Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലണ്ടനിൽ നിന്നും വിട്ടാൽ രണ്ട് മണിക്കൂർ കൊണ്ട് കൊച്ചിയിലെത്താവുന്ന കാലം വരുന്നു; ലണ്ടൻ-ന്യൂയോർക്ക് ഒരു മണിക്കൂറിൽ പൂർത്തിയാക്കുന്ന ഹൈപ്പർസോണിക് ജെറ്റിന്റെ പരീക്ഷണം വൻ വിജയത്തിലേക്ക്

ലണ്ടനിൽ നിന്നും വിട്ടാൽ രണ്ട് മണിക്കൂർ കൊണ്ട് കൊച്ചിയിലെത്താവുന്ന കാലം വരുന്നു; ലണ്ടൻ-ന്യൂയോർക്ക് ഒരു മണിക്കൂറിൽ പൂർത്തിയാക്കുന്ന ഹൈപ്പർസോണിക് ജെറ്റിന്റെ പരീക്ഷണം വൻ വിജയത്തിലേക്ക്

ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന വിമാനങ്ങൾ യാഥാർത്ഥ്യമാകുന്നു. ഹൈപ്പർ സോണിക് ജെറ്റുകൾ എന്ന പേരിൽ അറിയപ്പെടുന്ന ഇവ നിലവിൽ വരുന്നതോടെ ലണ്ടനിൽ നിന്നും കൊച്ചിയിലെത്താൻ വെറും രണ്ട് മണിക്കൂർ മതിയാകും.

കാലത്തെ വെല്ലാൻ ശ്രമിക്കുന്ന ഈ വിമാനം പറക്കാനാരംഭിക്കുന്നതോടെ ലണ്ടനിൽ നിന്നും ന്യൂയോർക്കിലെത്താൻ വെറും ഒരു മണിക്കൂർ സമയം മതി. ഹൈപ്പർസോണിക് ജെറ്റിന്റെ പരീക്ഷണം വൻ വിജയമായെന്നാണ് ഏറ്രവും പുതിയ റിപ്പോർട്ട്. ജെറ്റ് എൻജിനുകൾ ശബ്ദത്തേക്കാൾ 25 ഇരട്ടി വേഗത്തിൽ പറക്കുമ്പോൾ അവ ഉരുന്ന പ്രതിസന്ധി അവസാനിപ്പിക്കുന്ന സാങ്കേതിക വിദ്യ ശാസ്ത്രജ്ഞർ വിജയകരമായി പരീക്ഷിച്ചതിനെ തുടർന്ന് ഹൈപ്പർ സോണിക് ജെറ്റ് അറ്റ്ലാന്റിന് കുറുകെ പറക്കുന്നത് അധികം വൈകില്ലെന്നാണ് സൂചന.

മണിക്കൂറിൽ 2500 മൈൽ അല്ലെങ്കിൽ 4023 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന ഈ എൻജിനോട് തുല്യമായ വേഗത്തിലുള്ള എൻജിനിൽ ഒരു ' പ്രീ കൂളർ' നിർമ്മിക്കാൻ ബ്രിട്ടീഷ് എയറോസ്പേസ് മാനുഫാക്ചററായ റിയാക്ഷൻ എൻജിൻസിലെ ഗവേഷകർക്ക് സാധിച്ചുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.ഇതിനെ തുടർന്ന് പാസഞ്ചർ ജെറ്റുകളിൽ വലിയ തോതിൽ ഹൈപ്പർസോണിക് എൻജിനുകൾ ഘടിപ്പിക്കുന്നതിനുള്ള വഴിയാണ് തുറക്കപ്പെടാൻ പോകുന്നത്. അവർ പരീക്ഷണാത്മകമായി നിർമ്മിച്ചിരിക്കുന്ന സിനർജെറ്റിക് എയർ ബ്രീത്തിങ് റോക്കറ്റ് എൻജിൻ (സാബ്രെ) വലിയ വിമാനത്തിൽ ഘടിപ്പിക്കാൻ തക്കവണ്ണമാണ് തയ്യാറാക്കിയിരിക്കുന്നത്.

ഇത്തരം വിമാനങ്ങളിലൂടെ ലോകത്തിന്റെ ഏത് ഭാഗത്തും യാത്രക്കാരെ മണിക്കൂറുകൾ കൊണ്ട് എത്തിക്കാനും വളരെ വേഗത്തിൽ ചരക്കുകൾ എത്തിക്കാനും സാധിക്കും. ഇപ്പോൾ വികസിപ്പിച്ചെടുത്തിരിക്കുന്ന പ്രീ കൂളറിന്റെ സഹായത്താൽ ചൂടുള്ള വായു വിമാനത്തിലേക്ക് അടിച്ച് കയറി എൻജിൻ ഉരുകുന്നത് ഒഴിവാക്കിക്കൊണ്ട് ശബ്ദത്തേക്കാൾ മൂന്നിരട്ടിയിലധികം വേഗത്തിൽ സഞ്ചരിക്കാൻ വഴിയൊരുക്കുകയാണ് ചെയ്യുന്നത്. ഇത് സംബന്ധിച്ച പരീക്ഷണത്തിന്റെ അടുത്ത പടിയിൽ ഈ സാങ്കേതിക വിദ്യ മാച്ച് 5.5 അഥവാ മണിക്കൂറിൽ 6800 കിലോമീറ്റർ പറക്കാൻ പര്യാപ്തമായ വിമാനത്തിൽ പരീക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത്തരമൊരു വിമാനത്തിന് ലണ്ടനിൽ നിന്നും ന്യൂയോർക്കിലെത്താൻ ഒരു മണിക്കൂറിൽ കുറവ് മതിയാവും.

കൊളറാഡോയിൽ റിയാക്ഷൻ എൻജിൻസ് ഇതിനായി ഒരു ടെസ്റ്റിങ് ഫെസിലിറ്റി നിർമ്മിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച പരീക്ഷണങ്ങൾക്കായി ജനറൽ ഇലക്ട്രിക് ജെ79 ടർബോജെറ്റ് എൻജിനെയാണ് ഹൈപ്പർ സോണിക് സ്പീഡിൽ പറക്കുന്ന വിമാനമായി ഇവിടെ പരീക്ഷണത്തിനായി പരിവർത്തനപ്പെടുത്തിയിരിക്കുന്നത്. ജെറ്റിന്റെ ഊർജകാര്യക്ഷമതയും റോക്കറ്റിന്റെ ശക്തിയും വേഗതയുമുള്ള ഒരു റീയൂസബിൾ വെഹിക്കിൽ നിർമ്മിക്കാനാണ് റിയാക്ഷൻ എൻജിൻസ് ശ്രമിക്കുന്നത്. ഈ എയർക്രാഫ്റ്റിനാണ് ലണ്ടനും ന്യൂയോർക്കിനുമിടയിൽ ഒരു മണിക്കൂറിൽ കുറഞ്ഞ സമയം കൊണ്ട് പറന്നെത്താൻ സാധിക്കുകയെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP