Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എങ്ങനെ ആപ്പിൾ ഫോണുകളിലെ ബാറ്ററി ലൈഫ് വർധിപ്പിക്കാം; കൂടുതൽ സമയം ചാർജ് നിലനിർത്താൻ പുതിയ വഴികളുമായി പ്രിമെറ്റ് ലാബ്സിന്റെ മേധാവി; ബാറ്ററി വർധിപ്പിക്കുമ്പോൾ ഫോണിന്റെ പ്രവർത്തനങ്ങളിൾ വേഗതക്കുറവും

എങ്ങനെ ആപ്പിൾ ഫോണുകളിലെ ബാറ്ററി ലൈഫ് വർധിപ്പിക്കാം;  കൂടുതൽ സമയം ചാർജ് നിലനിർത്താൻ പുതിയ വഴികളുമായി പ്രിമെറ്റ് ലാബ്സിന്റെ മേധാവി; ബാറ്ററി വർധിപ്പിക്കുമ്പോൾ ഫോണിന്റെ പ്രവർത്തനങ്ങളിൾ വേഗതക്കുറവും

മുംബൈ: ഫോണുകളിലെ ബാറ്ററി ലൈഫ് ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ്. ഐ ഫോണിലാണ് ഇത് ഏറ്റവും കൂടുതൽ കാണുന്നത്, ഈ പ്രശ്‌നം പരിഹരിക്കാൻ പുതിയ വഴികൾ കാണിച്ച് തരികയാണ് പ്രിമെറ്റ് ലാബ്സിന്റെ മേധാവി.

എൈഫോൺ ഉപഭോക്താക്കളുടെ എക്കാലത്തെയും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ബാറ്ററി ലൈഫ്. ഒരു ഫോണിന്റെ ബാറ്ററി ലൈഫ് നിശ്ചയിക്കുന്നതിനു പല ഘടകങ്ങളുണ്ട്. ഒരു പരിധികഴിയുമ്പോൾ ബാറ്ററി ലൈഫിൽ വ്യത്യാസമുണ്ടാകുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും. ബാറ്ററി ലൈഫ് കൂട്ടുന്നതിനായി പവർമോഡ് ഓണാക്കുക, റേഡിയോ, ലോക്കേഷൻ തുടങ്ങിയവ പ്രവർത്തനരഹിതമാക്കുക തുടങ്ങിയ മാർഗ്ഗങ്ങൾ ഉള്ളപ്പോഴും ആദ്യം മനസ്സിലാക്കേണ്ടത് എൈഫോണുകളിലെ ബാറ്ററി എങ്ങനെയാണ് പ്രവർത്തിക്കുന്നതെങ്ങനെയെന്നാണ്.

ആപ്പിൾ എൈഫോണുകളിൽ ഉപയോഗിക്കുന്നത് ലിഥിയം-ഇയോൺ തുടങ്ങിയവ കൊണ്ടുണ്ടാക്കിയ ബാറ്ററികളാണ് ഉപയോഗിക്കുന്നത് അവയ്ക്കു ചുരുങ്ങിയ ആയുസ്സു മാത്രമേയുള്ളു.

ഫോൺ 0% -ൽ നിന്നും 100% ആയി ചാർജ് ചെയ്യുന്നതിനെയാണ് ഒരു ചാർജ്് സൈക്കിൾ എന്നു പറയുന്നത്. 40 അല്ലെങ്കിൽ 60% ചാർജ് ചെയ്യുന്നതിനെ ഒരു ചാർജ് സൈക്കിളായി കണക്കാക്കാൻ സാധിക്കില്ല. അത് രണ്ട് ചാർജ് സൈക്കിളുകളാണ്. ദിവസവും ചാർജ് ചെയ്യുകയും ഒരു പരിധി വരെ ഉപയോഗിക്കുകയും ചെയ്താൽ അങ്ങനെ 500 ദിവസം ഉപയോഗിക്കാം. പിന്നീടുള്ള സൈക്കിളുകളിൽ 80% വരെ ചാർജാകും.

റീചാർജ് ചെയ്യുന്നതിനു മുമ്പ് ചാർജ് മുഴുവൻ തീർക്കേണ്ട ആവശ്യം ഇല്ല. 100% ചാർജ് ഉപയോഗിച്ചുക്കഴിയുമ്പോൾ ഒരു സൈക്കിൾ പൂർത്തിയാകും. 100% ചാർജ് പല തവണയായും ചെയ്യാം. പുതിയ എൈഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ, പഴയ ഐഫോണുകളുടെ ബാറ്ററിയുടെ വലിപ്പം കുറവാണ് അതിന്റെ ബാറ്ററി ലൈഫും കുറവാണ്.

ഐഫോൺ ബാറ്ററി അതിന്റെ ഉപയോഗത്തിനനുസ്രിതമായിരിക്കും. കൂടുതൽ നല്ല ബാറ്ററി ലൈഫിനു വേണ്ടി കമ്പനി റെക്കമൻഡ് ചെയ്യുന്ന സർട്ടിഫൈഡ് അഡാപ്പ്റ്റേഴ്സ്, കേബിൾ തുടങ്ങിയവ ഉപയോഗിക്കണം.ഐഫോൺ കൂടുതൽ സമയം ചാർജ് ചെയ്യുന്നതും, ഫുൾ ചാർജിനു ശേഷവും ചാർജിൽ ഇട്ടിരിക്കുന്നതും ഒഴിവാക്കണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP