Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിരോധനം വന്ന് അഞ്ചാം ദിനത്തിലും ടിക്ക് ടോക്ക് ആപ്പ് ഡൗൺലോഡിൽ വർധന തന്നെ; പ്ലേ സ്‌റ്റോറിൽ നിന്നും അപ്രത്യക്ഷമായെങ്കിലും മറ്റു കേന്ദ്രങ്ങളിൽ നിന്നുള്ള ആപ്പ് ഡൗൺലോഡ് 12 ഇരട്ടി; ചൈനീസ് ആപ്പിന് ഏറ്റവും അധികം ആരാധകരുള്ളത് ഇന്ത്യയിൽ; ഗൂഗിൾ സെർച്ച് ട്രെൻഡിങ്ങിലും ടിക്ക് ടോക്ക് തന്നെ മുന്നിൽ

നിരോധനം വന്ന് അഞ്ചാം ദിനത്തിലും ടിക്ക് ടോക്ക് ആപ്പ് ഡൗൺലോഡിൽ വർധന തന്നെ; പ്ലേ സ്‌റ്റോറിൽ നിന്നും അപ്രത്യക്ഷമായെങ്കിലും മറ്റു കേന്ദ്രങ്ങളിൽ നിന്നുള്ള ആപ്പ് ഡൗൺലോഡ് 12 ഇരട്ടി; ചൈനീസ് ആപ്പിന് ഏറ്റവും അധികം ആരാധകരുള്ളത് ഇന്ത്യയിൽ; ഗൂഗിൾ സെർച്ച് ട്രെൻഡിങ്ങിലും ടിക്ക് ടോക്ക് തന്നെ മുന്നിൽ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: വിവാദങ്ങളുടെ പർവ്വതം സൃഷ്ടിക്കുന്ന പലതും സാങ്കേതിക വിദ്യയുടെ വിപ്ലവത്തിന് പിന്നാലെ എത്തിയിട്ടുണ്ടെങ്കിലും അതിൽ ഏറ്റവുമധികം ശ്രദ്ധേയമായ ഒന്നായിരുന്നു ടിക്ക് ടോക്ക് ആപ്പ്. ഇതിന് നിരോധനമേർപ്പെടുത്തി അഞ്ച് ദിനങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും ആപ്പ് ഡൗൺലോഡിന് ഒരു കുറവുമില്ല. ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽ നിന്നും ഐഒഎസ് ആപ്പ് സ്റ്റോറിൽ നിന്നും സംഗതി നീക്കം ചെയ്തിട്ടും മറ്റ് സൈറ്റുകളിൽ നിന്നും ഇപ്പോൾ ഡൗൺലോഡിങ് തകൃതിയാണ്. കഴിഞ്ഞ ദിവസങ്ങളിലാണ് ഡൗൺലോഡിങ് ഗണ്യമായി വർധിച്ചതെന്നാണ് സൂചന.

ആപ്പിന്റെ ദുരുപയോഗം വർധിക്കുന്നതിനാപ്പം ഇതിനെതിരെ പരാതി ഉയരുകയും ചെയ്തതോടെയാണ് ഏതാനും ദിവസം മുൻപ് സുപ്രീം കോടതി ആപ്പ് നിരോധിച്ചത്.സംസ്‌കാരിക മൂല്യങ്ങൾ തകർക്കുന്നുവെന്നും അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയ ഹർജിയിലാണ് ടിക് ടോക് നിരോധിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരിവിറക്കിയത്. എന്നാൽ, ഈ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തില്ല. ഇത് ടിക് ടോക്കിന്റെ നിരോധനത്തിന് കാരണമായി.

ഇന്ത്യക്കാരാണ് ടിക് ടോക് ഡൗൺലോഡ് ചെയ്യുന്നതിൽ മുന്നിലെന്നാണ് റിപ്പോർട്ടുകൾ. ചൈനീസ് ആപ്പായ ടിക് ടോക് നിലവിൽ തേഡ് പാർട്ടി വെബ്‌സൈറ്റുകളിൽ നിന്നാണ് ഡൗൺലോഡ് ചെയ്യപ്പെടുന്നത്. നിരോധനത്തിനു ശേഷം ഗൂഗിൾ സെർച്ച് ട്രെൻഡിങിലും ടിക് ടോക് ഡൗൺലോഡ് മുന്നിലെത്തിയിട്ടുണ്ട്. പ്രതിമാസം രാജ്യത്ത് 12 കോടി സജീവ ഉപഭോക്താക്കളാണ് ടിക് ടോകിനുള്ളതെന്നാണ് കോടതിയിൽ വ്യക്തമാക്കിയിരിക്കുന്ന കണക്ക്. കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം ടിക് ടോകിന്റെ 50 കോടി ഉപഭോക്താക്കളിൽ 39 ശതമാനവും ഇന്ത്യയിൽ നിന്നാണ്.

ടിക് ടോക് ചിത്രീകരണത്തിനിടെ നിരവധി അപകടങ്ങളും മരണങ്ങളും വരെ സംഭവിച്ചു. ഇതിനെതിരെ നിരവധി പരാതികളുയർന്നു. പരാതികളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിനോട് ആപ്പ് നിരോധിക്കാൻ കോടതി നിർദ്ദേശിച്ചത്. കേന്ദ്രം ഇക്കാര്യങ്ങൾ വ്യക്തമാക്കി, ആപ്പിളിനും ഗൂഗിളിനും കത്തയച്ചു. തുടർന്ന് ഗൂഗിൾ ടിക് ടോക്കിന് വിലക്കേർപ്പെടുത്തുകയായിരുന്നു. ഇന്നലെ മുതൽ ഗൂഗിളിന്റെ പ്ലേസ്റ്റോറിൽ ആപ്പ് ലഭ്യമല്ല.

ഗുണ നിലവാരം ഉറപ്പുവരുത്തുന്നതിൽ വീഴ്ച വരുത്തിയതാണ് ഇന്ത്യയിൽ ടിക്ക് ടോക്കിന് വിനയായത്. അശ്ലില ദൃശ്യങ്ങൾ ആപ്പു വഴി പ്രചരിക്കപ്പെടുന്നതും ആപ്പ് ദുരുപയോഗം ചെയ്ത വാർത്തകളും നേരത്തെ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി. ചൈനീസ് ആപ്പായ ടിക്ക് ടോക്കിന് ഇന്ത്യയിലാണ് ഏറെ പ്രചാരം ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP