Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മിന്നൽ വേഗത്തിൽ 'ഈ മിടുക്കൻ' ഒപ്പിയെടുക്കുന്നത് കോടിക്കണക്കിന് ചിത്രങ്ങൾ; സെക്കൻഡിൽ 10 ലക്ഷം കോടി ചിത്രങ്ങൾ പകർത്താൻ കഴിയുന്ന ക്യാമറയുമായി കലിഫോർണിയയിലെ ഗവേഷകർ; 'കംപ്രസ്ഡ് അൾട്രാഫാസ്റ്റ് ഫോട്ടോഗ്രാഫി' വിദ്യയിൽ അത്ഭുതപ്പെട്ട് ലോകം; ചികിത്സാ രംഗത്തും ക്യാമറ നാഴികകല്ല് സൃഷ്ടിക്കുമെന്നും ഗവേഷകർ

മിന്നൽ വേഗത്തിൽ 'ഈ മിടുക്കൻ' ഒപ്പിയെടുക്കുന്നത് കോടിക്കണക്കിന് ചിത്രങ്ങൾ; സെക്കൻഡിൽ 10 ലക്ഷം കോടി ചിത്രങ്ങൾ പകർത്താൻ കഴിയുന്ന ക്യാമറയുമായി കലിഫോർണിയയിലെ ഗവേഷകർ; 'കംപ്രസ്ഡ് അൾട്രാഫാസ്റ്റ് ഫോട്ടോഗ്രാഫി' വിദ്യയിൽ അത്ഭുതപ്പെട്ട് ലോകം; ചികിത്സാ രംഗത്തും ക്യാമറ നാഴികകല്ല് സൃഷ്ടിക്കുമെന്നും ഗവേഷകർ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൻ : മിന്നൽ വേഗത്തെ പോലും തോൽപിക്കാൻ കഴിയുന്ന ക്യാമറ വരുന്നുവെന്ന വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. മനുഷ്യന്റെ നേത്രങ്ങൾക്ക് എത്തിപ്പെടാൻ പോലും സാധിക്കാത്ത അതി സൂക്ഷ്മാംശം വരെ ഒപ്പിയെടുക്കാൻ സാധിക്കുന്ന 'മിടുമിടുക്കൻ' ക്യാമറ ഉടൻ വരുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ഉൾപ്പടെ നിറയുന്നത്. അമേരിക്കയിലെ കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത ക്യാമറയ്ക്ക് സെക്കൻഡിൽ 10 ലക്ഷം കോടി ചിത്രങ്ങൾ പകർത്താൻ കഴിയും.

പ്രകാശം വിവിധ പദാർഥങ്ങളിലൂടെ കടന്നുപോകുമ്പോൾ സംഭവിക്കുന്ന മാറ്റങ്ങൾ സംബന്ധിച്ച ഗവേഷണത്തിൽ ഏറെ സഹായകമാകും പുതിയ ക്യാമറയെന്നാണു പ്രതീക്ഷ. ഈ ക്യാമറ ഒപ്പിയെടുക്കുന്ന ചിത്രങ്ങൾ അതേ വേഗത്തിലും സൂക്ഷ്മതയോടെയും സൂക്ഷിക്കാൻ കഴിയുന്ന സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞരിപ്പോൾ.

കംപ്രസ്ഡ് അൾട്രാഫാസ്റ്റ് ഫൊട്ടോഗ്രഫി (കപ്) സംവിധാനത്തിൽ അൾട്രാസൗണ്ട്, ലേസർ സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ച് ഇതിനുള്ള സാധ്യതകൾ തേടുകയാണ്. പുതിയ ക്യാമറ ആധുനിക ചികിത്സാ രംഗത്തുൾപ്പെടെ പ്രയോജനപ്പെടുത്താനാകുമെന്നാണു പ്രതീക്ഷ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP