Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടായി മടക്കി പോക്കറ്റിലിടാം; ആവശ്യം വരുമ്പോൾ നിവർത്തി ടാബ്‌ലറ്റിനെക്കാൾ വലിയ സ്‌ക്രീനിൽ ഉപയോഗിക്കാം; പുതിയ മൊബൈൽ ഫോൺ വിപ്ലവുമായി ചൈന; ഇനി മൊബൈൽ വിപണിയെ നയിക്കുന്നത് ഫ്‌ളെക്‌സ്‌പൈയോ?

രണ്ടായി മടക്കി പോക്കറ്റിലിടാം; ആവശ്യം വരുമ്പോൾ നിവർത്തി ടാബ്‌ലറ്റിനെക്കാൾ വലിയ സ്‌ക്രീനിൽ ഉപയോഗിക്കാം; പുതിയ മൊബൈൽ ഫോൺ വിപ്ലവുമായി ചൈന; ഇനി മൊബൈൽ വിപണിയെ നയിക്കുന്നത് ഫ്‌ളെക്‌സ്‌പൈയോ?

ലക്ട്രോണിക് ഉത്പന്നങ്ങളുടെ കാര്യത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന രാജ്യമാണ് ചൈന. ദീർഘനാളത്തെ ഗവേഷണത്തിനുശേഷം ആപ്പിൾ ഒരു ഫോൺ പുറത്തിറക്കുമ്പോൾ അതിനെ അതിശയിക്കുന്ന പകർപ്പിറക്കി ചൈനക്കാർ ഞെട്ടിക്കാറുണ്ട്. അതുപോലെ തന്നെയാണ് വിലകുറഞ്ഞ സ്മാർട്ടഫോണുകളുടെ കാര്യത്തിലും ചൈന കൈവരിച്ച മുന്നേറ്റം. വൻകിട കമ്പനികളെയൊക്കെ പിന്തള്ളി ചൈനയിൽനിന്നുള്ള കുഞ്ഞൻ ഫോണുകൾ വിപണി കൈയടക്കിയിരിക്കുകയാണിപ്പോൾ.

സ്മാർട്ട്‌ഫോണുകളുടെ കാര്യത്തിൽ പുതിയ വിപ്ലവത്തിനൊരുങ്ങുകയാണ് ചൈന. രണ്ടായി മടക്കി പോക്കറ്റിലിടുകയും ആവശ്യമുള്ളപ്പോൾ നിവർത്തി വലിയ സ്‌ക്രനിൽ കാണുകയും ചെയ്യാവുന്ന ഫ്‌ളെക്‌സ്‌പൈ ഫോണുകളാണ് ചൈനയിൽ ഈയാഴ്ച പുറത്തിറങ്ങുക. 7.6 മില്ലീമീറ്റർ മാത്രം കനമുള്ള ഈ ഫോണിന് 7.8 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനുമുണ്ട്. ഇരുവശത്തുനിന്നും മടക്കാവുന്ന രീതിയിലാണ് ഫോണെന്ന് നിർമ്മാതാക്കളായ റോയോൽ പറയുന്നു.

ഇരുവശത്തുനിന്നും കാണാവുന്ന സ്‌ക്രീനിന് പുറമെ, കോളുകൾ വരുമ്പോഴും മെസ്സേജുകളും ഇ-മെയിലുകളും വരുമ്പോഴും നോട്ടിഫിക്കേഷൻ തരുന്ന മധ്യഭാഗവും ഇതിനുണ്ടാകും. മറ്റു സ്മാർട്ട്‌ഫോണുകളിലേതുപോലെ മുന്നിലും പിന്നിലും ക്യാമറകളടക്കമുള്ള സൗകര്യങ്ങളും ഇതിനുണ്ട്. ചൈനയിൽ ഈയാഴ്ചയിറങ്ങുമെങ്കിലും ആഗോള വിപണിയിൽ ഫോണെത്താൻ അല്പംകൂടി കാത്തിരിക്കേണ്ടിവരും.

സ്‌പെസിഫിക്കേഷൻ അനുസരിച്ച് ഫോണിന് 8999 യുവാൻ മുതൽ (95,000 രൂപ) 12,999 യുവാൻ (1,40,000 രൂപ) വരെയാണ് ചൈനയിലെ വില.128 ജിബി മോഡലിന് 1,15,000 രൂപയും 256 ജിബി മോഡലിന് 1,30,000 രൂപയുമാകും അന്താരാഷ്ട്ര വിപണിയിലെ വില. റോയോൽ കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ബിൽ ലിയു ബുധനാഴ്ച ഫോൺ ബെയ്ജിങ്ങിൽ പ്രദർശിപ്പിച്ചു.

സ്റ്റാൻഫഡ് സർവകലാശാലയിൽനിന്ന് ആറുവർഷം മുമ്പ് ഇലക്ട്രിക്കൻ എൻജിനീയറിങ്ങിൽ ബിരുദം നേടിയാണ് 35-കാരനായ ലിയു സ്മാർട്ടഫോൺ നിർമ്മാണ മേഖലയിലേക്ക് കടക്കുന്നത്. ഇന്ന് റോയോലിന് സിലിക്കൺ വാലിയിലും ചൈനയിലും കമ്പനികളുണ്ട്. സിക്കാഡാ ചിറകളുകളെന്നാണ് ലിയു തന്റെ മടക്കാവുന്ന ഫോണിന്റെ സ്‌ക്രീനിന് നൽകിയിട്ടുള്ള പേര്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP