Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയും ഇമിഗ്രേഷൻ ക്ലിയറൻസും ചെക്ക് ഇൻ ചെയ്യുന്നതും മുതൽ ഭാര പരിശോധനയ്ക്ക് വരെ ഇനി ഒരു മിനിട്ട് തികച്ച് വേണ്ട; വിമാന യാത്രക്കാർക്ക് ഭാവിയിൽ ലഭിക്കാൻ പോകുന്ന സാങ്കേതിക വിദ്യയ്ക്ക് പിന്നിൽ ഇന്ത്യൻ യുവാവും; എയ്‌റോചെക്ക് എസ്‌കലേറ്ററിലൂടെ കടന്ന് പോയാൽ പാസ്‌പോർട്ട് മുതൽ ലഗ്ഗേജ് വരെയുള്ളവ പരിശോധിക്കാൻ വേണ്ടത് സെക്കണ്ടുകൾ മാത്രം

വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയും ഇമിഗ്രേഷൻ ക്ലിയറൻസും ചെക്ക് ഇൻ ചെയ്യുന്നതും മുതൽ ഭാര പരിശോധനയ്ക്ക് വരെ ഇനി ഒരു മിനിട്ട് തികച്ച് വേണ്ട; വിമാന യാത്രക്കാർക്ക് ഭാവിയിൽ ലഭിക്കാൻ പോകുന്ന സാങ്കേതിക വിദ്യയ്ക്ക് പിന്നിൽ ഇന്ത്യൻ യുവാവും; എയ്‌റോചെക്ക് എസ്‌കലേറ്ററിലൂടെ കടന്ന് പോയാൽ പാസ്‌പോർട്ട് മുതൽ ലഗ്ഗേജ് വരെയുള്ളവ പരിശോധിക്കാൻ വേണ്ടത് സെക്കണ്ടുകൾ മാത്രം

മറുനാടൻ ഡെസ്‌ക്‌

വിമാനയാത്രയ്ക്ക് മുൻപ് നാം കടന്നു പോകേണ്ട വിവിധ ഘട്ടങ്ങളുണ്ട്. പാസ്‌പോർട്ട് പരിശോധന മുതൽ ഇമിഗ്രേഷനും ലഗേജ് പരിശോധനയും ഒക്കെ കഴിഞ്ഞ് സമയം പോയെന്നും ഫ്‌ളൈറ്റ് മിസായെന്നും പരാതി പറയുന്നവരും കുറവല്ല. എന്നാൽ ഇങ്ങനെയുള്ളവർക്ക് അനുഗ്രഹമായിട്ട് വരുന്ന എയ്‌റോ ചെക്ക് എന്ന അത്യാധുനിക എസ്‌കലേറ്റർ സിസ്റ്റത്തെ പറ്റിയാണ് ഇപ്പോൾ ചർച്ച സജീവമാകുന്നത്. ഇതിന്റെ രൂപ കൽപന സംബന്ധിച്ചുള്ള കാര്യങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. എന്നാൽ കൗതുകരമായ വസ്തുത അതല്ല. ലോകത്ത ഗതാഗത സംവിധനത്തിന്റെ നെടും തൂണായ വിമാനയാത്രാ രംഗത്ത് നാഴികകല്ല് സൃഷ്ടിക്കുന്ന കണ്ടെത്തലിന് പിന്നിൽ ഇന്ത്യൻ യുവാവിന്റെ അധ്വാനവുമുണ്ട്.

ഡിസൈനറും ഇന്ത്യൻ വംശജനുമായ ആഷിഷ് തുൽക്കറും കനേഡിയൻ സ്വദേശിയായ ചാൾസ് ബോംബാർഡിയറുമാണ് എയ്‌റോചെക്കിന്റെ ശിൽപികൾ. എസ്‌കലേറ്ററിന്റെ ഇടത് വശത്ത് പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ പരിശോധിക്കുന്നതിനും വലത് വശത്ത് എക്‌സറേ ഉപയോഗിച്ച് ലഗേജുകൾ പരിശോധിക്കുന്നതുമുള്ള സൗകര്യമാണ് ഒരുക്കുന്നത്. എയ്‌റോ ചെക്ക് എസ്‌കലേറ്ററുകൾ വിമാനത്താവളങ്ങളിൽ വന്നു കഴിഞ്ഞാൽ യാത്രക്കാർക്ക് തങ്ങളുടെ ഊഴം കാത്ത് അധിക നേരം നിൽക്കേണ്ടി വരില്ല. ഏറ്റവും അടുത്തുള്ള ബോർഡിങ് ഗേറ്റിലൂടെ അടുത്തുള്ള എയ്‌റോചെക്ക് എസ്‌കലേറ്ററിൽ കയറിയാൽ നടപടി ക്രമങ്ങൾ അത് വേഗത്തിൽ തീർത്തുകൊള്ളും.

ഒരേ സമയം പാസ്‌പോർട്ട് അടക്കമുള്ള രേഖകളും ലഗേജും പരിശോധിക്കുന്നതിനാൽ സമയം പോകുമെന്ന പേടിയും വേണ്ട. ഫേഷ്യൽ റെക്കഗിനീഷൻ അടക്കമുള്ള അത്യാധുനിക സംവിധാനങ്ങൾ ഉള്ളതിനാൽ വ്യാജ പാസ്‌പോർട്ട് അടക്കമുള്ള തട്ടിപ്പുകളും എയ്‌റോചെക്കിന്റെ മുന്നിൽ ഏശില്ല. അത്യാധുനിക സ്‌കാനറുകൾ ഉപയോഗിക്കുന്നതിനാൽ സ്‌ഫോടക വസ്തുക്കൾ അടക്കമുള്ളവ എയ്‌റോ ചെക്കിന് മുന്നിൽ മുട്ടു മടക്കും. എയ്‌റോ ചെക്കിലൂടെ കടന്ന് പോകുന്ന രേഖകളിലും ലഗേജുകളിലും എന്തെങ്കിലും അസ്വാഭാവികത കണ്ടെത്തിയാൽ അത് ഉടൻ തന്നെ മറ്റൊരു എക്‌സിറ്റിലേക്ക് കടക്കുകയും എയർപോർട്ട് അധികൃതരിലേക്ക് എത്തുകയും ചെയ്യും.

എയ്‌റോ ചെക്ക് വരുന്നതോടുകൂടി പരിശോധനാ വേളയിൽ മാനുഷികമായ തെറ്റുകൾ എയർപോർട്ടുകളിൽ ഉണ്ടാകുന്ന സംഭവങ്ങൾ കുറയും. ഭാവിയിൽ യാത്രക്കാരുടെ എണ്ണം വർധിക്കുമെന്നതിനാൽ എസ്‌കലേറ്റർ വരുന്നത് സമയം ലാഭിക്കുന്നതിനും പരിശോധനകളിൽ കൃത്യത വരാൻ സഹായിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP