപ്പെടുന്നു.

ഗൂഗിൾ ക്രോം അപ്ഡേറ്റ് ചെയ്യുന്നതെങ്ങനെ...?

ഇതിനായി താഴെപ്പറയുന്ന സ്റ്റെപ്പുകൾ പിന്തുടർന്നാൽ മതി
1- നിങ്ങളുടെ കമ്പ്യൂട്ടർ ഓൺ ചെയ്ത് ക്രോം ഓപ്പൺ ചെയ്യുക.
2-വലത്ത് മുകളിലുള്ള മോർ എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക.
3-അപ്ഡേറ്റ് ഗൂഗിൾ ക്രോം എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക. എന്നാൽ ഇത് കാണുന്നില്ലെങ്കിൽ നിങ്ങൾ ഏറ്റവും പുതിയ വേർഷനിലാണെന്നറിയുക.
4-റീലോഞ്ച് ക്ലിക്ക് ചെയ്യുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP