Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജിസാറ്റ് 17 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു; 3477 കിലോ ഭാരമുള്ള വാർത്താവിനിമയ ഉപഗ്രഹവുമായി കുതിച്ചുയർന്നത് ഫ്രഞ്ച് ഗയാനയിലെ ഏരിയൻ 5 വിഎ-238 റോക്കറ്റ്; ഒരുമാസത്തിനിടെ ഐഎസ്ആർഒ വിക്ഷേപിച്ചത് മൂന്നാമത്തെ ഉപഗ്രഹം

ജിസാറ്റ് 17 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു; 3477 കിലോ ഭാരമുള്ള വാർത്താവിനിമയ ഉപഗ്രഹവുമായി കുതിച്ചുയർന്നത് ഫ്രഞ്ച് ഗയാനയിലെ ഏരിയൻ 5 വിഎ-238 റോക്കറ്റ്; ഒരുമാസത്തിനിടെ ഐഎസ്ആർഒ വിക്ഷേപിച്ചത് മൂന്നാമത്തെ ഉപഗ്രഹം

ബെംഗളൂരു: ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 17 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിൽ നിന്ന് പുലർച്ചെയാണ് ജിസാറ്റ് വിക്ഷേപിച്ചത്. 3477 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെയും വഹിച്ചുകൊണ്ട് ഏരിയൻ 5 വിഎ-238 റോക്കറ്റാണ് ഗയാനയിൽനിന്ന് കുതിച്ചുയർന്നത്.

ഭ്രമണപഥത്തിലെത്തുന്നതോടെ ഹാസ്സനിലെ ഐഎസ്ആർഒ യൂണിറ്റ് ഉപഹ്രത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. 15 വർഷം ആയുസുള്ള ഉപഗ്രഹം പ്രധാനമായും ആശയവിനിമയ സേവനം മുൻനിർത്തിയുള്ളതാണ്. കാലാവസ്ഥാ വിവരങ്ങൾ ലഭിക്കുന്നതിനും ഇത് സഹായിക്കും.

ജിസാറ്റ് 17 കൂടി ചേർക്കപ്പെടുന്നതോടെ ഭൂസ്ഥിര ഭ്രമണപഥത്തിൽ ഐഎസ്ആർഒയുടേതായി 17 ഉപഗ്രഹങ്ങളായി. ഈ മാസം ഐഎസ്ആർഒ വിക്ഷേപിക്കുന്ന മൂന്നാമത്തെ ഉപഗ്രഹമാണ് ജിസാറ്റ് 17. മറ്റ് രണ്ട് ഉപഗ്രഹങ്ങളും ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപിച്ചത്.

ഭാരമേറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനാണ് ഐഎസ്ആർഒ ഏരിയൻ 5 റോക്കറ്റിനെ ആശ്രയിക്കുന്നത്. റോക്കറ്റിൽ നിന്നും ഉപഗ്രഹത്തെ വിജയകരമായി വേർപെടുത്താൻ കഴിഞ്ഞെന്നും ഐഎസ്ആർഒ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP