Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗജന്യ ഡേറ്റയും കോളിങ്ങും നൽകിയിട്ടും ടെലികോം കമ്പനികളുടെ മൂന്നുമാസത്തെ വരുമാനത്തിൽ ജിയോ കൈവരിച്ചത് നിർണായക നേട്ടം; രണ്ടാം സ്ഥാനത്തെത്തിയത് വോഡാഫോണിനെ പിന്തള്ളി; ഒന്നരവർഷം കൊണ്ട് മുകേഷ് അംബാനി നേടിയ വിജയം ഇങ്ങനെ

സൗജന്യ ഡേറ്റയും കോളിങ്ങും നൽകിയിട്ടും ടെലികോം കമ്പനികളുടെ മൂന്നുമാസത്തെ വരുമാനത്തിൽ ജിയോ കൈവരിച്ചത് നിർണായക നേട്ടം; രണ്ടാം സ്ഥാനത്തെത്തിയത് വോഡാഫോണിനെ പിന്തള്ളി; ഒന്നരവർഷം കൊണ്ട് മുകേഷ് അംബാനി നേടിയ വിജയം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഇന്ത്യയിലെ ടെലികോം സേവനദാതാക്കളുടെ മൂന്നുമാസത്തെ വരുമാനത്തിന്റെ കണക്കുകളിൽ ജിയോ കൈവരിച്ചത് നിർണായക നേട്ടം. കേവലം ഒന്നരവർഷം മുൻപാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിൽ റിലയൻസ് ജിയോ തുടങ്ങിയത്. എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് വരുമാനത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്. വോഡാഫോണിനെ പിൻതള്ളിയാണ് ജിയോ രണ്ടാംസ്ഥാനം കരസ്ഥമാക്കിയത്. നിരക്കുകൾ വെട്ടികുറച്ചിട്ടും ഫ്രി ഡേറ്റയും ഫ്രി കോളിങ്ങും നൽകിയിട്ടും ജിയോ ഈ നേട്ടം കൈവരിച്ചതാണ് ഏറ്റവും ശ്രദ്ദേയം.

ജനുവരി മുതൽ മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം ജിയോയുടെ ആകെ വരുമാനം 6,217.64 കോടി രൂപയാണ്. മുൻപാദത്തിൽ ഇത് 5,407.19 കോടി രൂപയായിരുന്നു. 14.99 ശതമാനത്തിന്റെ കുതിപ്പാണ് കേവലം മൂന്നു മാസത്തിനുള്ളിൽ ജിയോ നടത്തിയത്. അതും നിരക്കുകൾ വെട്ടിക്കുറച്ച്, ഓഫറുകളും ഫ്രീയും വാരിക്കോരി നൽകിയാണ് ഈ നേട്ടം കൈവരിച്ചതെന്നതും ശ്രദ്ധേയമാണ്.

വരിക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന എയർടെല്ലിന്റെ വരുമാനം 7,086.49 കോടി രൂപയോടെ ഒന്നാമത് നിൽക്കുന്നു. എന്നാൽ കഴിഞ്ഞ പാദത്തേക്കാൾ 9.44 ശതമാനം എയർടെൽ വരുമാനം ഇടിഞ്ഞു. കഴിഞ്ഞ പാദത്തിൽ (2017 ഒക്ടോബർഡിസംബർ) 7,825.36 രൂപയായിരുന്നു വരുമാനം. മറ്റു കമ്പനികളായ വോഡഫോണും ഐഡിയയും കുത്തനെ താഴോട്ടുപോയി.

വോഡഫോണിന്റെ വരുമാനം 12.71 ഇടിഞ്ഞ് 5,656.48 കോടിയിൽ നിന്ന് 4,937.26 കോടി രൂപയിലെത്തി. ഐഡിയയുടെ വരുമാനം 15.02 ശതമാനം ഇടിഞ്ഞ് 4,033.49 കോടി രൂപയിലുമെത്തി. എന്നാൽ വൈകാതെ തന്നെ വരുമാനത്തിന്റെ കാര്യത്തിൽ ജിയോ എയർടെല്ലിനെയും മറികടക്കുമെന്നാണ് കരുതുന്നത്.

വരിക്കാരുടെ എണ്ണത്തിൽ ജിയോ നാലമതാണ്. 19.62 കോടി വരിക്കാരുമായി ജിയോ കുതിക്കുകയാണ്. 30.87 കോടി വരിക്കാരുമായി എയർടെലും 22.20 കോടി വരിക്കാരുമായി വോഡഫോൺ രണ്ടാം സ്ഥാനത്തുമാണ്. മൂന്നാം സ്ഥാനത്തുള്ള ഐഡിയയ്ക്ക് 19.62 കോടി വരിക്കാരുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP