Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

8 എംപി ക്യാമറ...9.7 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേ...എ10 ഫ്യൂഷൻ ചിപ്പ്...ആപ്പിൾ പെൻസിൽ സപ്പോർട്ട്...വില 329 ഡോളർ മാത്രം; ഇന്നേവരെ ഇറക്കിയതിൽ ഏറ്റവും വിലക്കുറവുമായി ഐപാഡ് പുറത്തിറക്കി ആപ്പിൾ; ആപ്പിൾ മിനി കമ്പ്യൂട്ടർ പ്രേമികൾക്ക് ആവേശം

8 എംപി ക്യാമറ...9.7 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേ...എ10 ഫ്യൂഷൻ ചിപ്പ്...ആപ്പിൾ പെൻസിൽ സപ്പോർട്ട്...വില 329 ഡോളർ മാത്രം; ഇന്നേവരെ ഇറക്കിയതിൽ ഏറ്റവും വിലക്കുറവുമായി ഐപാഡ് പുറത്തിറക്കി ആപ്പിൾ; ആപ്പിൾ മിനി കമ്പ്യൂട്ടർ പ്രേമികൾക്ക് ആവേശം

മറുനാടൻ ഡെസ്‌ക്

ലണ്ടൻ: ആപ്പിളിന്റെ ഐപാഡ് സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്നവർക്ക് ഇതൊരു സുവർണാവസരമാണ്. ഇന്നേവരെ ഇറക്കിയതിൽ ഏറ്റവും വിലകുറച്ച് പുതിയ ഐപാഡ് ആപ്പിൾ രംഗത്തിറക്കി. ആപ്പിൾ പെൻസിൽ ഉപയോഗിക്കാൻ സൗകര്യമുള്ള പുതിയ ഐപാഡിന് 329 ഡോളറാണ് വില. അമേരിക്കയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് 299 ഡോളറിനും ഈ ഐപാഡ് വിപണിയിൽ കിട്ടും. ഷിക്കാഗോയിലെ ഒരു സ്‌കൂളിൽ നടന്ന ചടങ്ങിലാണ് വിദ്യാർത്ഥികളെ പ്രധാനമായും ഉദ്ദേശിച്ചുകൊണ്ടുള്ള പുതിയ ഐപാഡ് അവതരിപ്പിച്ചത്.

സിൽവർ, സ്‌പെയ്‌സ് ഗ്രേ, ഗോൾഡ് എന്നീ നിറങ്ങളിൽ ലഭ്യമായ ഈ ഐപാഡ് അമേരിക്കയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് വിലക്കുറവിൽ ലഭിക്കുമോ എന്ന കാര്യം ആപ്പിൾ വ്യക്തമാക്കിയിട്ടില്ല. ഇംഗ്ലണ്ടിൽ 319 പൗണ്ടാണ് ഇതിന്റെ വില. ടാബ് മോഹികളെ കൊതിപ്പിക്കുന്ന സ്‌പെസിഫിക്കേഷനോടെയാണ് പുതിയ ഐപാഡ് രംഗപ്രവേശം ചെയ്തിരിക്കുന്നത്.

പത്തുമണിക്കൂർ ബാറ്ററി ലൈഫ്, എട്ട് മെഗാ പിക്‌സൽ ക്യാമറ, എ10 ഫ്യൂഷൻ ചിപ്പ, 9.7 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേ എന്നിവയാണ് ഇതിന്റെ സവിശേഷതകൾ. 154 ഗ്രാം ഭാരമുള്ള ടാബിൽ വിദ്യാർത്ഥികളെ സഹായിക്കുന്ന രണ്ടുലക്ഷത്തോളം ആപ്പുകൾ പ്രവർത്തിക്കും. ഐപാഡിൽനിന്ന് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയാണ് പുതിയ വിലകുറഞ്ഞ വേർഷൻ പുറത്തിറക്കിയിരിക്കുന്നതെന്ന് ആപ്പിളിന്റെ പ്രോഡക്ട് മാർക്കറ്റിങ് വിഭാഗം വൈസ് പ്രസിഡന്റ് ഗ്രെഗ് ജോസ്‌വിയാക്ക് പറഞ്ഞു.

മൊബൈൽ ഇന്റർനെറ്റ് പ്ലാനുകളനുസരിച്ചുള്ള ഡാറ്റയിൽ പ്രവർത്തിക്കുന്ന ഐപാഡ് വിദ്യാർത്ഥികൾക്ക് എന്തുകൊണ്ടും സഹായിയാകുമെന്ന് അദ്ദേഹം വിലയിരുത്തുന്നു. 32 ജിബി വൈഫൈ ഒൺലി മോഡലിന് ബ്രിട്ടനിൽ 319 പൗണ്ടുവരെ വിലവരും. വൈഫൈയും സെല്ലുലാർ സർവീസുമുള്ള 32 ജിബി മോഡലിന് 449 പൗണ്ടാകും വില. ഇതിലുപയോഗിക്കാവുന്ന ആപ്പിൾ പെൻസിൽ വേറെ വാങ്ങേണ്ടിവരും. അതിന് 89 പൗണ്ടാണ് വില.

ആപ്പിൾ പെൻസിൽ സപ്പോർട്ട് ചെയ്യുന്ന ഹൈ റെസല്യൂഷൻ റെറ്റിന ഡിസ്‌പ്ലേയാണ് പുതിയ ഐപാഡിനുള്ളത്. ഐപാഡ് പ്രോയിലാണ് പെൻസിൽ ടൂൾ ആദ്യമായി അവതരിപ്പിച്ചത്. സാധാരണ ബുക്കിൽ പെൻസിൽകൊണ്ട് എഴുതുന്നതുപോലെ സ്‌ക്രീനിൽ എഴുതാമെന്നതാണ് ഇതിന്റെ പ്രത്യേകത. നോട്ടുകൾ കുറിക്കുന്നതുമുതൽ ചിത്രങ്ങൾ വരയ്ക്കുന്നതിനുവരെ ഇതുപയോഗിക്കാം.

നോട്ടബിലിറ്റി, പേജസ്, നമ്പേഴ്‌സ്, കീനോട്ട്, മൈക്രോസോഫ്റ്റ് ഓഫീസ് തുടങ്ങിയ ആപ്പുകളിലെല്ലാം പെൻസിൽ ഉപയോഗിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP