Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗൂഗിൾ മാപ് ബിസിനസ് വ്യൂ കേരളത്തിൽ

ഗൂഗിൾ മാപ് ബിസിനസ് വ്യൂ കേരളത്തിൽ

ന്റർനെറ്റിൽ പരതിയാൽ ഇപ്പോൾ ഈ ലോകത്തിലെ എന്തിനെ പറ്റിയുള്ള വിവരങ്ങൾ വേണമെങ്കിലും ലഭ്യമാകും. ലഭിക്കുന്ന വിവരങ്ങളുടെ ആധികാരികതയെ പറ്റി ചിലപ്പോഴൊക്കെ പരാതികൾ ഉയരാറുണ്ടെങ്കിലും സൈബർ ലോകത്തിൽ തപ്പിയാൽ ഏതു വിഷയത്തെപ്പറ്റിയും ഏതു സ്ഥലത്തെപ്പറ്റിയും ഉള്ള പ്രാഥമികമായ വിവരം ലഭിക്കുമെന്നുള്ള കാര്യം ഏറെക്കുറെ എല്ലാ പേർക്കും ഇപ്പോൾ അറിയാം. 'ഗൂഗിളിൽ അടിച്ചു നോക്കൂ' എന്ന് കംപ്യുട്ടർ രംഗത്തെ നവസാക്ഷരർ പോലും പറയാറുണ്ട്.

അനുദിനം, അല്ലെങ്കിൽ അനുനിമിഷം, വികസിച്ചു കൊണ്ടിരിക്കുന്ന ഒരു മേഖല ആണല്ലോ ഇന്റർനെറ്റ് എന്നത്. എന്തായിരിക്കും ഇതിന്റെ അടുത്ത ഘട്ടം?

ഉദാഹരണത്തിന് ഇപ്പോൾ നാം ഇന്റർനെറ്റിൽ പരതിയാൽ ആ സ്ഥലത്തെ പറ്റിയുള്ള പരശതം വെബ്‌സൈറ്റുകൾ ലഭ്യമാകും. പലതും ടൂറിസവും ആയി ബന്ധപ്പെട്ടതാകാം. ആ സ്ഥലത്തിനെ പറ്റിയുള്ള വിക്കിപീഡിയ ലേഖനം ഉണ്ടെങ്കിൽ അത് കിട്ടും. ആ സ്ഥലത്തിനെ പറ്റി സമീപ കാലത്ത് എന്തെങ്കിലും വാർത്ത വന്നിട്ടുണ്ടെങ്കിൽ അതും വായിക്കാം. മാപിൽ കൂടി ഈ സ്ഥലത്ത് എങ്ങിനെ എത്തിപ്പെടാമെന്നും അവിടേക്കുള്ള വഴികളും ഒക്കെ കാണാനും കഴിയും.

ഇത് ഇപ്പോഴത്തെ അവസ്ഥയാണ്. ഭാവിയിൽ ഒരു ഇന്റർനെറ്റ് പരതൽ എന്തൊക്കെ ആയിരിക്കും കാട്ടിത്തരിക? ഇതൊക്കെ അല്ലാതെ മറ്റ് എന്താണ് നമുക്ക് ആവശ്യം എന്നായിരിക്കും ചിന്തിക്കുന്നത് അല്ലെ?

ഒരു നിമിഷം ഒന്നാലോചിക്കൂ. നമ്മൾ ഒരു സ്ഥലത്തിനെ പറ്റി നെറ്റിൽ തിരയുമ്പോൾ ആ സ്ഥലത്തിന്റെ ഒരു ത്രിമാന ചിത്രം സ്‌ക്രീനിൽ തെളിഞ്ഞാലോ? ആ സ്ഥലത്ത് നേരിട്ട് എത്തിയാൽ കാണാൻ കഴിയുന്നത് പോലെ മിഴിവും തെളിച്ചവും ഉള്ള വസ്തുനിഷ്ഠമായ ഒരു ത്രിമാന ചിത്രം കാണുവാൻ കഴിഞ്ഞാലോ?

ഇതൊന്നും ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങളല്ല. മറിച്ച്, ഇപ്പോൾ തന്നെ ലഭ്യമായ സാങ്കേതിക വിദ്യയാണ്. ലോകത്തിന്റെ ഗതി മാറ്റി മറിക്കാൻ പോന്ന സാങ്കേതിക വിദ്യകൾ എല്ലാ കാലത്തും ഉണ്ടാകാറുണ്ട്. ആ ഗണത്തിൽ പെട്ട ഏറ്റവും പുതിയ ഒന്നാണ് ഗൂഗിൾ മാപ് ബിസിനസ് വ്യൂ.

എന്താണ് ഗൂഗിൾ മാപ് ബിസിനസ് വ്യൂ?

ന്റർനെറ്റ് ഭീമന്മാരായ ഗൂഗിളിന്റെ ഏറ്റവും പുതിയ വെബ് സാങ്കേതിക വിദ്യകളിൽ ഒന്നാണ് ഗൂഗിൾ മാപ് ബിസിനസ് വ്യൂ. ഈ ഭൂമിയുടെ തന്നെ ഒരു ത്രിമാന ഫോട്ടോഗ്രാഫിക് പരിചേദം ഇന്റർനെറ്റിൽ സൃഷ്ടിക്കുക എന്നുള്ളതാണ് ഈ സാങ്കേതിക വിദ്യയുടെ ആത്യന്തിക ലക്ഷ്യം. ലോകത്തിലുള്ള നിരവധി റോഡുകളുടെയും തെരുവുകളുടെയും ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും നഗരങ്ങളുടെയും 360 ഡിഗ്രിയിലുള്ള കാഴ്ച ബിസിനസ് വ്യൂവിൽ ഇപ്പോൾ തന്നെ ലഭ്യമാണ്.

ഗൂഗിൾ മാപ് ബിസിനസ് വ്യൂ വഴി ഒരാൾക്ക് ഒരു സ്ഥലത്ത് പോകാതെ തന്നെ ഇന്റർനെറ്റ് വഴി ആ സ്ഥലത്ത് എത്തി ചേർന്ന പ്രതീതി ഉണ്ടാകും. ഉദാഹരണത്തിന് താജ്മഹലിൽ പോകാതെ തന്നെ ബിസിനസ് വ്യൂ വഴി അതിന്റെ യഥാർത്ഥമായ ത്രിമാന കാഴ്ച എല്ലാ കോണുകളിൽ കൂടിയും കാണാം. അത് പോലെ കേരളത്തിലെ കോവളം ബീച്ച് മുതൽ അങ്ങ് ഇറ്റലിയിലെ വെനീസിലെ കനാലുകൾ വരെ ബിസിനസ് വ്യൂ വഴി നേരിട്ട് കാണുന്നത് പോലെ കാണാം. ഇപ്രകാരം ലോകത്തിലെ എല്ലാ മുക്കുകളും മൂലകളും ബിസിനസ് വ്യൂവിലൂടെ ലഭ്യമാകുന്ന കാലം അകലെയല്ല.

നമുക്കും ഇത് സൗജന്യമായി കാണാൻ കഴിയുമോ?

തീർച്ചയായും. നമ്മൾ ചെയ്യേണ്ടത് ഇത്ര മാത്രം. ഗൂഗിൾ മാപ് ബിസിനസ് വ്യൂ വെബ്‌സൈറ്റിൽ കയറി കാണേണ്ട സ്ഥലം ടൈപ് ചെയ്യുക. ഗൂഗിൾ ആ സ്ഥലത്തിന്റെ നിരവധി കോണുകളിൽ കൂടിയുള്ള ത്രിമാന ഫോട്ടോകൾ കാണിച്ചു തരും. നമുക്കിഷ്ടമുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ ആ സ്ഥലത്ത് നേരിട്ട് ചെന്നാൽ കാണുന്നത് പോലുള്ള 360 ഡിഗ്രിയിലുള്ള ദൃശ്യങ്ങൾ കാണുവാൻ കഴിയും.

ചുരുക്കത്തിൽ, ഗൂഗിൾ മാപ് ബിസിനസ് വ്യൂ വഴി ലോകത്തിലെ പ്രധാനപ്പെട്ട നഗരങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും വ്യാപാര സമുച്ചയങ്ങളും എല്ലാം സൗജന്യമായി വീട്ടിലിരുന്നു തന്നെ കാണാൻ കഴിയും.

കേരളത്തിലെ ഏതെല്ലാം സ്ഥലങ്ങൾ ബിസിനസ് വ്യൂവിൽ ഉണ്ട്?

കേരളത്തിലെ പല പ്രധാനപ്പെട്ട നഗര വീഥികളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗൂഗിൾ മാപ് ബിസിനസ് വ്യൂവിൽ ലഭ്യമായികൊണ്ടിരിക്കുകയാണ്. കോവളം, വർക്കല ബീച്ചുകൾ, കൊല്ലത്തെയും ആലപ്പുഴയിലെയും കായലോരങ്ങൾ, കൊച്ചിയിലെ തെരുവീഥികൾ തുടങ്ങിയവ ഇപ്പോൾ തന്നെ ബിസിനസ് വ്യൂവിൽ അവയുടെ എല്ലാ തനിമയോടും കൂടി തന്നെ ലഭ്യമാണ്. കേരളത്തിലെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഗൂഗിൾ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ട്രസ്റ്റട് എജെൻസികളെ തിരഞ്ഞെടുത്തിട്ടുണ്ട്.

നഗരവീഥികളുടേയും ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും വ്യാപാര കേന്ദ്രങ്ങളുടെയും വിവിധ ആങ്കിളിൽ ഉള്ള ഫോട്ടോ എടുത്തു ഗൂഗിൾ ബിസിനസ് വ്യൂവിൽ അപ്‌ലോഡ് ചെയ്യുക എന്നതായിരിക്കും ഇവരുടെ പ്രധാന ദൗത്യം. അധികം കാലതാമസമില്ലാതെ തന്നെ കേരളത്തിലെ പ്രധാനപ്പെട്ട പട്ടണങ്ങളും റോഡുകളും എല്ലാം ബിസിനസ് വ്യൂവിൽ ലഭ്യമാകും.

പ്രതീക്ഷിക്കപ്പെടുന്ന പ്രധാന ഉപയോഗങ്ങൾ

ഗൂഗിൾ മാപ് ബിസിനസ് വ്യൂവിന്റെ ഉപയോഗങ്ങൾ അനവധിയാണ്:

• വിരൽ തുമ്പിലൂടെ വിനോദ സഞ്ചാരം നടത്താം.
• വീടിനു പുറത്തിറങ്ങാതെ ലോകത്തിലെ പ്രധാന നഗരങ്ങളും തെരുവുകളും കാണാം.
• വിഞ്ജാന ദാഹികളായ ആളുകൾക്ക് ലോകത്തിന്റെ മുക്കിലും മൂലയിലെയും വിശേഷങ്ങൾ നേരിട്ടെന്നത് പോലെ കണ്ടു കാര്യങ്ങൾ മനസിലാക്കാം.
• ഹോട്ടൽ മുറികളും റിസോർട്ടുകളും മറ്റു താമസ സൗകര്യങ്ങളും ഇന്റർനെറ്റ് വഴി ബുക്ക് ചെയ്യുന്നതിന് മുൻപ് അവയുടെ 360 ഡിഗ്രിയിലുള്ള ത്രിമാന കാഴ്ച കണ്ടു വിലയിരുത്താം.
• ഭക്ഷണ ശാലകളിലോ ഷോപ്പിങ് മാളുകളിലോ മറ്റേതെങ്കിലും കടകളിലോ പോകുന്നതിനു മുൻപ് അവയുടെ സജ്ജീകരണങ്ങൾ നെറ്റിൽ കൂടി കണ്ടു ഒരു തീരുമാനമെടുക്കാം.
• ബിസിനസുകാർക്ക് തങ്ങളുടെ സ്ഥാപനത്തിന്റെ മേന്മകളും സൗകര്യങ്ങളും ലോകത്തിനു മുൻപിൽ വസ്തുനിഷ്ഠമായി ആകർഷകമായ രീതിയിൽ അവതരിപ്പിക്കാം.

ഇങ്ങിനെ ഗൂഗിൾ മാപ് ബിസിനസ് വ്യൂ സാധാരണക്കാരുടെ ജീവിതത്തിലും യാത്ര രീതികളിലും ഷോപ്പിങ് തീരുമാനങ്ങളിലും എല്ലാം ഗുണപരമായ മാറ്റം വരുത്തുവാൻ പോകുകയാണ്. ഇതിന്റെ സാധ്യതകൾ അനന്തമാണ്, പ്രവചനാതീതമാണ്.

ഒരു പക്ഷെ, കുറച്ചു വർഷങ്ങൾക്കു ശേഷം, ഏതെങ്കിലും സാധനം വാങ്ങുന്നതിനെ പറ്റിയോ സ്ഥലങ്ങൾ കാണുന്നതിനെ പറ്റിയോ ചോദിക്കുമ്പോൾ അന്നത്തെ കമ്പ്യുട്ടർ നവസാക്ഷരർ ഇപ്രകാരമായിരിക്കും പറയുക: 'ബിസിനസ് വ്യൂവിൽ നോക്കൂ.'

ഇനി നിങ്ങളുടെ ബിസിനെസ്സും ഗൂഗിൾ ബിസിനെസ്സ് വ്യുവിൽ വരണമെങ്ങിൽ ഗൂഗിളിന്റെ കേരളത്തിലെ ട്രസ്‌റെട്ദ് ഏജൻസി ആയ സ്വീൻസ് ടെക്‌നോളജീസിനെ വിളിക്കുക ഫ്രീ ഡെമോ കാണുക.

കൂടുതൽ വിവരങ്ങൾക്ക് www.360view.co.in സന്ദർശിക്കുകയോ 7356 360 360 വിളിക്കുകയോ ചെയ്യുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP