Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അലർട്ടിൽ വൈറസിന്റെ വ്യാപനത്തെക്കുറിച്ചുള്ള ആധികാരികമായ വിവരങ്ങളും മുൻകരുതലുകളും: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മുന്നറിയിപ്പും ബോധവത്ക്കരണവുമായി ഗൂഗിൾ എസ്ഒഎസ്

അലർട്ടിൽ വൈറസിന്റെ വ്യാപനത്തെക്കുറിച്ചുള്ള ആധികാരികമായ വിവരങ്ങളും മുൻകരുതലുകളും: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മുന്നറിയിപ്പും ബോധവത്ക്കരണവുമായി ഗൂഗിൾ എസ്ഒഎസ്

മറുനാടൻ മലയാളി ബ്യൂറോ

ലോകമെമ്പാടും ഭീതി പരത്തി കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പും ബോധവത്ക്കരണവുമായി ഗൂഗിൾ. ലോകാര്യോഗ സംഘടനയുമായി ചേർന്നാണ് ഗൂഗിൾ ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനായി എസ്.ഒ.എസ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കൊറോണ വൈറസിനെക്കുറിച്ചും അതിന്റെ വ്യാപനത്തെക്കുറിച്ചുമുള്ള ആധികാരികമായ വിവരങ്ങളും മുൻകരുതൽ നടപടികളുമാണ് ഗൂഗിളിന്റെ എസ്.ഒ.എസ് അലർട്ട് ചെയ്യുന്നത്.

കൊറോണ വൈറസുമായി ബന്ധപ്പെട്ടുള്ള തിരച്ചിൽ നടത്തിയാൽ ഗൂഗിളിന്റെ ഈ എസ്.ഒ.എസ് പേജും വിവരങ്ങളും കാണാനാകും. പൊതുജനങ്ങളുടെ ആരോഗ്യം ഭീഷണിയിലാകുന്ന വേളകളിലാണ് ഗൂഗിൾ എസ്.ഒ.എസ് സംവിധാനം ആക്ടിവേറ്റ് ചെയ്യുക. 2017 മുതലാണ് ഗൂഗിൾ ഈ രീതി ആരംഭിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൊറോണ വൈറസിനെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ വിവരങ്ങളും വൈറസ് പടരുന്നത് തടയാനുള്ള മാർഗ്ഗങ്ങളുമാണ് പ്രധാനമായും എസ്.ഒ.എസ് വിഭാഗത്തിലുള്ളത്. ഇക്കാര്യം ഗൂഗിൾ തന്നെ ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ചൈനയിൽ കൊറോണ പടരുന്ന പശ്ചാത്തലത്തിൽ ചൈനീസ് റെഡ്ക്രോസിന് 2.50 ലക്ഷം ഡോളർ ഗൂഗിൾ നേരിട്ടും എട്ട് ലക്ഷം ഡോളറിലേറെ കാമ്പയിൻ വഴി സമാഹരിച്ചും നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

വെള്ളിയാഴ്‌ച്ച വരെ ചൈനീസ് സർക്കാരിന്റെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 259 പേർക്ക് കൊറോണ ബാധിച്ച്ജീവൻ നഷ്ടമായി. കൂടാതെ 11791 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിൽ നിന്നും ലോകത്തിന്റെ പലഭാഗങ്ങളിലേക്കും കൊറോണ പടർന്നിട്ടുണ്ട്. കേരളത്തിലും ഒരാൾക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP