Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയക്കുന്ന സന്ദേശങ്ങളുടെ ദുരുപയോഗം കൂടുന്നു; പുതിയ സുരക്ഷാ സംവിധാനം ഏർപ്പെടുത്തി വാട്സ്ആപ്പ്; ചാറ്റുകൾ സ്ക്രീൻഷോട്ട് എടുക്കുന്നവരും ഇനി പാടുപെടും;അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ

അയക്കുന്ന സന്ദേശങ്ങളുടെ ദുരുപയോഗം കൂടുന്നു; പുതിയ സുരക്ഷാ സംവിധാനം ഏർപ്പെടുത്തി വാട്സ്ആപ്പ്; ചാറ്റുകൾ സ്ക്രീൻഷോട്ട് എടുക്കുന്നവരും ഇനി പാടുപെടും;അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ

മറുനാടൻ മലയാളി ബ്യൂറോ

കാലിഫോർണിയ: പുതിയ ഫീച്ചർ പരിചയപ്പെടുത്തി വാട്‌സ്ആപ്പ് വീണ്ടും. ചാറ്റിങിൽ സംവിധാനത്തിൽ ഉപയോഗിക്കുന്ന രീതിയെ മാറ്റിയേക്കാവുന്ന പുതിയ ഫീച്ചറുമായി വാട്സാപ്പിന്റെ പുതിയ ഫീച്ചർ പുറത്തിറങ്ങിയത്. ഉപഭോക്താക്കളുടെ സുരക്ഷ മാനിച്ച് കൊണ്ടുള്ള പുതിയ സംവിധാനമാണ് പുതിയ അപ്‌ഡേറ്റിൽ ലഭിക്കുക. ഇതോടെ വാട്‌സ്ആപ്പ് ചാറ്റുകളുടെ സ്‌ക്രീൻഷോട്ട് എടുക്കാൻ കഴിയില്ല. പരസ്‌പരം അയക്കുന്ന സന്ദേശങ്ങളുടെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുട‌ർന്നാണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

കൂടാതെ, വാട്സാപ്പിന്റെ പുതിയ ആൻഡ്രോയിഡ് ബീറ്റാ അപ്‌ഡേറ്റ് ഇപ്പോൾ ഡൗൺലോഡ് ചെയ്തു ഉപയോഗിക്കാം. നേരത്തെ റിപ്പോർട്ടു ചെയ്‌ത പോലെ അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ എന്ന് വിളിക്കുന്ന ഈ ഫീച്ചറും പുതിയ പതിപ്പിലുണ്ടെന്നുള്ളതും സവിശേഷതയാണ്. നിശ്ചിത സമയപരിധിക്കുശേഷം സ്വയമേവ സന്ദേശങ്ങൾ ഇല്ലാതാക്കാൻ ഗ്രൂപ്പുകളെ അനുവദിക്കുന്നതാണ് മറ്റൊരു പുത്തൻ ഫീച്ചർ. പരീക്ഷണത്തിലിരിക്കുന്ന ഈ ഫീച്ചർ ഇപ്പോൾ ഗ്രൂപ്പുകൾക്ക് മാത്രമാണ് ലഭിക്കുക. വാട്സാപ്പിൽ നിന്നുള്ള ഏറ്റവും പുതിയ ആൻഡ്രോയിഡ് ബീറ്റാ പതിപ്പ് നമ്പർ 2.19.348 ലാണ് പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഐ‌ഒ‌എസ് 13 ന്റെ ഇരുണ്ട തീമിന് അനുയോജ്യമായ ഐ‌ഒ‌എസ് അധിഷ്‌ഠിത പുതിയ വാട്സാപ് പതിപ്പ് ഉടൻ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. സ്റ്റാറ്റസ് ടാബിലും നിരവധി പുതിയ ഫീച്ചറുകൾ വരുന്നുണ്ട്. ഫോട്ടോകൾ‌, വിഡിയോകൾ‌, ജി‌ഫ്‌ സ്റ്റിക്കറുകൾ‌, ഇമോജികൾ‌ മുതലായവ സ്റ്റാറ്റസിൽ ഉചിതമായി ഉൾപ്പെടുത്താൻ ഇത് ഉപയോക്താക്കളെ സഹായിക്കും. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വാട്സാപ് ഉപയോക്താക്കൾക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് മെസേജുകൾ അപ്രത്യക്ഷമാകുന്ന ഫീച്ചർ തന്നെയാണ്.

വാട്സാപ്പിന്റെ മെസേജ് അപ്രത്യക്ഷമാകുന്ന ഫീച്ചർ ഉപയോക്താക്കൾക്ക് സമയപരിധി നിശ്ചയിക്കാൻ അനുവദിക്കുന്നതാണ്. ഇതിനുശേഷം അവർ തിരഞ്ഞെടുത്ത സന്ദേശങ്ങൾ താനെ അപ്രത്യക്ഷമാകും. പിന്നീട് ആ മെസേജുകൾ എവിടെയും അവശേഷിക്ക‌ില്ല. ഈ ഫീച്ചർ സോഷ്യൽ മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമിന്റെ സീക്രട്ട് ചാറ്റ് സവിശേഷതയ്ക്ക് സമാനമാണ്. ഇതിൽ അയച്ച എല്ലാ സന്ദേശങ്ങളും സ്വയം നശിപ്പിക്കുന്ന ടൈമറുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. സ്വീകർത്താവ് സന്ദേശം വായിച്ചുകഴിഞ്ഞാൽ ടൈമർ ആരംഭിക്കുകയും ടൈമർ ഓഫാകുമ്പോൾ അല്ലെങ്കിൽ അയച്ചയാൾ നിശ്ചയിച്ച സമയപരിധി അവസാനിക്കുമ്പോഴോ സന്ദേശം അയച്ചയാളിൽ നിന്നും സ്വീകർത്താവിന്റെ ഇൻബോക്സിൽ നിന്നും ഇല്ലാതാക്കപ്പെടും. ഈ സംവിധാനം ​ഗ്രൂപ്പ് ചാറ്റുകളിൽ മാത്രമാണ് ലഭ്യമാക്കുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP