Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഗോള തലത്തിൽ ഫേസ്‌ബുക്ക് പ്രവർത്തനത്തിന് തിരിച്ചടി; ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിൽ ബുദ്ധിമുട്ട്; വാട്‌സാപ്പിലും ഇൻസ്റ്റാഗ്രാമിലും സമാന പ്രശ്‌നമെന്നും പരാതി; ഔദ്യോഗിക വിശദീകരണം വന്നില്ല; തകരാർ വ്യാപകമായി റിപ്പോർട്ട് ചെയ്തത് അമേരിക്കയിലും യൂറോപ്പിലും

ആഗോള തലത്തിൽ ഫേസ്‌ബുക്ക് പ്രവർത്തനത്തിന് തിരിച്ചടി; ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിൽ ബുദ്ധിമുട്ട്; വാട്‌സാപ്പിലും ഇൻസ്റ്റാഗ്രാമിലും സമാന പ്രശ്‌നമെന്നും പരാതി; ഔദ്യോഗിക വിശദീകരണം വന്നില്ല; തകരാർ വ്യാപകമായി റിപ്പോർട്ട് ചെയ്തത് അമേരിക്കയിലും യൂറോപ്പിലും

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഏറെ നാളുകൾക്ക് ശേഷം സമൂഹ മാധ്യമ ഭീമൻ ഫേസ്‌ബുക്കിനും വാട്ട്‌സാപ്പിനും ഇൻസ്റ്റാഗ്രാമിനും സാങ്കേതിക തകരാർ. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും സാധിക്കുന്നില്ലെന്നാണ് പരാതി. എന്നാൽ ആപ്പുകൾക്ക് എന്താണ് സംഭവിച്ചുവെന്നതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഏറ്റവുമധികം ഫേസ്‌ബുക്ക് ഉപയോക്താക്കളുള്ള ഇന്ത്യയിലും ബ്രസീലിവും ആസ്‌ട്രേലിയയിലും സേവനങ്ങൾക്ക് തടസം നേരിടുന്നുണ്ട്.

യൂറോപ്പിലും അമേരിക്കയിലുമാണ് പ്രശ്‌നം വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും ഇതിനോടകം വാർത്തകൾ വന്നിരുന്നു. കൊളമ്പിയ, ജപ്പാൻ, സിംഗപ്പൂർ എന്നിവടങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. വൈകിട്ട് 6 മണിക്ക് ശേഷമാണ് പ്രശ്‌നം ശ്രദ്ധയിൽപ്പെട്ട് തുടങ്ങുന്നത്. സമാനമായ പ്രശ്‌നം കഴിഞ്ഞ മാർച്ച് പതിമൂന്നിനും സംഭവിച്ചിരുന്നു. അന്നും വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം സേവനങ്ങൾ താറുമാറാകുകയും പലർക്കും ലോഗിൻ ചെയ്യാനാകാത്ത സാഹചര്യമുണ്ടാകുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP